Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

യുവതിക്ക് ക്രൂരമർദനമേറ്റ വിവരം മറച്ചുവച്ചു; ഏനാത്ത് പൊലീസിനെതിരെ ഗുരുതര ആരോപണം

കൊല്ലം: കടമ്പനാട് സ്വദേശിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഏനാത്ത് പൊലീസിന്റെ വീഴ്ചയും കേസ് അട്ടിമറിക്കാനുള്ള നീക്കവും വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി പ്രതിയായിരുന്ന ആത്മഹത്യാ പ്രേരണക്കേസിലാണ് നിർണായക ദൃശ്യങ്ങൾ പുറത്തുവന്നത്. യുവതിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ പാടുകളുണ്ടെന്ന് മുൻ സി.ഐ അന്നത്തെ എസ്.ഐയോട് പറയുന്നതാണ് ദൃശ്യങ്ങളിലുള്ളത്. എന്നാൽ ഈ വിവരം പിന്നീട് രേഖപ്പെടുത്തിയ ഇൻക്വസ്റ്റ് റിപ്പോർട്ടിലോ ഭർത്താവ് അനിൽകുമാറിന്റെ മൊഴിയിലോ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം. ഫെബ്രുവരി 14-ന് രാത്രി […]
Read more

അക്ഷരയുടെ ജീവനെടുത്ത ബസ് ഡ്രൈവറുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് പൊലീസ്

കൊച്ചി: കാക്കനാട് വെച്ച് ഐടി ജീവനക്കാരി അക്ഷര മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ ബിനോയിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍ഫോപാര്‍ക്ക് പൊലീസ് മോട്ടോര്‍ വാഹന വകുപ്പിന് കത്ത് നല്‍കി. ഡ്രൈവറുടെ ഗുരുതരമായ അശ്രദ്ധയാണ് അപകടത്തിനും മരണത്തിനും കാരണമായതെന്ന് പൊലീസ് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബസ്സിന്റെ പെര്‍മിറ്റ് റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കഴിഞ്ഞ ബുധനാഴ്ച്ചയാണ് ഇന്‍ഫോ പാര്‍ക്കിലെ ഐടി ജീവനക്കാരിയും തൃശൂര്‍ സ്വദേശിനിയുമായ അക്ഷര അപകടത്തില്‍ മരിച്ചത്. ജിമ്മിലെ വ്യായാമത്തിനു ശേഷം നടന്ന് […]
Read more

സ്വന്തമായി ബോർഡ് കോർപറേഷൻ നിയമനങ്ങൾ നടത്തി ലീ​ഗ്, അതൃപ്തിയിൽ RSPയും ജോസഫ് ​ഗ്രൂപ്പും; കോൺ​ഗ്രസിന്റെ UDFലെ റോൾ എന്ത്?

ബോർഡ് കോർപ്പറേഷൻ വിഭജനം അനിശ്ചിതമായി നീളുന്നതിനിടെ തങ്ങളുടെ നിയമനങ്ങൾ സ്വയം തീരുമാനിച്ച് അതുമായി മുന്നോട്ട് പോവുകയാണ് മുസ്ലീം ലീ​ഗ്. വിവിധ ബോർഡുകളുടേയും മറ്റും ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നേതാക്കൾക്ക് നിയമനം ലഭിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. നേരത്തെ, എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി udfൽ യാതൊരു കൂടിയാലോചനകളുമില്ലാതെ നിയോ​ഗച്ചതിന് പിന്നാലെ മുന്നണി കൺവീനർ അടൂർ പ്രകാശ് പൊട്ടിത്തെറിച്ച സംഭവം കോൺ​ഗ്രസ് രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. […]
Read more

കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

കൊച്ചി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ 16 വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത നടപടി ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവെച്ചു. തിങ്കളാഴ്ചയിലേക്കാണ് ഹർജി മാറ്റിയത്. മാപ്പപേക്ഷ നൽകിയാൽ സസ്പെൻഷൻ പിൻവലിക്കാമെന്ന സർവകലാശാലയുടെ തീരുമാനം വിദ്യാർഥികൾക്ക് കോടതിയിൽ ചോദ്യം ചെയ്യാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം കൂടി ഉൾപ്പെടുത്തി ഹർജി ഭേദഗതി ചെയ്ത് സമർപ്പിക്കാനും വിദ്യാർഥികൾക്ക് നിർദേശം നൽകി. അതേസമയം, കാലടി സംസ്കൃത സർവകലാശാലയിലെ സമരവേദിയിലെത്തിയ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സർവകലാശാല അധികൃതർക്കും സംസ്ഥാന സർക്കാരിനുമെതിരെ […]
Read more

പ്രസവശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ പഞ്ഞി കുടുങ്ങിയ സംഭവം; ഡോക്ടർക്കെതിരെ കേസെടുത്തു

തൃശൂർ: ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രസവശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയുടെ ശരീരത്തിനുള്ളിൽ പഞ്ഞി കണ്ടെത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ടിറ്റോ ടോമിനെയാണ് പ്രതിചേർത്തത്. വൈദ്യശാസ്ത്രപരമായ അശ്രദ്ധ വരുത്തിയെന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ എ.സി.പിക്കാണ് അന്വേഷണച്ചുമതല. ചാവക്കാട് മുനക്കക്കടവ് സ്വദേശി ഫാത്തിമത്തുല്‍ ഷഹ്ഫിയ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഓഗസ്റ്റ് 18നായിരുന്നു യുവതിയുടെ പ്രസവശസ്ത്രക്രിയ. ശസ്ത്രക്രിയയ്ക്കുശേഷം കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് മൂന്ന് തവണ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിരിച്ചയച്ചെന്നാണ് യുവതിയുടെ പരാതി. […]
Read more

അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങൾ അന്വേഷിക്കാൻ വിദഗ്ധ സംഘങ്ങൾ; അഞ്ചാഴ്ചയ്ക്കകം റിപ്പോർട്ട്

പാലക്കാട്: അട്ടപ്പാടിയിലെ നവജാത ശിശുമരണങ്ങളുടെ കാരണം വിദഗ്ധ സംഘങ്ങളെ നിയോഗിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ ചെയർമാൻ ജസ്റ്റിസ് അലക്സാണ്ടർ തോമസാണ് ഇതുസംബന്ധിച്ച് ഉത്തരവിട്ടത്. ആരോഗ്യവകുപ്പ് ഡയറക്ടറും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറും രണ്ട് വിദഗ്ധ സംഘങ്ങളെ വീതം നിയോഗിക്കണം. മരണകാരണങ്ങൾ സമഗ്രമായി പരിശോധിച്ച് അഞ്ചാഴ്ചയ്ക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദേശമുണ്ട്. വാർത്തകളുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കഴിഞ്ഞ അഞ്ചുമാസത്തിനിടെ അട്ടപ്പാടിയിൽ നാലു നവജാത ശിശുക്കൾ ഉൾപ്പെടെ നിരവധി ശിശുമരണങ്ങളാണ് […]
Read more

കുഞ്ഞിപ്പള്ളിയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ചു; അഞ്ചുപേർക്ക് പരിക്ക്

കോഴിക്കോട്: കുഞ്ഞിപ്പള്ളി ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് മറിഞ്ഞ് തീപിടിച്ചു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കർണാടകയിൽ നിന്ന് ഗുരുവായൂരിലേക്ക് ക്ഷേത്രദർശനത്തിനായി പോകുകയായിരുന്ന തീർഥാടകരാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടസമയത്ത് കാറിൽ അഞ്ചോളം പേരുണ്ടായിരുന്നു. പരിക്കേറ്റവരെ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് മാഹിയിൽ നിന്നും വടകരയിൽ നിന്നും ഫയർഫോഴ്‌സ് സംഘമെത്തി തീയണച്ചു. തീപിടിത്തത്തിൽ കാർ പൂർണമായും കത്തിനശിച്ചു.
Read more

കൈക്കൂലി കേസ്: സി.ജെ. എൽസിക്കെതിരായ നടപടി വീണ്ടും അന്വേഷിക്കാൻ എം.ജി സർവകലാശാല

കോട്ടയം: മാർക്ക് കൂട്ടിനൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥിയിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ പിരിച്ചുവിടപ്പെട്ട എം.ജി. സർവകലാശാല പരീക്ഷാഭവൻ അസിസ്റ്റന്റ് സി.ജെ. എൽസിക്കെതിരായ നടപടി വീണ്ടും അന്വേഷിക്കാൻ സിൻഡിക്കേറ്റ് ഉപസമിതി. ഗവർണറുടെ ഉത്തരവിനെത്തുടർന്നാണ് പുനരന്വേഷണം ആരംഭിച്ചത്. ആദ്യഘട്ടമായി എൽസിക്കെതിരായ കുറ്റപത്രം അന്വേഷണസമിതി രജിസ്ട്രാറുടെ ഓഫീസിലേക്ക് കൈമാറി. എൽസിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ വ്യക്തമാക്കുകയും നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ട് മെമ്മോ നൽകുകയും വേണമെന്നാണ് സമിതിയുടെ നിർദേശം. സർവകലാശാല നടത്തിയ മുൻ അന്വേഷണം ചട്ടങ്ങൾ പാലിക്കാതെയാണെന്ന് ചൂണ്ടിക്കാട്ടി സി.ജെ. എൽസി ഗവർണർക്ക് […]
Read more

വിദ്യാർത്ഥികളുടെ സസ്പെൻഷനിൽ വിട്ടുവീഴ്ചയില്ല; മാപ്പ് പറയണമെന്ന് കാലടി സംസ്കൃത സർവകലാശാല

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സമരവുമായി ബന്ധപ്പെട്ട് സസ്പെൻഷനിലായ വിദ്യാർത്ഥികളുടെ കാര്യത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് സർവകലാശാല ഹൈക്കോടതിയിൽ. ചെയ്ത തെറ്റിന് വിദ്യാർത്ഥികൾ മാപ്പ് പറയണമെന്നും പെരുമാറ്റദൂഷ്യമാണ് നടപടിക്ക് കാരണമെന്നും സർവകലാശാല വ്യക്തമാക്കി. സസ്പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജിയിൽ 44 പേജുള്ള വിശദമായ എതിർസത്യവാങ്മൂലമാണ് സർവകലാശാല കോടതിയിൽ സമർപ്പിച്ചത്. സിൻഡിക്കേറ്റിന്റെ തീരുമാനപ്രകാരം വിദ്യാർത്ഥികൾ മാപ്പ് പറയുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് ഉറപ്പുനൽകുന്ന സത്യവാങ്മൂലം നൽകുകയും ചെയ്യാതെ സസ്പെൻഷൻ പിൻവലിക്കില്ലെന്നാണ് സർവകലാശാലയുടെ നിലപാട്. സസ്പെൻഷൻ ശിക്ഷാനടപടിയല്ലെന്നും വൈസ് ചാൻസലറെ […]
Read more

സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix