Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: OJJaneesh

ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐഎം അറിവോടെ; ആരോപണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം നേതൃത്വത്തിന്റെ അറിവോടെയുള്ള ഗൂഢാലോചനയുണ്ടെന്ന് മുഖ്യമന്ത്രി. തോൽവിക്ക് പിന്നാലെയുണ്ടായ പ്രതിസന്ധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കലാപാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സിപിഐഎം പ്രവർത്തിക്കുന്നത് ക്രിമിനൽ മാഫിയ സംഘങ്ങളെപ്പോലെയാണെന്നും കഴിഞ്ഞ പത്ത് വർഷമായി സംസ്ഥാനത്ത് നടന്ന ഗുണ്ടായിസം തുടരാൻ അനുവദിക്കില്ലെന്നും സതീശൻ പറഞ്ഞു. ആക്രമണത്തിന് പിന്നിലുള്ളവരെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിന് സമീപമുണ്ടായ സംഘർഷത്തിലും സതീശൻ സിപിഐഎമ്മിനെതിരെ ആരോപണം […]
Read more

മന്ത്രി ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്ഐ ആക്രമണം

കണ്ണൂർ: മന്ത്രി ഒ.ജെ. ജനീഷിന്റെ വാഹനത്തിന് നേരെ ആക്രമണം. കണ്ണൂർ തളിപ്പറമ്പ് കുപ്പത്ത് വെച്ചാണ് വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ വാഹനത്തിന് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട്. കാസർകോട്ടേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായത്. പയ്യന്നൂരിലും വാഹനത്തിന് നേരെ പ്രതിഷേധം ഉണ്ടായതായി റിപ്പോർട്ടുണ്ട്. കല്ലുകൊണ്ടും കൈകൊണ്ടും വാഹനത്തിന് നേരെ ആഞ്ഞടിച്ചെന്നാണ് വിവരം. പയ്യന്നൂർ പിന്നിട്ടതിന് പിന്നാലെ മൂന്നാമതും മന്ത്രിയുടെ വാഹനത്തിന് നേരെ പ്രതിഷേധമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്നാണ് ആരോപണം. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix