തൃശ്ശൂർ: ചേറ്റുപുഴയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ബസിനടിയിലേക്ക് വീണ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂർ വാലത്ത് രാജുവിന്റെ മകൻ നിജിൻ രാജ് (33) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിനായിരുന്നു അപകടം.
ബുള്ളറ്റിൽ സ്വകാര്യ ബസിനെ മറികടക്കുന്നതിനിടെ എതിർദിശയിൽനിന്ന് എത്തിയ മറ്റൊരു ബൈക്കുമായി നിജിൻ രാജിന്റെ വാഹനം കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ നിജിൻ ബസിനടിയിൽപ്പെടുകയായിരുന്നു. ബസിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങിയതോടെ സംഭവസ്ഥലത്തുതന്നെ മരിച്ചു.


