തിരുവനന്തപുരം: വാഹനാപകട കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിലായി. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് സിവിൽ പൊലീസ് ഓഫീസർ ജി.ബി. ബിജുവിനെയാണ് വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്. കോലിയക്കോട് കാപ്പിച്ചിറ സ്വദേശിയായ ബിജുവിന് 53 വയസാണ്.
നെടുമങ്ങാട് പനവൂർ സ്വദേശിക്ക് വാഹനാപകടത്തിൽ പരിക്കേറ്റ സംഭവത്തിൽ മാർച്ചിലാണ് നെടുമങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി പരിക്കേറ്റയാളെ ബിജു പലതവണ ഫോണിൽ വിളിച്ചിരുന്നു. കേസിന്റെ ക്ലെയിം ലഭിക്കണമെങ്കിൽ താൻ നിർദേശിക്കുന്ന അഭിഭാഷകനെ ഏൽപ്പിക്കണമെന്നും ഇയാൾ ആവശ്യപ്പെട്ടതായി പരാതിയിലുണ്ട്.
എന്നാൽ പരാതിക്കാരൻ ഇതിന് തയ്യാറായില്ല. തുടർന്ന് പരാതിക്കാരൻ വക്കാലത്ത് നൽകിയ അഭിഭാഷകനെ ബിജു ഫോണിൽ വിളിച്ച് കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് നൽകുന്നതിന് 20,000 രൂപ ആവശ്യപ്പെട്ടെന്നാണ് വിജിലൻസ് പറയുന്നത്. ഇത്രയും തുക കൈവശമില്ലെന്ന് അറിയിച്ചതോടെ ഒരു ഫയലിന്റെ തുകയായി 10,000 രൂപ വെള്ളിയാഴ്ച നൽകണമെന്ന് ആവശ്യപ്പെട്ടു.
തുടർന്നാണ് അഭിഭാഷകൻ വിജിലൻസിനെ സമീപിച്ചത്. വിജിലൻസ് സംഘം നടത്തിയ നിരീക്ഷണത്തിനിടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ഓടെ നെടുമങ്ങാട് സ്റ്റേഷന് സമീപം വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ ബിജുവിനെ പിടികൂടുകയായിരുന്നു.
തുടർ നടപടികൾക്ക് ശേഷം ബിജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





Just spent a few hours exploring the slot collection and I am completely hooked. The graphics are top notch and the sound effects make every win feel amazing. Payment methods are flexible and secure too. Really appreciate how transparent they are with their terms. Highly recommend! ar1xslots