കോഴിക്കോട്: അമിതവേഗത്തിൽ എത്തിയ ബൈക്ക് ഇടിച്ച് വയോധികന് ദാരുണാന്ത്യം. അത്തോളി കോതങ്കൽ ഈയപ്പക്കണ്ടി സൈതലവി (70) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം.
കോതങ്കൽ ഹൈസ്‌കൂളിൽ കലോത്സവം നടക്കുന്നതിനിടെ അവിടെനിന്ന് ബൈക്കിലെത്തിയ മൂന്ന് വിദ്യാർഥികൾ റോഡിലൂടെ നടന്നുപോകുകയായിരുന്ന സൈതലവിയെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സൈതലവി ഏറെ ദൂരേക്ക് തെറിച്ചുവീണു. അപകടത്തിന് പിന്നാലെ ബൈക്ക് നിർത്താതെ കടന്നുപോയി.
അപകടത്തിനിടെ ബൈക്കിലുണ്ടായിരുന്ന ഒരു വിദ്യാർഥി റോഡിലേക്ക് തെറിച്ചുവീണ് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അപകടത്തിനിടയാക്കിയ ബൈക്കിലുണ്ടായിരുന്ന മറ്റ് രണ്ട് വിദ്യാർഥികളെയും കണ്ടെത്തിയത്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.





Such a fun way to spend my free time. The games are fair and the rewards keep me coming back for more. Go check out 6jiligames now.
Such a fun way to spend my free time. The games are fair and the rewards keep me coming back for more. Go check out 6jiligames now.