Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നായരമ്പലം, ഞാറയ്ക്കൽ മേഖലകളിൽ കടൽഭിത്തി നിർമാണം; ഹർജി നവംബർ നാലിന് വീണ്ടും പരിഗണിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: നായരമ്പലം, ഞാറയ്ക്കൽ മേഖലകളിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമിക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി ഹൈക്കോടതി നവംബർ നാലിന് വീണ്ടും പരിഗണിക്കും. കോടതിയുടെ മുൻ നിർദേശങ്ങൾ പാലിച്ച് പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ ഇറിഗേഷൻ വകുപ്പിനും നിർദേശം നൽകി. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി എം ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. നായരമ്പലം സ്വദേശി എ ജി ജോയ് ഉൾപ്പെടെയുള്ളവരാണ് ഹർജി നൽകിയത്.

കേരളത്തിൽ കടലേറ്റ ഭീഷണി നേരിടുന്ന പത്ത് പ്രധാന മേഖലകളിൽ ഞാറയ്ക്കൽ, നായരമ്പലം, എടവനക്കാട് പഞ്ചായത്തുകളും ഉൾപ്പെടുന്നുണ്ട്. എന്നാൽ, ഇറിഗേഷൻ വകുപ്പ് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ഞാറയ്ക്കൽ, നായരമ്പലം പഞ്ചായത്തുകളെ പരാമർശിച്ചിട്ടില്ലെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി. അതേസമയം, ജില്ലാ കളക്ടറുടെ റിപ്പോർട്ടിൽ ഈ പഞ്ചായത്തുകളെ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.

കടലേറ്റ ഭീഷണിയുള്ള മേഖലകളിൽ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോടതി നിർദേശിച്ചു. ഏഷ്യൻ വികസന ബാങ്കിൽനിന്ന് സാമ്പത്തിക സഹായം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും കോടതിയെ അറിയിക്കണം. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനുള്ള സമയപരിധി കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനും ജലസേചന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് കോടതി നിർദേശം നൽകി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix