Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കനയ്യകുമാറിനെ കേരളഹൗസിൽ നിന്ന് പുറത്താക്കിയ നടപടി; ഇടപെട്ട് മുഖ്യമന്ത്രി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി: കേരള ഹൗസിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗം കനയ്യ കുമാറിനെ പുറത്താക്കിയ സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇടപെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എൻ.എസ്.കെ. ഉമേഷിന് നിർദേശം നൽകി. സംഭവത്തിന്റെ യഥാർഥ സാഹചര്യം പരിശോധിച്ച ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക.

കഴിഞ്ഞ ദിവസമാണ് കേരള ഹൗസിൽ കനയ്യ കുമാറും റസിഡന്റ് കമ്മീഷണർ പുനീത് കുമാർ ഐ.എ.എസ്.യും തമ്മിൽ മുറി ബുക്കിംഗുമായി ബന്ധപ്പെട്ട് തർക്കമുണ്ടായത്. തന്റെ പേരിൽ മുറി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നുവെന്നും, എന്നാൽ അധികൃതർ അത് നിഷേധിച്ചെന്നും കനയ്യ കുമാർ ആരോപിച്ചു. തുടർന്ന് തന്നോട് കേരള ഹൗസിൽ നിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

അതേസമയം, കനയ്യ കുമാറിന്റെ പേരിൽ യാതൊരു മുറിയും ബുക്ക് ചെയ്തിട്ടില്ലെന്നാണ് കേരള ഹൗസ് അധികൃതരുടെ വിശദീകരണം. ഇതേ തുടർന്നാണ് സുരക്ഷാ ജീവനക്കാരുമായി വാക്കുതർക്കമുണ്ടായത്. പിന്നീട് റിസപ്ഷനിലെത്തിയ കനയ്യ കുമാറിനോട്, ബുക്കിംഗ് ഇല്ലാത്തതിനാൽ പുറത്തുപോകണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെ കനയ്യ കുമാർ കേരള ഹൗസിനുള്ളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധം ശക്തമായതോടെ ഡൽഹി പൊലീസ് സ്ഥലത്തെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് നീക്കം ചെയ്തു. ബുക്കിംഗ് ഇല്ലാത്ത ആളുകളെ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലാണ് കേരള ഹൗസ് അധികൃതർ ഉറച്ചുനിന്നത്. എന്നാൽ മുറി ബുക്ക് ചെയ്തിരുന്നുവെന്ന വാദത്തിൽ കനയ്യ കുമാറും ഉറച്ചുനിൽക്കുകയായിരുന്നു.

സംഭവം രാഷ്ട്രീയ വിവാദമായ സാഹചര്യത്തിൽ മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടതോടെ, റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിക്കുമെന്നാണ് സൂചന.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Advertisement
WhiteswanTV Footer