Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീം കോടതിയിൽ ക്ഷമാപണം നടത്തി വിജയ് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം മലയിൽ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ കഴിഞ്ഞില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണസമിതി അനുമതി നൽകാത്തതാണ് ചടങ്ങ് നടത്താൻ കഴിയാതിരുന്നതിന് കാരണമെന്നും സർക്കാർ വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിൽ ക്ഷമാപണവും രേഖപ്പെടുത്തി.

നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി നൽകിയ ഒറ്റത്തവണ അനുമതിയുമായി ബന്ധപ്പെട്ടാണ് സർക്കാർ അനുസരണ റിപ്പോർട്ട് സമർപ്പിച്ചത്. പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ മാത്രമാണ് ചൊവ്വാഴ്ച ചടങ്ങ് നടന്നത്.

ചടങ്ങിന്റെ ക്രമീകരണങ്ങൾ ഏകോപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മധുര ജില്ലാ കളക്ടർ കൃഷ്ണയും ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിൽ കോടതിയോട് ക്ഷമാപണം നടത്തി. എല്ലാ ശ്രമങ്ങളും നടത്തിയെങ്കിലും ആചാരങ്ങളും പാരമ്പര്യങ്ങളും ലംഘിക്കപ്പെടുമെന്ന കാരണം ചൂണ്ടിക്കാട്ടി ക്ഷേത്ര ഭരണസമിതി അനുമതി നൽകിയില്ലെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയത്.

അതേസമയം, ദീപത്തൂണിൽ ദീപം തെളിക്കാത്തതിനെതിരെ ഹർജിക്കാരനായ രാമ രവികുമാർ രംഗത്തെത്തി. സുപ്രീംകോടതി ഉത്തരവ് നടപ്പാക്കുമെന്ന് ഉറപ്പുനൽകി തമിഴ്‌നാട് സർക്കാർ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ദീപം തെളിക്കുന്നത് തടയാൻ ക്ഷേത്ര ട്രസ്റ്റിനെ ഉപയോഗപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു. സർക്കാരിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാൽ സ്വമേധയാ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. ഔദ്യോഗിക ഹർജി സമർപ്പിക്കാൻ ഹർജിക്കാരനോട് നിർദേശിച്ച കോടതി, ആവശ്യമെങ്കിൽ ഉചിതമായ ഉത്തരവ് പുറപ്പെടുവിക്കുമെന്നും വ്യക്തമാക്കി. ഉടൻ ഹർജി നൽകുമെന്ന് മുതിർന്ന അഭിഭാഷകൻ ഗുരു കൃഷ്ണകുമാർ കോടതിയെ അറിയിച്ചു.

നവംബർ 20നാണ് ക്ഷേത്ര ഭരണസമിതി നിയോഗിക്കുന്ന ചെറിയ സംഘത്തിന് നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. ചടങ്ങിന് ജില്ലാ കളക്ടർ മേൽനോട്ടം വഹിക്കണമെന്നും മൂന്ന് ദിവസത്തിനകം അനുസരണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശിച്ചിരുന്നു.

എന്നാൽ ദീപം പതിവായി ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപമാണ് തെളിയിക്കുന്നതെന്നും നിലവിലുള്ള ആചാരങ്ങൾ പിന്തുടരാനാണ് ട്രസ്റ്റികൾ ഏകകണ്ഠമായി തീരുമാനിച്ചതെന്നും ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി. ദീപത്തൂൺ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിച്ച സർവേ കല്ലാണെന്നും സമിതി വാദിച്ചു.

അതിനിടെ, തിരുപ്പരങ്കുണ്ട്രം മലയിൽ കനത്ത സുരക്ഷ തുടരുകയാണ്. തുടർച്ചയായ രണ്ടാം ദിവസവും ഭക്തർക്കും പൊതുജനങ്ങൾക്കും മലകയറാൻ അനുമതി നൽകിയില്ല. നവംബർ 23 വൈകിട്ട് ആറുമുതലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പഴനി ആണ്ടവർ ക്ഷേത്ര പ്രവേശന കവാടത്തിന് സമീപമുള്ള പാതയിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. പ്രദേശവാസികൾക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്. സംഘർഷസാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix