ആലപ്പുഴ: കായലിൽ കുളിക്കാനിറങ്ങിയ പതിനൊന്നുകാരൻ മുങ്ങിമരിച്ചു. തൈക്കാട്ടുശ്ശേരി പത്താം വാർഡിൽ രതീഷിന്റെ മകൻ രോഹിത് മാങ്കൂട്ടത്തിലാണ് മരിച്ചത്. പള്ളിപ്പുറം കുന്നത്തുകടവിലാണ് അപകടമുണ്ടായത്.
തൈക്കാട്ടുശ്ശേരി എം.ഡി.യു.പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായിരുന്നു രോഹിത്. അപകടത്തെ തുടർന്ന് പ്രദേശത്ത് ദുഃഖം പടർന്നു.


