Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: keralahouse

കേരള ഹൗസിൽ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു

ന്യൂഡൽഹി: കേരള ഹൗസിൽ പുതിയ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു. കേരള ഹൗസിലെ അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസറായിരുന്ന കിഷോർ കുമാറിന് അണ്ടർ സെക്രട്ടറിയായി പ്രമോഷൻ നൽകിയ ശേഷമാണ് പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്. പൊതുഭരണ വകുപ്പിൽ സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നതിനിടെയാണ് കിഷോർ കുമാറിന് കേരള ഹൗസിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശിയാണ് കിഷോർ കുമാർ. ഭാര്യ ശ്യാമ ആകാശവാണിയിൽ ന്യൂസ് റീഡറായി ജോലി ചെയ്യുന്നു. മകൾ നന്ദിത കിഷോർ പ്ലസ് ടു വിദ്യാർഥിനിയാണ്.
Read more

കനയ്യകുമാറിനെ കേരളഹൗസിൽ നിന്ന് പുറത്താക്കിയ നടപടി; ഇടപെട്ട് മുഖ്യമന്ത്രി

ന്യൂഡൽഹി: കേരള ഹൗസിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കനയ്യ കുമാറിനെ പുറത്താക്കിയ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷിന് നിർദേശം നൽകി. സംഭവത്തിന്റെ യഥാർഥ സാഹചര്യം പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക. കഴിഞ്ഞ ദിവസമാണ് കേരള ഹൗസിൽ കനയ്യ കുമാറും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ഐ.എ.എസ്.യും തമ്മിൽ മുറി ബുക്കിംഗുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്. തന്റെ പേരിൽ മുറി […]
Read more

ജനറേറ്റർ റൂമിൽ പൊട്ടിത്തെറി; ദില്ലി കേരള ഹൗസിൽ ഒരു മണിക്കൂറിലധികമായി വൈദ്യുതി തടസ്സം

ന്യൂഡൽഹി: ദില്ലിയിലെ കേരള ഹൗസിൽ ജനറേറ്ററിന് തകരാർ സംഭവിച്ചതിനെ തുടർന്ന് വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ജനറേറ്റർ നന്നാക്കാനുള്ള ശ്രമത്തിനിടെ ഇലക്ട്രിക്കൽ അസിസ്റ്റന്റ് എൻജിനീയർക്ക് വൈദ്യുതാഘാതമേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉദ്യോഗസ്ഥനെ ഉടൻ ആർ.എം.എൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു മണിക്കൂറിലേറെയായി കേരള ഹൗസിൽ വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. ഇതോടെ കമ്പ്യൂട്ടറുകൾ പ്രവർത്തനരഹിതമായതിനാൽ വിവിധ വകുപ്പുകളുടെ ദൈനംദിന പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. കാന്റീൻ പ്രവർത്തനവും പ്രതിസന്ധിയിലായതായി അധികൃതർ അറിയിച്ചു. മന്ത്രി കെ.എം. ഷാജി കേരള ഹൗസിൽ ഉണ്ടായിരിക്കെയാണ് വൈദ്യുതി തടസ്സമുണ്ടായത്. വിഷയത്തിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix