ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചില്ല; സുപ്രീം കോടതിയിൽ ക്ഷമാപണം നടത്തി വിജയ് സർക്കാർ
ചെന്നൈ: മധുരയിലെ തിരുപ്പരങ്കുണ്ട്രം മലയിൽ വിവാദമായ ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ കഴിഞ്ഞില്ലെന്ന് തമിഴ്‌നാട് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ക്ഷേത്ര ഭരണസമിതി അനുമതി നൽകാത്തതാണ് ചടങ്ങ് നടത്താൻ കഴിയാതിരുന്നതിന് കാരണമെന്നും സർക്കാർ വ്യക്തമാക്കി. കോടതി ഉത്തരവ് നടപ്പാക്കാൻ കഴിയാത്തതിൽ ക്ഷമാപണവും രേഖപ്പെടുത്തി. നവംബർ 24ന് ദീപത്തൂണിൽ ദീപം തെളിയിക്കാൻ സുപ്രീംകോടതി നൽകിയ ഒറ്റത്തവണ അനുമതിയുമായി ബന്ധപ്പെട്ടാണ് സർക്കാർ അനുസരണ റിപ്പോർട്ട് സമർപ്പിച്ചത്. പതിവായി ദീപം തെളിയിക്കുന്ന ഉച്ചിപ്പിള്ളയാർ ക്ഷേത്രത്തിന് സമീപത്തെ ദീപമണ്ഡപത്തിൽ മാത്രമാണ് ചൊവ്വാഴ്ച ചടങ്ങ് നടന്നത്. […]
Read more