Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞെട്ടി’; സനൽകുമാറിന്റെ സമരത്തെ പരിഹസിച്ച് മധു വാര്യർ

തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ ചിലരുടെ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം നടത്തുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പരിഹസിച്ച് മഞ്ജുവിന്റെ സഹോദരനും നടനും സംവിധായകനുമായ മധു വാര്യര്‍ രംഗത്ത്. ഫേസ്ബുക്കിലൂടെയായിരുന്നു പരിഹാസം. സനല്‍കുമാര്‍ ശശിധരന്റെ പേര് പറയാതെയാണ് പോസ്റ്റ്. താനും അമ്മയും വീട്ടുകാരും കൂടി തടവില്‍ കഴിയുന്ന മഞ്ജു വാര്യരെ കാണാന്‍ പോയെന്നും അവിടെ ചെന്നപ്പോള്‍ തോക്കിന്‍ മുനയില്‍ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് കൂട്ടത്തിലുണ്ടായിരുന്ന പട്ടി പോലും ഞെട്ടിയെന്നുമാണ് മധു വാര്യര്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ഗണ്‍പോയിന്റിലുള്ള […]
Read more

30 രൂപയ്ക്ക് വൈദ്യുതി വാങ്ങില്ല, നിയന്ത്രണം കുറയ്ക്കും; ഒരാഴ്ചയ്ക്കകം പരിഹാരമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനായി സര്‍ക്കാര്‍ തീവ്രശ്രമം നടത്തിവരികയാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. ലഭ്യമായ എല്ലാസ്ഥലത്തു നിന്നും വൈദ്യുതി വാങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം 150 മെഗാവാട്ട് ഒഡീഷയില്‍ നിന്ന് വാങ്ങിച്ചു. 150 മെഗാവാട്ട് ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷനില്‍ നിന്നും വാങ്ങി. വൈദ്യുതിക്കായി എട്ടു സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഹ്രസ്വകാലത്തേക്കും ദീര്‍ഘകാലത്തേക്കുമുള്ള പദ്ധതിയാണ് സര്‍ക്കാര്‍ തയ്യാറാക്കുന്നത്. മഴക്കുറവ് മാത്രമല്ല, വര്‍ധിച്ച ഉപഭോഗവും, സ്വന്തം ഉത്പാദനത്തിന്റെ പിരിമിതികള്‍, രാത്രിയിലെ വര്‍ധിച്ച ഡിമാന്‍ഡ്, സ്‌റ്റോറേജ് […]
Read more

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ കേൾക്കുന്ന കാര്യം; പ്രതികരിച്ച് കെടി ജലീൽ

കൊച്ചി: റിപ്പോർട്ടർ ടി വി ന്യൂസ് ഡെസ്കിലെ പൊലീസ് ഗുണ്ടായിസത്തിൽ രൂക്ഷ വിമർശനവുമായി മുൻ മന്ത്രി കെ ടി ജലീൽ. മാധ്യമങ്ങളുടെ ന്യൂസ് ഡസ്ക് വരെ എത്തിയോ പൂക്കി പൊലീസിൻ്റെ ഇടപെടൽ എന്ന് കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ പത്തുവർഷം കാണാത്തതും കേൾക്കാത്തതുമാണ് സർവ്വമേഖലകളിലും കാണുന്നതും കേൾക്കുന്നതുമെന്നും അദ്ദേഹം വിമർശിച്ചു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം വാർത്തകൾ നാം കേട്ടിട്ടുള്ളത്. ക്യാമറക്കണ്ണുകൾ നോക്കിനിൽക്കെ വെടിവെച്ച് കൊല്ലൽ, മാധ്യമസ്ഥാപനങ്ങളുടെ വായടപ്പിക്കൽ, മാധ്യമപ്രവർത്തകരെ കൈകാര്യം ചെയ്യൽ, മാധ്യമങ്ങളെ […]
Read more

റിപ്പോര്‍ട്ടര്‍ ടിവിയിലെ പൊലീസ് ഗുണ്ടായിസം; അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതെന്ന് പിണറായി വിജയന്‍

കൊച്ചി: റിപ്പോര്‍ട്ടര്‍ ടി വി ആസ്ഥാനത്തെ ന്യൂസ് ഡസ്‌കില്‍ കടന്നു കയറി വാര്‍ത്താ പ്രക്ഷേപണം തടസ്സപ്പെടുത്തിയ കേരളാ പൊലീസിന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. അടിയന്തിരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്ന അതിക്രമമാണ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്ര സര്‍ക്കാരിന്റെ നിയന്ത്രണത്തിലുളള ഡല്‍ഹിയിലും മാധ്യമങ്ങള്‍ക്ക് നേരെ നടക്കുന്ന അക്രമമാണ് കേരളത്തിലും നടന്നിരുക്കുന്നത് എന്ന് പിണറായി വിജയൻ പറഞ്ഞു. ന്യൂസ് ക്ലിക്ക് ഓഫീസില്‍ അതിക്രമിച്ചു കയറി ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും പത്രാധിപരെ ജയിലില്‍ അടക്കുകയും ചെയ്തതിന് […]
Read more

ഇന്നും കറന്റ് പോകും! 6.15 മുതൽ 12.45 വരെ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6:15 മുതൽ അർധരാത്രി 12:45 വരെയുള്ള സമയത്താണ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. മധ്യപ്രദേശിൽ നിന്ന് സ്വാപ്പ് അടിസ്ഥാനത്തിൽ ലഭിക്കേണ്ടിയിരുന്ന 200 മെഗാവാട്ട് വൈദ്യുതി ലഭിക്കാത്തതാണ് നിയന്ത്രണം ഏർപ്പെടുത്താൻ കാരണം. സ്വന്തം ആവശ്യങ്ങൾ നിറവേറ്റിയ ശേഷം ബാക്കിയുണ്ടെങ്കിൽ മാത്രമേ വൈദ്യുതി നൽകാൻ കഴിയൂ എന്നാണ് മധ്യപ്രദേശ് അറിയിച്ചിട്ടുള്ളത്. നിലവിൽ പീക്ക് സമയങ്ങളിൽ സംസ്ഥാനത്ത് 700 മുതൽ 900 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവുണ്ട്. കുറവ് നികത്താനായി […]
Read more

കണ്ണൂർ രാഷ്ട്രീയത്തിന്റെ നായകൻ, വ്യക്തിപൂജാ വിവാദവും അവ​ഗണനയും താണ്ടി ഒരു മാസ് കംബാക്ക്; പി ജയരാജന്റെ വരവ് CPMനും അണികൾക്കും നൽകുന്ന ഊർജം പ്രധാനം

കണ്ണൂരിലെ തലമുതിർന്ന നേതാവ് പി. ജയരാജൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ കേവലമൊരു സംഘടനാ പുനഃസംഘടനയായി കാണാനാകില്ല. ഇത് കൃത്യമായൊരു രാഷ്ട്രീയ ‘കംബാക്ക്’ തന്നെയാണ്. കോഴിക്കോട്ട് ചേർന്ന ത്രിദിന വിപുലീകൃത സംസ്ഥാന കമ്മിറ്റിയാണ് പി. ജയരാജൻ, വി. ശിവൻകുട്ടി, എം.ബി. രാജേഷ്, ജോൺ ബ്രിട്ടാസ് എന്നിവരെ സെക്രട്ടേറിയറ്റിലേക്ക് ഉൾപ്പെടുത്തിയത്. പാർട്ടിയിൽനിന്ന് പാർശ്വവൽക്കരിക്കപ്പെട്ടുവെന്ന നിരീക്ഷണങ്ങൾ നിലനിൽക്കെ, താഴേത്തട്ടിലെ അണികൾക്കിടയിലുള്ള അദ്ദേഹത്തിന്റെ സ്വാധീനം വീണ്ടും തിരിച്ചറിഞ്ഞാണ് സംസ്ഥാന നേതൃത്വത്തിന്റെ ഈ സുപ്രധാന തീരുമാനം. ഒരുകാലത്ത് കണ്ണൂരിലെ സി.പി.എമ്മിന്റെ ഏറ്റവും […]
Read more

പി ജയരാജന്‍ CPIM സംസ്ഥാന സെക്രട്ടേറിയറ്റില്‍, വലിയ തിരുത്തലുകൾക്ക് പാർട്ടി

കോഴിക്കോട്: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ്, രാജ്യസഭാ എംപിയായ ജോൺ ബ്രിട്ടാസ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്. പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതിനെ വിലയിരുത്തുന്നത്. പകരം തോമസ് ഐസക്, ടിപി രാമകൃഷ്ണൻ എന്നിവരെ സംസ്ഥാന സെക്രട്ടേറിയേറ്റിൽ നിന്ന് ഒഴിവാക്കുകയും […]
Read more

‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്ത്; ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ED, ചാറ്റുകളില്‍ തെളിവില്ല

കോഴിക്കോട്: പി.എ മുഹമ്മദ് റിയാസ് എംഎല്‍എ ഉള്‍പ്പെട്ട ഹവാല ഇടപാടിന്റെ കോര്‍ ഗ്രൂപ്പെന്ന് ഇഡി വിശേഷിപ്പിച്ച ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പിലെ ചാറ്റുകള്‍ പുറത്തുവിട്ട് അംഗങ്ങൾ. വീഡിയോ രൂപത്തിലാണ് ചാറ്റുകള്‍ പുറത്തുവിട്ടത്. ജൂണ്‍ മുതലുള്ളതാണ് ചാറ്റുകള്‍. ഹവാല ഇടപാട് നടന്നു എന്ന് ഇഡി പറയുന്ന കാലത്തെ ചാറ്റുകളിൽ പക്ഷേ ഹവാല ഇടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇല്ല. ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ എന്ന പേരില്‍ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും ഈ ഗ്രൂപ്പ് വഴിയാണ് […]
Read more

‘അമേരിക്കൻ യാത്ര സർക്കാർ ചെലവിലല്ല കേട്ടോ !’; വിമർശനങ്ങൾക്ക് മറുപടിയുമായി ചെന്നിത്തല

തിരുവനന്തപുരം: തന്റെ അമേരിക്കൻ സന്ദർശനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിവാദങ്ങൾക്കും ആക്ഷേപങ്ങൾക്കും കൃത്യമായ വിശദീകരണവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. യാത്ര തികച്ചും സ്വകാര്യ സന്ദർശനമാണെന്നും സർക്കാർ ഖജനാവിലെ പണം ഉപയോഗിച്ചല്ലെന്നും സംഘാടകരുടെ ചെലവിലാണ് താൻ അമേരിക്കയിലെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയായിരുന്നു ആഭ്യന്തര മന്ത്രിയുടെ വിശദീകരണം. സംസ്ഥാന സർക്കാർ 100 ദിവസം പൂർത്തിയാക്കിയ വേളയിൽ ജനങ്ങൾ പവർക്കട്ടിൽ വലയുമ്പോൾ ആഭ്യന്തര മന്ത്രിയും മറ്റ് പ്രമുഖ ഭരണകക്ഷി നേതാക്കളും അമേരിക്കയിൽ ഉല്ലാസയാത്രയിലാണെന്ന് ആരോപിച്ച് […]
Read more

വേണ്ടത് ജനങ്ങൾക്ക് മനസിലാകുന്ന ഭാഷ, നിൽക്കേണ്ടത് സാധാരണ മനുഷ്യർക്കൊപ്പം; തെറ്റുകൾ തിരിച്ചറിഞ്ഞ് CPIM, ഇനി വേണ്ടത് പ്രായോ​ഗിക തിരുത്തലുകളാണ്

കഴിഞ്ഞുപോയ പരാജയമല്ല, അതിൽ നിന്നുള്ള തിരിച്ചുവരവാണ് ഇനി മുന്നിലുള്ള പ്രധാന കടമ്പയെന്ന തിരിച്ചറിവാണ് വിശാല സംസ്ഥാന കമ്മിറ്റി അവസാനിക്കുമ്പോഴുള്ള സി.പി.എമ്മിന്റെ റിപ്പോർട്ടുകളിൽ കാണാനാകുന്നത്. തുടർഭരണം പാർട്ടിയെ ദുർബലമാക്കിയെന്നും പല നേതാക്കളേയും അഹങ്കാരികളാക്കിയെന്നും സിപിഎം സമ്മതിക്കുന്നുണ്ട്. പാർട്ടിയെന്നത് സർക്കാരിന്റെ പിന്നിലെ ഒരു നിഴൽസംഘടനയായി മാറി. ഇതോടെ, ഒരാളിലേക്ക് എല്ലാം ചുരുങ്ങുന്ന രീതിയിലേക്ക് തുടർഭരണം കൊണ്ടെത്തിച്ചെന്നും റിപ്പോർട്ട് പറയുന്നു. ഇതിൽ നിന്ന് കരകയറുന്നതിന് ജനങ്ങളിലേക്ക് മടങ്ങുകയാണ് വേണ്ടതെന്ന ഒറ്റബോധ്യത്തിലേക്ക് സി.പി.എം. എത്തിയിരിക്കുന്നു. അതിന് മുന്നോടിയായി, സംഭവിച്ച പോരായ്മകളും പറ്റിയ വീഴ്ചകളും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix