ന്യൂഡൽഹി: കേരള ഹൗസിൽ പുതിയ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു. കേരള ഹൗസിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറായിരുന്ന കിഷോർ കുമാറിന് അണ്ടർ സെക്രട്ടറിയായി പ്രമോഷൻ നൽകിയ ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്.
പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് കിഷോർ കുമാറിന് കേരള ഹൗസിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശിയാണ് കിഷോർ കുമാർ. ഭാര്യ ശ്യാമ ആകാശവാണിയിൽ ന്യൂസ് റീഡറായി ജോലി ചെയ്യുന്നു. മകൾ നന്ദിത കിഷോർ പ്ലസ് ടു വിദ്യാർഥിനിയാണ്.





Such a fun community and the game selection is massive. I spend most of my free time here. You should check out phplaytimevicsotto.