Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

‘വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണം’; പിണറായിക്കെതിരെ രൂക്ഷ വിമർശനം

കോഴിക്കോട്: കോഴിക്കോട് നടക്കുന്ന സിപിഐഎമ്മിൻ്റെ വിപുലീകൃത സംസ്ഥാന കമ്മിറ്റിയിൽ പിണറായി വിജയനെ ലക്ഷ്യം വെച്ച് രൂക്ഷവിമർശനം. വിജയത്തിന് കാരണഭൂതരായവർ പരാജയത്തിന്റെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കണമെന്നാണ് വിമർശനം ഉയർന്നത്. കാസർകോട് നിന്ന് ചർച്ചയിൽ പങ്കെടുത്ത വിപിപി മുസ്തഫയാണ് വിമർശനം ഉന്നയിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവി അപ്രതീക്ഷിതമല്ലെന്നും 2021 നു ശേഷം എല്ലാ തെരഞ്ഞെടുപ്പുകളിലും തോറ്റപ്പോൾ പൾസ് മനസ്സിലാക്കി അടവ് രൂപപ്പെടുത്തുന്നതിൽ സംസ്ഥാന നേതൃത്വം പരാജയപ്പെട്ടുവെന്നും വിമർശനം ഉയർന്നു. യോഗത്തിൽ അവതരിപ്പിച്ച രേഖയിലെ ഉള്ളടക്കം പാർടിയുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കാൻ […]
Read more

ബ്രിക്സ് അതിഥികൾക്ക് ക്ലിഫ് ഹൗസിൽ സ്വീകരണം; 19 രാജ്യങ്ങളിലെ ഇൻഫ്ലുവൻസർമാരുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ബ്രിക്സ് ഉച്ചകോടിയോടനുബന്ധിച്ച് ഇന്ത്യയിലെത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള 35 പ്രമുഖ സാമൂഹികമാധ്യമ സ്വാധീനകരെയും ഉള്ളടക്ക സ്രഷ്ടാക്കളെയും തിരുവനന്തപുരം ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ സ്വീകരിച്ചു. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ അതിഥികളായാണ് ഇവർ ഇന്ത്യയിലെത്തിയത്. അതിഥികൾക്കൊപ്പം ഒരുമണിക്കൂറോളം സമയം ചെലവഴിച്ചതായി മുഖ്യമന്ത്രി എക്സ് പോസ്റ്റിലൂടെ അറിയിച്ചു. കൂടിക്കാഴ്ചയിൽ കേരളത്തിന്റെ യഥാർഥ കഥ അതിഥികളുമായി പങ്കുവെച്ചതായി വി.ഡി. സതീശൻ പറഞ്ഞു. 600 കിലോമീറ്റർ നീളുന്ന തീരദേശവും പശ്ചിമഘട്ട മലനിരകളും ഉൾപ്പെടുന്ന കേരളം ആഗോള നിക്ഷേപങ്ങൾ ആകർഷിക്കുന്ന പ്രധാന […]
Read more

കാൽവിരലിൽ ആണി തുളച്ചുകയറി; 12കാരന് താലൂക്ക് ആശുപത്രിയിൽ ചികിത്സ നൽകിയില്ലെന്ന് പരാതി

കൊച്ചി: കളിക്കുന്നതിനിടെ കാൽവിരലിൽ ആണി തുളച്ചുകയറിയ 12കാരന് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ പോലും നൽകിയില്ലെന്ന് പരാതി. മട്ടാഞ്ചേരി പുതുക്കാട്ടുപറമ്പിൽ താമസിക്കുന്ന നാസറിന്റെ മകൻ മുഹമ്മദ് (12)നാണ് ചികിത്സ നിഷേധിച്ചതായി ആരോപണം ഉയർന്നത്. ശനിയാഴ്ച വൈകിട്ട് വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് മുഹമ്മദിന്റെ കാൽവിരലിൽ ആണി തുളച്ചുകയറിയത്. വിരലിലൂടെ തുളച്ചുകയറിയ ആണി മറുവശത്തുകൂടി പുറത്തേക്ക് വന്ന നിലയിലായിരുന്നു. രക്തം വാർന്ന നിലയിൽ കുട്ടിയെ ഉടൻ ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു. എന്നാൽ ആശുപത്രിയിൽ പ്രാഥമിക […]
Read more

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനി തൊഴിലാളിയെ കൊലപ്പെടുത്തി; സഹതൊഴിലാളി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയെ കൊലപ്പെടുത്തിയ കേസിൽ സഹതൊഴിലാളി അറസ്റ്റിൽ. ബിഹാർ സ്വദേശിയായ മുഹമ്മദ് ഷാഹിലിനെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് നടന്ന സംഭവത്തിൽ ബിഹാർ സ്വദേശിയായ മുഹമ്മദ് ജാഹിറാണ് കൊല്ലപ്പെട്ടത്. തൊഴിലുമായി ബന്ധപ്പെട്ട് മുഹമ്മദ് ഷാഹിലും മുഹമ്മദ് ജാഹിറും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതേത്തുടർന്നുണ്ടായ വിരോധമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജാഹിർ പ്രതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും സംഭവദിവസവും സമാനമായ രീതിയിൽ തർക്കമുണ്ടായിരുന്നതായും […]
Read more

വെന്തുരുകാൻ റെഡിയായിക്കോ! വരുന്നത് ​ഗോഡ്സില്ല എൽ നിനോ; ശൈത്യകാലം ഇല്ലാതാകും, കൃഷി തകിടം മറിയും, കേരളത്തെ കാത്തിരിക്കുന്നത് കൊടും വരൾച്ചയോ?

പുതപ്പും കട്ടിയുള്ള വസ്ത്രങ്ങളുമെല്ലാം ഇനി അലമാരകളിൽ തന്നെ വയ്ക്കേണ്ടി വരുമോ? വരും വർഷങ്ങളിൽ ഇന്ത്യയിൽ ശൈത്യകാലം ഉണ്ടാകില്ലേ എന്ന തരത്തിലുള്ള ഗുരുതരമായ ആശങ്കകളാണ് ശാസ്ത്രലോകത്ത് ഇപ്പോൾ തരംഗമാകുന്നത്. അന്താരാഷ്ട്ര കാലാവസ്ഥാ സംഘടനയുടെ (WMO) പുതിയ മുന്നറിയിപ്പുകൾ ഈ ഭീതി വെറുമൊരു ഭാവനയല്ലെന്ന് വ്യക്തമാക്കുന്നു. സാധാരണ കണ്ടുവരുന്ന എൽ നിനോ പ്രതിഭാസങ്ങൾക്കും അപ്പുറം, പസഫിക് സമുദ്രത്തിൽ രൂപംകൊണ്ടിരിക്കുന്ന അത്യന്തം വിനാശകരമായ ‘ഗോഡ്സില്ല എൽ നിനോ’ (Godzilla El Niño) 2027 ഫെബ്രുവരി വരെ ഭൂമിയിലെ അന്തരീക്ഷ താപനിലയെ അതിരൂക്ഷമായി […]
Read more

ആലുവയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച; പ്രതികളെക്കുറിച്ച് സൂചനയെന്ന് എസ്.പി

കൊച്ചി: ആലുവയിൽ വഴിയാത്രക്കാരനെ ആക്രമിച്ച് കവർച്ച നടത്തിയ കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി ആലുവ റൂറൽ എസ്.പി കെ.എസ്. സുദർശൻ. ആക്രമണം നടന്നത് ഇരുട്ടും വിജനതയും നിറഞ്ഞ പ്രദേശത്തായതിനാൽ ഇവിടെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമെന്നും എസ്.പി അറിയിച്ചു. പുലർച്ചെയുണ്ടായ ആക്രമണത്തിന്റെ സാഹചര്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കിയ ശേഷമേ അന്വേഷണം പൂർത്തിയാക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്ത് രാത്രികാല സുരക്ഷയ്ക്കായി നാലംഗ സംഘത്തെ നിയോഗിക്കും. മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റകൃത്യങ്ങളിൽ സ്ഥിരമായി ഏർപ്പെടുന്നവരാണ് ജോഫിനെ ആക്രമിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. ആക്രമണം […]
Read more

കായംകുളത്ത് സ്വകാര്യ ബസ് ഇടിച്ച് പത്തുവയസുകാരി മരിച്ച സംഭവം; ഡ്രൈവർക്കെതിരെ കേസ്

ആലപ്പുഴ: ആലപ്പുഴ കായംകുളം കെപി റോഡില്‍ സ്വകാര്യ ബസ് ഇടിച്ച് പത്ത് വയസുകാരി മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. സ്വകാര്യ ബസ് ഡ്രൈവറുടെ അലക്ഷ്യമായ ഡ്രൈവിംഗാണ് അപകട കാരണമെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. മേഖലയില്‍ സ്വകാര്യ ബസുകളുടെ അമിത വേഗം തടയാന്‍ കര്‍ശന നടപടികള്‍ വേണമെന്ന ആവശ്യമാണ് നാട്ടുകാര്‍ ഉന്നയിക്കുന്നത്. ചെട്ടികുളങ്ങര സ്വദേശിനിയായ ശ്രീഭദ്ര എന്ന പത്ത് വയസുകാരിയാണ് ഇന്നലെ സന്ധ്യയ്ക്ക് കെപി റോഡില്‍ കാദിശ പളളിക്ക് സമീപം ഉണ്ടായ അപകടത്തില്‍ […]
Read more

റേഷനരി മാത്രമല്ല, പച്ചരിയും ഗോതമ്പും അടക്കം കൊള്ളയടിക്കുന്നു

തിരുവനന്തപുരം: കേരള–തമിഴ്നാട് അതിർത്തി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന റേഷൻ അരി കരിഞ്ചന്ത മാഫിയക്കെതിരെ സിവിൽ സപ്ലൈസ് വകുപ്പിന്റെ പരിശോധന ശക്തമാക്കിയിട്ടും അനധികൃത ഇടപാടുകൾ തുടരുന്നതായി റിപ്പോർട്ട്. റേഷൻ അരിക്ക് പുറമെ പച്ചരി, ഗോതമ്പ്, കുത്തരി തുടങ്ങിയ ഭക്ഷ്യധാന്യങ്ങളും അനധികൃതമായി ശേഖരിച്ച് മില്ലുകളിലെത്തിച്ച് പൊടിയാക്കി സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്നതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. റേഷൻ അരി അനധികൃതമായി സംഭരിച്ച് പോളിഷ് ചെയ്ത് ബ്രാൻഡഡ് അരിയാക്കി വിൽപ്പന നടത്തുന്നുവെന്ന് ആരോപണമുയർന്ന കാർത്തികേയന്റെ ഇടപാടുകളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പൂവാറിലെ ഒരു മില്ലിൽ അരി […]
Read more

ജയിൽ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ശുപാർശ

തിരുവനന്തപുരം: ജയിൽ ഭക്ഷണ മെനുവിൽ നിന്ന് മട്ടനും മീനും ഒഴിവാക്കാൻ ജയിൽ വകുപ്പ് ശുപാർശ. ഉയർന്ന ചെലവ്, സംഭരണത്തിലെ ബുദ്ധിമുട്ട്, ആരോഗ്യപരമായ കാരണങ്ങൾ എന്നിവ ചൂണ്ടിക്കാട്ടിയാണ് മെനു പരിഷ്‌കരിക്കാൻ ശുപാർശ നൽകിയിരിക്കുന്നത്. മട്ടനും മീനും ഒഴിവാക്കി പകരം ചിക്കൻ, സോയാ ചങ്ക്സ്, മുട്ട എന്നിവ ഉൾപ്പെടുത്താനാണ് നിർദേശം. ജയിൽ മേധാവി എസ്. ശ്രീജിത്ത് ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശയാണ് പരിഗണനയിലുള്ളത്. മട്ടൻ പോലുള്ള ചുവന്ന മാംസം സ്ഥിരമായി കഴിക്കുന്നത് ഹൃദ്രോഗം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന വിലയിരുത്തലും മെനു […]
Read more

ആർ. ജയദേവനെതിരെ ഭാര്യയുടെ ഗുരുതര പരാതി; മൂന്ന് മാസം പിന്നിട്ടിട്ടും നടപടിയില്ല

തിരുവനന്തപുരം: മുൻ എം.എൽ.എ പി.കെ. ശശിക്കെതിരായ യുവതിയുടെ പീഡനപരാതിക്ക് പിന്നാലെ പാലക്കാട്ടെ സി.പി.എമ്മിൽ വീണ്ടും പരാതി. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയുമായ ആർ. ജയദേവനെതിരേ ഭാര്യയാണ് സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾക്ക് പരാതി നൽകിയത്. പ്രാദേശിക പാർട്ടി നേതാവായ സ്ത്രീയുമായി ബന്ധമുണ്ടെന്നാരോപിച്ചാണ് പരാതി. ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചുള്ള പരാതി ലഭിച്ച് മൂന്ന് മാസം പിന്നിട്ടിട്ടും ജയദേവനെതിരേ പാർട്ടി നടപടിയെടുത്തിട്ടില്ലെന്നാണ് വിവരം. പാർട്ടി അംഗങ്ങളുടെയും നേതാക്കളുടെയും വ്യക്തിപരവും സംഘടനാപരവുമായ വീഴ്ചകൾ തിരുത്തുന്നതിന്റെ ഭാഗമായി സി.പി.എം വിപുലീകരിച്ച സംസ്ഥാന കമ്മിറ്റി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix