Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ശബരിമലയിലേക്ക് വീണ്ടും മിൽമ നെയ്യ്; ഇന്ന് അയ്യായിരം ലിറ്റർ എത്തിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ശബരിമലയിലേക്കുള്ള നെയ്യ് വീണ്ടും മിൽമയിൽനിന്ന് വാങ്ങാൻ ദേവസ്വം ബോർഡിന്റെ തീരുമാനം. അയ്യായിരം ലിറ്റർ നെയ്യ് മിൽമ ഇന്ന് ശബരിമലയിലേക്ക് അയക്കും. വിജിലൻസിന്റെ അനുമതി ലഭിച്ചതോടെയാണ് മിൽമയും ദേവസ്വം ബോർഡും തമ്മിൽ ധാരണയിലെത്തിയത്. കഴിഞ്ഞ വർഷം നെയ്യ് വഴിമധ്യേ മറിച്ചുവിറ്റെന്ന കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തവണ മിൽമയുടെ സ്വന്തം വാഹനത്തിലാണ് നെയ്യ് ശബരിമലയിലെത്തിക്കുന്നത്.

മിൽമയിൽനിന്ന് ശബരിമലയിലേക്ക് എത്തിച്ച നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ് പകരം നിലവാരമില്ലാത്ത നെയ്യ് സന്നിധാനത്ത് എത്തിച്ചെന്ന കേസിനിടെയാണ് വീണ്ടും മിൽമയുമായി കരാറിലേർപ്പെടുന്നത്. ആദ്യം മിൽമയെ ഒഴിവാക്കി ദേവസ്വം ബോർഡ് വീണ്ടും ടെൻഡർ വിളിച്ചിരുന്നു. എന്നാൽ ടെൻഡറിൽ പങ്കെടുത്തത് നെയ്യ് ക്രമക്കേട് കേസിൽ ആരോപണവിധേയനായ തമിഴ്നാട്ടിലെ കരാറുകാരനായിരുന്നു. ഇതോടെ റീ ടെൻഡർ നടപടികളിൽനിന്ന് ബോർഡ് പിന്മാറി. പിന്നീട് വിളിച്ച ടെൻഡറിൽ മറ്റ് കരാറുകാരാരും താൽപര്യം പ്രകടിപ്പിക്കാതിരുന്നതോടെയാണ് മിൽമയെ വീണ്ടും ആശ്രയിക്കാൻ തീരുമാനിച്ചത്.

അടിയന്തരമായി പതിനായിരം ലിറ്റർ നെയ്യ് നൽകണമെന്നാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടത്. ഇതിൽ അയ്യായിരം ലിറ്ററാണ് ഇന്ന് കൈമാറുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മിൽമയുടെ സ്വന്തം വാഹനത്തിൽ പമ്പയിലെത്തിച്ചായിരിക്കും നെയ്യ് വിതരണം ചെയ്യുക.

ഭക്ഷ്യസുരക്ഷാ വകുപ്പിന്റേതുൾപ്പെടെയുള്ള കർശന ഗുണനിലവാര പരിശോധനകൾ പൂർത്തിയാക്കിയ ശേഷമാണ് നെയ്യ് കൈമാറുന്നത്. ആകെ അമ്പതിനായിരം ലിറ്റർ നെയ്യാണ് ദേവസ്വം ബോർഡ് മിൽമയോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ ഭക്തർ കൊണ്ടുവരുന്ന നെയ്യ് ആവശ്യങ്ങൾക്ക് തികയുമോയെന്ന് പരിശോധിച്ച ശേഷമായിരിക്കും അധിക നെയ്യ് വാങ്ങുന്നതിനുള്ള കരാറിൽ ഏർപ്പെടുക. ലിറ്ററിന് 660 രൂപയാണ് മിൽമ ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, മിൽമ നെയ്യ് വഴിമധ്യേ മറിച്ചുവിറ്റ കേസിൽ രണ്ടുപേരെ വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇടപാടിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദേവസ്വം ബോർഡ് സ്റ്റോർ സൂപ്രണ്ട് ഇപ്പോഴും ഒളിവിലാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ ക്രമക്കേടിൽ കൂടുതൽ പേരുടെ പങ്ക് പുറത്തുവരുമെന്നാണ് വിജിലൻസിന്റെ വിലയിരുത്തൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix