കൊടുമൺ സ്റ്റേഷനിൽ പോലീസുകാർ മദ്യപിച്ചെന്ന് പരാതി; അർധരാത്രിയിൽ DYFI പ്രതിഷേധം
പത്തനംതിട്ട: കൊടുമൺ പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ മദ്യപിച്ചിരുന്നതായി പരാതി. സംഭവത്തിൽ അർധരാത്രിയിൽ ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി സ്റ്റേഷനിലെത്തി. പോലീസ് വാഹനം അസ്വാഭാവികമായ രീതിയിൽ സഞ്ചരിച്ചതിനെ തുടർന്നാണ് മദ്യപിച്ചെന്ന ആരോപണം ഉയർന്നത്. പിന്നാലെ ഡിവൈഎഫ്ഐ പ്രവർത്തകർ സ്റ്റേഷനിലെത്തി പ്രതിഷേധം ആരംഭിച്ചു. അടൂർ സംഘർഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജയിലിലായ സി.പി.എം ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞ് ഉന്നത ഉദ്യോഗസ്ഥർ രാത്രിതന്നെ സ്ഥലത്തെത്തി. പ്രതിഷേധക്കാർ പിന്മാറാതായതോടെ എസ്.പിയുടെ നിർദേശപ്രകാരം വിശ്രമത്തിലായിരുന്ന പോലീസുകാരെ വിളിച്ചുണർത്തി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഡ്യൂട്ടി […]
Read more