Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പള്ളിയിലെ ഇമാമിന്റെ മുറിയിൽനിന്ന് 1.70 ലക്ഷം രൂപ മോഷ്ടിച്ചു; രണ്ടുപേർ പിടിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പള്ളിയിലെ ഇമാമിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കക്കാട് കോട്ടോളി അത്താഴക്കുന്ന് റോഡിൽ നവാസ് മൻസിലിൽ മുജീബ് (34), കൊൽക്കത്ത സ്വദേശി കെ. ഷിജു (32) എന്നിവരാണ് പിടിയിലായത്. മോഷണം നടത്തിയയാളെയും സഹായിച്ചയാളെയുമാണ് പൊലീസ് പിടികൂടിയത്.

കോടങ്ങാട് ജുമാ മസ്ജിദിൽ കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. ദർസ് വിദ്യാർഥികൾ പുസ്തകങ്ങൾ തയ്യാറാക്കി വിറ്റ് സ്വരൂപിച്ച പണമാണ് നഷ്ടമായത്. പള്ളിയിലെ ഇമാമിന്റെ മുറിയിൽ സൂക്ഷിച്ചിരുന്ന തുക ലക്ഷ്യമിട്ടെത്തിയ മുജീബ് മുറി തുറന്ന് അകത്തുകയറി പണം മോഷ്ടിക്കുകയായിരുന്നു.

മോഷണത്തിന് മുന്നോടിയായി പള്ളിയിലും പരിസരത്തും ആളുകളുടെ സാന്നിധ്യം നിരീക്ഷിച്ച് ഷിജു സഹായിച്ചതായാണ് പൊലീസിന്റെ കണ്ടെത്തൽ. മുജീബ് ഇമാമിന്റെ മുറി തുറന്ന് അകത്തുകയറുന്നതും പണവുമായി പുറത്തേക്ക് പോകുന്നതും പള്ളിയിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്.

പരാതി ലഭിച്ചതിനെ തുടർന്ന് പൊലീസ് നിരീക്ഷണ കാമറാ ദൃശ്യങ്ങൾ പരിശോധിക്കുകയും അന്വേഷണം ഊർജിതമാക്കുകയും ചെയ്തിരുന്നു. ദൃശ്യങ്ങളിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഇരുവരെയും പിടികൂടിയത്.

മുജീബിനെതിരെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലായി പത്തിലധികം കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. മോഷണം ഉൾപ്പെടെയുള്ള കേസുകളിൽ ഇയാളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix