Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സ്വന്തമായി ബോർഡ് കോർപറേഷൻ നിയമനങ്ങൾ നടത്തി ലീ​ഗ്, അതൃപ്തിയിൽ RSPയും ജോസഫ് ​ഗ്രൂപ്പും; കോൺ​ഗ്രസിന്റെ UDFലെ റോൾ എന്ത്?

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബോർഡ് കോർപ്പറേഷൻ വിഭജനം അനിശ്ചിതമായി നീളുന്നതിനിടെ തങ്ങളുടെ നിയമനങ്ങൾ സ്വയം തീരുമാനിച്ച് അതുമായി മുന്നോട്ട് പോവുകയാണ് മുസ്ലീം ലീ​ഗ്. വിവിധ ബോർഡുകളുടേയും മറ്റും ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിംലീഗ് നേതാക്കൾക്ക് നിയമനം ലഭിക്കുകയാണ്. വ്യവസായ വകുപ്പിന് കീഴിലുള്ള അഞ്ച് ബോർഡ് കോർപ്പറേഷൻ ചെയർമാൻമാരുടെ കാര്യത്തിലാണ് തീരുമാനമായിരിക്കുന്നത്. നേരത്തെ, എംകെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായി udfൽ യാതൊരു കൂടിയാലോചനകളുമില്ലാതെ നിയോ​ഗച്ചതിന് പിന്നാലെ മുന്നണി കൺവീനർ അടൂർ പ്രകാശ് പൊട്ടിത്തെറിച്ച സംഭവം കോൺ​ഗ്രസ് രാഷ്ട്രീയത്തെ ഒന്നടങ്കം പിടിച്ചു കുലുക്കിയ ഒന്നായിരുന്നു. ശേഷം കഴിഞ്ഞ ദിവസവും അടൂർ പ്രകാശ് തന്റെ നിലപാട് ആവർത്തിക്കുകയും ചെയ്തതാണ്. അതിന് തൊട്ട് പിന്നാലെയാണ് തങ്ങളുടെ നിയമനങ്ങളുമായി ലീ​ഗ് സമാന്തര സർക്കാരായി മാറുന്ന കാഴ്ച്ച കാണുന്നത്. കോൺഗ്രസിന്റെ പേരുകൾകൂടി തീരുമാനിച്ച്‌ ഒന്നിച്ച്‌ പ്രഖ്യാപിക്കാമെന്ന ധാരണയാണ്‌ ലീഗ്‌ ലംഘിച്ചത്‌. പരമാവധി സ്ഥാനങ്ങൾ പിടിക്കാൻ വി ഡി സതീശനൊപ്പമുള്ളവർ നീക്കമാരംഭിച്ചിരുന്നു.

പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം സിൽക്ക് ചെയർമാനാകും എന്നത് തന്നെയാണ് അക്കൂട്ടത്തിൽ പ്രധാനം. സംസ്ഥാന വൈസ് പ്രസിഡന്റ് ശ്യാം സുന്ദർ ഇൻകെലിന്റെ ചെയർമാനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.എം.സലീം കെ.എ.എൽ ചെയർമാനാകും. സിഡ്കോയുടെ ചെയർമാനായി ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദും നിയമിതനാകും. മറ്റൊരു സംസ്ഥാന വൈസ് പ്രസിഡന്റ് സിഎച്ച്. റഷീദിനും ഒരു ബോർഡ് കോർപ്പറേഷൻ ചെയർമാനായി നിയമനമുണ്ട്.

വയനാട് ജില്ലാ ഭാരവാഹിയായ യഹിയാ ഖാനെ തദ്ദേശ വകുപ്പിന് കീഴിലുള്ള റൂറൽ എംപ്ലോയ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റി എന്ന ക്രൂസിന്റെ ചെയർമാനായി നേരത്തെ നിശ്ചയിച്ചിരുന്നു. വിവാദങ്ങളേറെ ഇതുമായി ബന്ധപ്പെട്ട് ഉണ്ടായെങ്കിലും അദ്ദേഹവും ചുമതലയേൽക്കുമെന്ന് തന്നെയാണ് റിപ്പോർട്ട്. വ്യവസായ വകുപ്പിന് കീഴിലുള്ള ചെയർമാന്മാരുടെ നിയമന ഉത്തരവും ഉടൻ ഉണ്ടാകും. ഇവരുടെ നിയമനം സംബന്ധിച്ച് പാർട്ടിക്കുള്ളിൽ അതൃപ്തിയുണ്ടായിരുന്നു. കെഎം ഷാജി തന്റെ പദവി ലീ​ഗിന്റെ നേട്ടത്തിന് വേണ്ടി ഉപയോ​ഗിക്കുകയാണെന്നും കോൺ​ഗ്രസിന് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കിലയുടെ നേതൃസ്ഥാനത്തേക്കും കോൺ​ഗ്രസിനെ വെട്ടി കടന്നുവരാൻ ലീ​ഗും മന്ത്രി ഷാജിയും ശ്രമിക്കുന്നുണ്ട്.

ഉമ്മൻ ചാണ്ടി സർക്കാരിലുള്ളതിന് സമാനമായിട്ടാണ് ഇത്തവണയും മുസ്ലിംലീഗിന് ബോർഡ് കോർപ്പറേഷൻ പദവികളിലേക്കുള്ള നിയമനങ്ങൾ. ഇതുപ്രകാരം 35 -ലധികം ചെയർപേഴ്സൺ സ്ഥാനങ്ങളാണ് കിട്ടുക. യു.ഡി.എഫ്. വിട്ട പാർട്ടികൾക്ക് നൽകിയിരുന്ന സ്ഥാനങ്ങളുടെ കാര്യം പിന്നീട് തീരുമാനിക്കാമെന്നാണ് യു.ഡി.എഫിലെ ധാരണ.

ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി ഡോ. എം.കെ. മുനീർ നിയമിതനായിരുന്നു. ഇത് 5 മന്ത്രിമാർക്ക് പുറമെയുള്ള ലീ​ഗിന്റെ ആറാമത്തെ ക്യാബിനറ്റ് റാങ്കാണ്. മറ്റു നിയമനങ്ങളിൽ യൂത്ത് ലീ​ഗ്, വനിതാലീഗ് തുടങ്ങിയ പോഷക സംഘടനകൾക്ക് ന്യായമായ പരിഗണനയുണ്ടാകുമെന്നാണ് സൂചന. പറ്റിയാൽ ഒരു ക്യാബിനറ്റ് റാങ്ക് കൂടി ഒപ്പിക്കാൻ കഴിവതും ലീ​ഗ് നോക്കുന്നുണ്ട്. പിജെ ജോസഫിന് വേണ്ടി കേരള കോൺ​ഗ്രസ് ചോദിച്ചുകൊണ്ടിരിക്കുന്ന വയോജന കമ്മീഷൻ ചെയർമാൻ സ്ഥാനത്തിലാണ് ലീ​ഗിന്റെ കണ്ണ്.

അതേസമയം ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ യുഡിഎഫില്‍ അതൃപ്തി പ്രകടിപ്പിച്ച് ലീ​ഗ് അല്ലാത്ത ഘടകകക്ഷികൾ ഓരോരുത്തരായി രം​ഗത്ത് എത്തുകയാണ്. തങ്ങൾക്ക് മുന്നണിയിൽ യാതൊരു പ്രാധാന്യവും ഇല്ലേ എന്നതാണ് ആര്‍എസ്പി അടക്കമുള്ളവരുടെ ചോദ്യം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആര്‍എസ്പിക്ക് 9 പദവികളാണ് ലഭിച്ചിരുന്നത്. എന്നാല്‍ എന്‍ കെ പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള വിഭാഗം കൂടി ലയിച്ചിട്ടും ആര്‍എസ്പിക്ക് നാലു സീറ്റ് മാത്രമാണ് നല്‍കിയിട്ടുള്ളത്.

ഷിബു ബേബി ജോൺ ഭരിക്കുന്ന വനംവകുപ്പിന് കീഴിലുള്ള വനം വികസന കോര്‍പ്പറേഷന്‍ കോണ്‍ഗ്രസ് എടുത്തതിലും ആര്‍എസ്പി കടുത്ത അതൃപ്തിയിലാണ്. അതിനാല്‍ ലഭിച്ച പദവികള്‍ ഏറ്റെടുക്കാന്‍ ആര്‍എസ്പി തയ്യാറായിട്ടില്ല. കൂടുതല്‍ ചെയര്‍മാന്‍ പദവികള്‍ വേണമെന്നും, ഇക്കാര്യത്തില്‍ മുന്നണിയില്‍ കൂടുതല്‍ കൂടിയാലോചനകള്‍ വേണമെന്ന് ആര്‍എസ്പി ആവശ്യപ്പെട്ടിട്ടുണ്ട്. ബോര്‍ഡ്- കോര്‍പ്പറേഷന്‍ വിഭജനത്തില്‍ കേരള കോണ്‍ഗ്രസും അതൃപ്തിയിലാണ്. 7 എംഎൽഎമാർ ഉണ്ടെന്നത് കാണിച്ച് കൂടുതൽ സ്ഥാനങ്ങളാണ് ഇവരുടെ ആവശ്യം. ഒപ്പം പിജെ ജോസഫിന് ഒരു ക്യാമ്പിനറ്റ് റാങ്കും.

കോൺ​ഗ്രസിന്റെ കാര്യമാണ് കൂടുതൽ കഷ്ടം. ലീ​ഗ് തങ്ങൾക്ക് വേണ്ടതെല്ലാം സ്വയം എഴുതിയെടുത്ത് മുന്നോട്ട് പോകുന്നു. ബാക്കി ഘടകകക്ഷികളും അവരവർക്ക് വേണ്ടത് ആവശ്യപ്പെടുന്നു. ഇതിനിടയിൽ 60ന് മുകളിൽ എംഎൽഎമാരുണ്ടായിട്ടും മുന്നണിയിൽ ഒരു മുൻതൂക്കമില്ലാതെ, ഒന്നിലും തീരുമാനമെടുക്കാനാകാതെ അക്ഷരാർത്ഥത്തിൽ‌ നിന്ന് വിയർക്കുകയാണ് kpcc നേതൃത്വം. മുഖ്യമന്ത്രി വിഡി സതീശന്റെ ഒറ്റയ്ക്കുള്ള തീരുമാനങ്ങൾ പാർട്ടിയിലെ നല്ലൊരു വിഭാ​ഗം അം​ഗീകരിക്കാനിടയില്ല. ന്യൂനപക്ഷ കമീഷൻ അധ്യക്ഷ പദവി ലീ​ഗിന് നൽകാനാവില്ലെന്ന് കോൺ​ഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചകളിൽ കെ.സി. വേണുഗോപാൽ പക്ഷം കർക്കശ സമീപനമാണ് സ്വീകരിക്കുന്നത്.

നിയമസഭയിൽ 63 എം.എൽ.എമാരുള്ള കോൺഗ്രസിന് മുൻകാലങ്ങളിൽ ലഭിച്ചതിനേക്കാൾ കൂടുതൽ സ്ഥാനങ്ങൾക്ക് അർഹതയുണ്ടെന്നാണ് പാർട്ടിയുടെ വാദം. കോൺഗ്രസ് കുടുതൽ പദവികളിൽ അവകാശവാദം ഉന്നയിക്കുന്നതിനാൽ, കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് ലീഗിന് ലഭിച്ച 30 അധ്യക്ഷസ്ഥാനങ്ങൾ നിലനിർത്താനാണ് പാർട്ടി ശ്രമം. യുഡിഎഫിൽ അംഗബലമുള്ള പാർടിയായിട്ടും കോൺഗ്രസിന്‌ മതിയായ സ്ഥാനങ്ങൾ കിട്ടുന്നില്ലെന്നാണ്‌ ഒരു വിഭാഗം നേതാക്കളുടെ പരാതി.

അതേസമയം കെപിസിസി പ്രസിഡന്റിനെയും ഭാരവാഹികളെയും തീരുമാനിച്ചശേഷം മതി ബോർഡ്‌– കോർപറേഷൻ നിയമനങ്ങളെന്ന്‌ ഹൈക്കമാൻഡിന്റെ നിർദേശം. തർക്കം രൂക്ഷമായ സാഹചര്യത്തിലാണിത്‌. ഇവിടെയാണ് യഥാർത്ഥ ട്വിസ്റ്റ്. kpcc അധ്യക്ഷ സ്ഥാനത്തേക്ക് അവകാശ വാദം ഉന്നയിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. കൊടിക്കുന്നിലാണ് ആ സ്ഥാനം സ്വപ്നം കണ്ട് ജീവിക്കുന്നവരിൽ പ്രധാനി. മറ്റൊരു വഴിയുമില്ലാതായപ്പോഴാണ് മന്ത്രി അനിൽകുമാറിനെ KPCC തലവനാക്കാം എന്ന ഫോർമുലയിലേക്ക് എത്തിയത്. അതും അത്ര എളുപ്പമല്ലെന്ന സൂചനകളാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്തായാലും മുസ്ലീം ലീ​ഗും വിഡി സതീശനും കാര്യങ്ങൾ തീരുമാനിച്ച് മുന്നോട്ട് പോകുമ്പോൾ കോൺ​ഗ്രസിനകത്തെ പൊട്ടിത്തെറി എന്നുണ്ടാകും എന്ന് മാത്രം ഇനി കാത്തിരുന്നാൽ മതി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix