Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

MDMAയുമായി വ്‌ളോഗർ ഹൈദർ മധൂർ പിടിയിൽ

കാസര്‍കോട്: എംഡിഎംഎയുമായി വ്‌ളോഗർ ഹൈദർ മധൂർ പിടിയിൽ. 3.61 ഗ്രാം എംഡിഎംഎയുമായാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. കാസർകോട് പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സംഘവും വിദ്യാനഗർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹൈദർ പിടിയിലായത്. വാഹനപരിശോധനയ്ക്കിടെ ഇയാളുടെ പോക്കറ്റിൽനിന്ന് ലഹരിമരുന്ന് കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെ മധൂറിലെ ജുമാ മസ്ജിദ് പരിസരത്തായിരുന്നു സംഭവം. സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി സൂക്ഷിച്ചതാണ് എംഡിഎംഎയെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുനാളുകളായി ഡാൻസാഫ് സംഘം ഹൈദർ മധൂറിനെ […]
Read more

അഗ്രഹാരവീഥികളിൽ ഭക്തിസാന്ദ്രമായ നാളുകൾ; കല്പാത്തിയിൽ ഇന്ന് രഥോത്സവത്തിന് തുടക്കം

പാലക്കാട്: ‘പവനരച്ചെഴുതുന്നു കോലങ്ങളെന്നും…’ എന്ന ഗാനവരികൾ മലയാളികൾക്ക് സുപരിചിതമാണ്. ‘വിയറ്റ്നാം കോളനി’ എന്ന മോഹൻലാൽ ചിത്രത്തിലൂടെ ശ്രദ്ധേയമായ ഈ വരികൾ മനസ്സിൽ വരച്ചിടുന്നത് പാലക്കാട്ടെ കല്പാത്തിയുടെ മനോഹരമായ പുലരികളാണ്. തമിഴ് പാരമ്പര്യവും ആചാരത്തനിമയും ഇഴചേർന്ന കല്പാത്തിയുടെ ജീവിതത്തിൽ കോലങ്ങൾക്ക് പ്രത്യേക സ്ഥാനമുണ്ട്. സൂര്യോദയത്തിന് മുൻപേ വീടുകളുടെ നടുമുറ്റത്തും മുറ്റത്തും മംഗളസൂചകമായി കോലങ്ങൾ വരയ്ക്കുന്നത് തലമുറകളായി കൈമാറിവരുന്ന ആചാരമാണ്. ഉത്സവദിനങ്ങളിൽ കളർപ്പൊടികൾ ഉപയോഗിച്ച് വലിയ കോലങ്ങൾ തീർക്കും. അരിമാവ് കൊണ്ടുള്ള മാക്കോലങ്ങളും ഈ ആഘോഷങ്ങളുടെ ഭാഗമാണ്. പാലക്കാട്ടെ അഗ്രഹാരങ്ങളിലെ […]
Read more

സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ ഗുരുതര ആരോപണവുമായി കുട്ടി ഹസ്സൻ ദാരിമി

മലപ്പുറം: സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി സുന്നി മഹല്ല് ഫെഡറേഷൻ കോഴിക്കോട് ജില്ലാ പ്രസിഡന്റ് കുട്ടി ഹസ്സൻ ദാരിമി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഇ.ടി. മുഹമ്മദ് ബഷീറിനെ പരാജയപ്പെടുത്താൻ സമസ്തയിലെ ലീഗ് വിരുദ്ധ വിഭാഗം ശ്രമിച്ചെന്നാണ് ആരോപണം. എസ്.കെ.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി.എം. അഷ്‌റഫിനെതിരെയും കുട്ടി ഹസ്സൻ ദാരിമി രംഗത്തെത്തി. പൊന്നാനിയിലെ യുഡിഎഫ് സ്ഥാനാർഥി സമദാനിയെ പരാജയപ്പെടുത്താൻ ഒ.പി.എം. അഷ്‌റഫ് തിരൂരിൽ ക്യാംപ് ചെയ്ത് പ്രവർത്തിച്ചെന്നും അദ്ദേഹം ആരോപിച്ചു. […]
Read more

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമശ്രമം

തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ യുവ വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമശ്രമം. ജനറൽ മെഡിസിൻ വിഭാഗത്തിലെ ഡോക്ടർ വിനുവാണ് 25കാരിയായ പി.ജി. വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചത്. അതിക്രമത്തെ ചെറുത്ത യുവ ഡോക്ടർ ആശുപത്രിക്ക് പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു ഡോക്ടറുടെ സഹായത്തോടെ യുവതി പൊലീസിൽ പരാതി നൽകി. എന്നാൽ പരാതിയിൽ നടപടി സ്വീകരിച്ചിട്ടും ഡോക്ടർ വിനുവിനെ ഇതുവരെ പൊലീസ് പിടികൂടിയിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തുകയാണ്.
Read more

സി.എം. കിഡ്‌സ് സ്കോളർഷിപ്പ് കുടിശ്ശിക തീർക്കാൻ 20.52 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: സി.എം. കിഡ്‌സ് സ്കോളർഷിപ്പ് (എൽ.എസ്.എസ്/യു.എസ്.എസ്) പദ്ധതിയിലെ മുഴുവൻ കുടിശ്ശിക തുകയും സർക്കാർ അനുവദിച്ചു. സ്കോളർഷിപ്പ് വിതരണത്തിനായി 20.52 കോടി രൂപ അടിയന്തരമായി അനുവദിക്കാൻ ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. 2026-27 അധ്യയന വർഷത്തെ സ്കോളർഷിപ്പ് തുക മാർച്ച് 31നകം വിതരണം ചെയ്യും. അർഹരായ എല്ലാ വിദ്യാർഥികൾക്കും സമയബന്ധിതമായി സ്കോളർഷിപ്പ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. ഭാവിയിൽ സ്കോളർഷിപ്പ് തുക കുടിശ്ശികയാകുന്ന സാഹചര്യം ഒഴിവാക്കാൻ […]
Read more

സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് 1.25 ലക്ഷം രൂപ തട്ടിയെന്ന് പരാതി; മിമിക്രി കലാകാരൻ അറസ്റ്റിൽ

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയിൽനിന്ന് പണം തട്ടിയെടുത്തെന്ന പരാതിയിൽ മിമിക്രി കലാകാരൻ അറസ്റ്റിൽ. തൃശൂർ അരനാട്ടുകര ഒളരിക്കര സ്വദേശി സതീഷ് ഒളരി എന്ന വി.ബി. സതീഷിനെയാണ് (47) വിഴിഞ്ഞം പൊലീസ് പിടികൂടിയത്. വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി വരെ പലതവണയായി യുവതിയിൽനിന്ന് യുപിഐ വഴി 1.25 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. കൂടാതെ 20,300 രൂപയുടെ ഇലക്ട്രോണിക്സ് സാധനങ്ങളും വിമാനടിക്കറ്റ് എടുത്ത വകയിൽ 20,400 രൂപയും തട്ടിയെടുത്തതായി പൊലീസ് പറഞ്ഞു. […]
Read more

അസാപ് കേരളയിൽ ജാവ സ്പ്രിങ് ബൂട്ട് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം

തിരുവനന്തപുരം : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയും ആലപ്പുഴ ആസ്ഥാനമായുള്ള ഐടി സ്ഥാപനമായ ടെക്‌ജൻഷ്യ സോഫ്റ്റ്‌വെയർ ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡും സംയുക്തമായി നടത്തുന്ന ആറുമാസത്തെ ജാവ സ്പ്രിങ് ബൂട്ട് ഫുൾ സ്റ്റാക്ക് ഡെവലപ്‌മെന്റ് പ്രൊഫഷണൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. നൂതന സാങ്കേതികവിദ്യകളിൽ പ്രായോഗികവും വ്യവസായാധിഷ്ഠിതവുമായ പരിശീലനം നൽകുന്ന കോഴ്സ് ഐടി മേഖലയിൽ മികച്ച തൊഴിൽ സാധ്യത നൽകുന്നു. ജാവ, സ്പ്രിങ് ബൂട്ട്, റിയാക്ട്, വെബ് സർവീസുകൾ, ഡാറ്റാബേസ് മാനേജ്‌മെന്റ്, ക്ലൗഡ് കമ്പ്യൂട്ടിങ്, ഫ്ലട്ടർ തുടങ്ങിയ […]
Read more

എംജി സർവകലാശാലയിൽ മാധ്യമങ്ങൾക്ക് വിലക്ക്; ഇനി വിസിയുടെ മുൻകൂർ അനുമതി വേണം

കൊച്ചി: എംജി സർവകലാശാലയിൽ മാധ്യമ നിയന്ത്രണം ശക്തമാക്കി വൈസ് ചാൻസലർ. ഇതുസംബന്ധിച്ച് വിസിയുടെ പുതിയ ഉത്തരവ് പുറത്തിറക്കി. വാർത്തകൾക്കും മറ്റുമായി സർവകലാശാലയിൽ എത്തുന്ന മാധ്യമങ്ങൾ മുൻകൂർ വിസിയിൽ നിന്ന് അനുവാദം വാങ്ങണമെന്നാണ് ഉത്തരവ്. രജിസ്ട്രാറാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
Read more

ശബരിമല തീർത്ഥാടകർക്ക് രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ദേവസ്വം ബോർഡിന്റെ തീരുമാനം

പത്തനംതിട്ട: ശബരിമല തീർത്ഥാടകർക്ക് ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ തീരുമാനം. എൽ.ഐ.സിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലൂടെ തീർത്ഥാടനത്തിനിടെ മരണം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ ഇൻഷുറൻസ് തുകയായി ലഭിക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറാണ് ഇക്കാര്യം വാർത്താസമ്മേളനത്തിൽ അറിയിച്ചത്. വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് എന്നിവ വഴി ദർശനത്തിനെത്തുന്ന തീർത്ഥാടകർക്കാണ് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക. ശബരിമലയിൽ എത്തുന്നതിന്റെ തലേദിവസം മുതൽ മൂന്ന് ദിവസത്തേക്കായിരിക്കും പരിരക്ഷ. തീർത്ഥാടനകാല ഒരുക്കങ്ങൾ പൂർത്തിയായി മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിനായുള്ള എല്ലാ […]
Read more

കോവളത്തെ സ്പാ പീഡനക്കേസ്; ഒന്നാം പ്രതി നാഗലക്ഷ്മിയെ തെളിവെടുപ്പിനെത്തിച്ചു

തിരുവനന്തപുരം: കോവളത്തെയും ചൊവ്വര ചപ്പാത്തിലെയും സ്പാകളിൽ ആന്ധ്ര സ്വദേശിയായ പതിനാറുകാരി പീഡനത്തിനിരയായ സംഭവത്തിൽ ഒന്നാം പ്രതി നാഗലക്ഷ്മിയെ തെളിവെടുപ്പിനായി എത്തിച്ചു. കുട്ടിയുടെ മാതൃസഹോദരിയും ആന്ധ്രയിലെ പാലംസമുദ്രം സ്വദേശിയുമായ നാഗലക്ഷ്മി (31) യെയാണ് സ്പാകളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. മൂന്നാം പ്രതി സജിത്ത് കുമാറിന്റെ ഉടമസ്ഥതയിലുള്ള കോവളം വൈക്കോൽകുളത്തിന് സമീപത്തെ ആയൂർകേരള, നാലാം പ്രതി നിഷാന്തിന്റെ ഉടമസ്ഥതയിലുള്ള ഡ്രീംസ് എന്നീ സ്പാകളിലായിരുന്നു തെളിവെടുപ്പ്. ജോലിക്കെന്ന പേരിലാണ് നാഗലക്ഷ്മിയും സംഘവും കുട്ടിയെ സജിത്ത് കുമാറിന്റെ ആയൂർകേരള സ്പായിലെത്തിച്ചത്. തനിക്ക് ശുചീകരണ ജോലിയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix