Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: tamilnadu

സർക്കാർ ആശുപത്രികളിലെ ഗുളിക കവറിൽ ഹിന്ദി; കവറുകളുടെ ഉപയോഗം നിർത്തിച്ച് ടിവികെ

ചെന്നൈ: തമിഴ്നാട്ടിലെ സർക്കാർ ആശുപത്രികളിൽ ഹിന്ദി ഉൾപ്പെടെയുള്ള ഭാഷകളിൽ വിവരങ്ങൾ അച്ചടിച്ച മരുന്ന് കവറുകൾ ഉപയോഗിച്ച സംഭവത്തിൽ ഇടപെട്ട് ടിവികെ സർക്കാർ. കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിൽ ഇത്തരം ഗുളിക കവറുകളുടെ ഉപയോഗം നിർത്തിവെച്ചതായി ആരോഗ്യ മന്ത്രി കെ.ജി. അരുൺരാജ് അറിയിച്ചു. കോയമ്പത്തൂർ, കരൂർ ആശുപത്രികളിൽ തമിഴ്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വിവരങ്ങൾ രേഖപ്പെടുത്തിയ മരുന്ന് കവറുകൾ ഉപയോഗിക്കുന്നതായി ഡിഎംകെ നേതാവും മുൻ മന്ത്രിയുമായ ടി.ആർ.ബി. രാജ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി. മരുന്ന് കവറുകളുടെ ചിത്രങ്ങൾ […]
Read more

ടിവികെയുടെ ‘വിസിൽ’ ചിഹ്നത്തിന് വോട്ട് ചെയ്യാൻ ആവശ്യപ്പെട്ടു; പോളിങ് ഉദ്യോഗസ്ഥനെ നീക്കി

ചെന്നൈ: തമിഴ്നാട്ടിൽ നിയമസഭാ ഉപതെരഞ്ഞെടുപ്പ് പോളിങ് ബൂത്തിൽ വയോധികയായ വോട്ടറോട് ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് ചെയ്യാൻ നിർദേശിച്ചെന്ന പരാതിയിൽ പോളിങ് ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്ന് നീക്കി. സംഭവത്തെ തുടർന്ന് ഏകദേശം ഒരു മണിക്കൂറോളം തടസപ്പെട്ട പോളിങ് പിന്നീട് പുതിയ ഉദ്യോഗസ്ഥയുടെ മേൽനോട്ടത്തിൽ പുനഃരാരംഭിച്ചു. ധാരാപുരം മണ്ഡലത്തിലെ കൊളിഞ്ചിവാടി മേഖലയിലെ പോളിങ് ബൂത്തിലാണ് സംഭവം. തങ്കമണി എന്ന പോളിങ് ഉദ്യോഗസ്ഥൻ തമിഴക വെട്രി കഴകത്തിന് (ടിവികെ) അനുവദിച്ച ‘വിസിൽ’ ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്താൻ വയോധികയോട് നിർദേശിച്ചതായാണ് ആരോപണം. സംഭവം […]
Read more

തെരഞ്ഞടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിച്ചു; ഉദയനിധി സ്റ്റാലിനെതിരെ കേസ്

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കുട്ടിയെ പങ്കെടുപ്പിച്ചെന്ന ആരോപണത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. ധാരാപുരത്ത് നടന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിനിടെയാണ് സംഭവം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന ആരോപണത്തിലാണ് ധാരാപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച ധാരാപുരത്തെ പെരിയാർ പ്രതിമയ്ക്ക് സമീപം ഉദയനിധി പങ്കെടുത്ത പൊതുയോഗത്തിലാണ് സംഭവം നടന്നതെന്ന് തിരുപ്പൂർ ജില്ലാ പൊലീസ് അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ കുട്ടികളെ ഉപയോഗിക്കരുതെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശത്തിന്റെ ലംഘനമാണ് നടന്നതെന്നാണ് ആരോപണം. യോഗത്തിനിടെ […]
Read more

സൂചനാ ബോർഡിൽ ഹിന്ദിയിൽ സ്ഥലപ്പേര്; ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് തമിഴ്നാട് സർക്കാർ

തൂത്തുക്കുടി: സംസ്ഥാനപാതയിലെ സൂചനാ ബോർഡിൽ ഹിന്ദിയിൽ സ്ഥലപ്പേര് രേഖപ്പെടുത്തിയതിനെതിരെ പ്രതിഷേധം ശക്തമായതോടെ നടപടിയുമായി തമിഴ്നാട് സർക്കാർ. സംഭവത്തിൽ ദേശീയപാത വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥരെ വെള്ളിയാഴ്ച സസ്പെൻഡ് ചെയ്തു. ആൾവാർതിരുനഗരി–വള്ളിയൂർ സംസ്ഥാനപാത 93-ലെ സൂചനാ ബോർഡിലാണ് തമിഴിനും ഇംഗ്ലീഷിനുമൊപ്പം ഹിന്ദിയിൽ സ്ഥലപ്പേര് രേഖപ്പെടുത്തിയിരുന്നത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ബോർഡിലെ ഹിന്ദി എഴുത്ത് അധികൃതർ നീക്കം ചെയ്തു. തമിഴ്നാടിന്റെ ദ്വിഭാഷാ നയത്തിന് വിരുദ്ധമായ നടപടിയായതിനാലാണ് ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി ആരംഭിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ പുറത്തിറക്കിയ പ്രസ്താവനയിൽ […]
Read more

ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്നൊഴിവാക്കില്ല; പിന്‍വലിച്ച് വിജയ് സര്‍ക്കാര്‍

ചെന്നൈ: ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ. ഉത്തരവിനെതിരെ പ്രതിപക്ഷ പാർട്ടികളിൽ നിന്നും വിവരാവകാശ പ്രവർത്തകരിൽ നിന്നും വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെയാണ് മണിക്കൂറുകൾക്കകം സർക്കാർ ഉത്തരവ് പിൻവലിച്ചത്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ച പ്രത്യേക അധികാരം ഉപയോഗിച്ചായിരുന്നു നടപടി. സർക്കാർ […]
Read more

തമിഴ്നാട്ടിൽ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കി വിജയ് സർക്കാർ

ചെന്നൈ: തമിഴ്നാട്ടിലെ ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കി സർക്കാർ ഉത്തരവ്. ക്രമസമാധാന വിഭാഗം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സ്വഭാവത്തിൽ പ്രവർത്തിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 2005ലെ വിവരാവകാശ നിയമത്തിലെ സെക്ഷൻ 24(4) പ്രകാരം സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണ് ക്രമസമാധാന വിഭാഗത്തെ ഒഴിവാക്കിയത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് തമിഴ്നാട് ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ് വകുപ്പ് പുറപ്പെടുവിക്കുകയും സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. പുതിയ ഉത്തരവോടെ ക്രമസമാധാനവുമായി ബന്ധപ്പെട്ട നിരവധി വിവരങ്ങൾ ഇനി വിവരാവകാശ […]
Read more

കർഷകർക്കും അധ്യാപകർക്കുമെതിരായ കേസുകൾ പിൻവലിക്കും; പ്രഖ്യാപിച്ച് തമിഴ്നാട് സർക്കാർ

ചെന്നൈ: സമരം ചെയ്ത കർഷകർക്കും അധ്യാപകർക്കുമെതിരെ മുൻ ഡിഎംകെ ഭരണകാലത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനാധിപത്യപരമായി പ്രതിഷേധിച്ചവരോട് സ്റ്റാലിൻ സർക്കാർ മനുഷ്യത്വരഹിതമായാണ് പെരുമാറിയതെന്ന് അദ്ദേഹം നിയമസഭയിൽ ആരോപിച്ചു. 2021 മുതൽ 2026 വരെയുള്ള കാലയളവിൽ കർഷകർക്കും അധ്യാപകർക്കുമെതിരെ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇവ ഇപ്പോഴും നിലനിൽക്കുന്നതിനാൽ പലരും കടുത്ത പ്രതിസന്ധികൾ നേരിടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. “ഈ സർക്കാർ കർഷകർക്കും അധ്യാപകർക്കും അവരുടെ ന്യായമായ ആവശ്യങ്ങൾക്കും ഒപ്പം ഉറച്ചുനിൽക്കും” […]
Read more

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണമെന്ന് കേരളം; നിലപാട് മാറ്റാതെ തമിഴ്നാട്

ചെന്നൈ: മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. പുതിയ അണക്കെട്ടിനുള്ള സ്ഥലം തമിഴ്നാട് സർക്കാരിന് തീരുമാനിക്കാമെന്നും അണക്കെട്ടിലെ വെള്ളം പൂർണമായും തമിഴ്നാടിന് നൽകാമെന്നും അദ്ദേഹം പറഞ്ഞു. അണക്കെട്ട് നിർമിക്കുന്നതിനുള്ള മുഴുവൻ ചെലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചെന്നൈ മഹാബലിപുരത്ത് നടന്ന ദക്ഷിണ മേഖലാ കൗൺസിൽ യോഗത്തിലാണ് കേരളത്തിന്റെ നിലപാട് അറിയിച്ചത്. അതേസമയം, മുല്ലപ്പെരിയാർ വിഷയത്തിൽ നിലപാട് മാറ്റാൻ തയ്യാറല്ലെന്ന് […]
Read more

വിദ്യാര്‍ത്ഥി സമരങ്ങളില്‍ യു ടേണ്‍ എടുത്ത് വിജയ് സര്‍ക്കാര്‍; പ്രക്ഷോഭങ്ങള്‍ തടയാന്‍ നിര്‍ദേശം

ചെന്നൈ: വിദ്യാർഥികളുടെ സമരങ്ങളിലും പ്രക്ഷോഭ പരിപാടികളിലുമുള്ള പങ്കാളിത്തം തടയാൻ തമിഴ്‌നാട് സർക്കാർ നിർദേശം. സ്‌കൂൾ വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ വകുപ്പുകൾക്കും പൊലീസിനും ജില്ലാ ഭരണകൂടങ്ങൾക്കുമാണ് സർക്കാർ നിർദേശം നൽകിയത്. വിദ്യാർഥികൾ വിവിധ പ്രക്ഷോഭങ്ങളിലും സമരങ്ങളിലും പങ്കെടുക്കുന്നത് തടയാൻ ആവശ്യമായ മുൻകരുതലുകളും നടപടികളും സ്വീകരിക്കണമെന്നാണ് ഔദ്യോഗിക നിർദേശം. വിദ്യാർഥി പ്രക്ഷോഭങ്ങൾ തടയാൻ സ്വീകരിച്ച നടപടികളും മുൻകരുതലുകളും സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാനും ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ നിർദേശം ഇടത് വിദ്യാർഥി സംഘടനകളെയും കോക്രോച്ച് […]
Read more

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണം: തമിഴ്നാട് കായിക മന്ത്രി

ചെന്നൈ: ദക്ഷിണേന്ത്യയിൽനിന്ന് പ്രധാനമന്ത്രി വരേണ്ട സമയമാണിതെന്ന് തമിഴ്നാട് കായികവകുപ്പ് മന്ത്രി ആഥവ് അർജുന. പ്രത്യേകിച്ച് തമിഴ്നാട്ടിൽനിന്നുള്ള ഒരാൾ പ്രധാനമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. മണ്ഡല പുനർനിർണയത്തിനെതിരായ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്കിടെയായിരുന്നു മന്ത്രിയുടെ പരാമർശം. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ മണ്ഡല പുനർനിർണയം നടപ്പാക്കിയാൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ആധിപത്യം വർധിക്കുമെന്നും അതോടെ തമിഴ്നാടിന്റെ ശബ്ദം ദുർബലമാകുമെന്നും ആഥവ് അർജുന ചൂണ്ടിക്കാട്ടി. അഞ്ചോ ആറോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ ചേർന്ന് പ്രധാനമന്ത്രിയെ തീരുമാനിക്കുന്ന സാഹചര്യം മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് പ്രധാനമന്ത്രി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix