Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

കുതിച്ചുയർന്ന് മുട്ട വില; വില്ലനാകുന്നത് എഥനോളും E20 പെട്രോളും!

കൊച്ചി: സംസ്ഥാനത്ത് കോഴി, താറാവ് മുട്ടകളുടെ വില കുതിച്ചുയരുന്നു. രണ്ടാഴ്ചയ്ക്കിടെ ഒരു കോഴിമുട്ടയ്ക്ക് രണ്ട് രൂപയും താറാവ് മുട്ടയ്ക്ക് മൂന്ന് രൂപയോളവുമാണ് വർധിച്ചത്. നിലവിൽ കോഴിമുട്ട ഒന്നിന് 9.50 രൂപയും താറാവ് മുട്ടയ്ക്ക് 18 രൂപ വരെയുമാണ് വില. രണ്ടാഴ്ച മുൻപ്‌ കോഴിമുട്ട 7.50 രൂപയ്ക്കും താറാവ് മുട്ട 15 രൂപയ്ക്കുമാണ് വിറ്റിരുന്നത്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾ മുന്നിൽക്കണ്ട് കേക്ക് നിർമാണത്തിനായി വ്യാപകമായി മുട്ട വാങ്ങി സംഭരിക്കുന്നതും വില കൂടുന്നതിന് ഒരു കാരണമായിട്ടുണ്ട്. ആവശ്യകത ഇനിയും ഉയരാൻ […]
Read more

കരാറും വൈദ്യുതി ക്ഷാമവും ഇല്ലെന്ന് മുഖ്യമന്ത്രി, തനിക്കൊന്നുമറിയില്ലെന്ന പറയുന്ന വകുപ്പ് മന്ത്രിയും! അടൂർ പ്രകാശിനെ തള്ളി എത്രനാൾ സതീശന് മുന്നോട്ട് പോകാനാവും?

കേരളത്തിലെ യു.ഡി.എഫ് മുന്നണി രാഷ്ട്രീയത്തില്‍ കടുത്ത ഭിന്നതകളും ആശയക്കുഴപ്പങ്ങളും തുടരുന്നു. പതിവ് പോലെ തനിക്കെതിരെ ഉയർന്ന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവര്‍ത്തന ശൈലിക്കെതിരെ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് ഉയര്‍ത്തിയ ശക്തമായ വിമര്‍ശനങ്ങളോട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. അടൂര്‍ പ്രകാശിന്റെ ചോദ്യങ്ങളെ പൂര്‍ണ്ണമായും അവഗണിച്ച മുഖ്യമന്ത്രി, തനിക്കെതിരെയുള്ള ആക്ഷേപങ്ങളെല്ലാം പാര്‍ട്ടിയോടാണ് ചോദിക്കേണ്ടതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ മുന്നണിയുടെ നേതൃനിരയില്‍ കടുത്ത അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുവെന്ന കാര്യം വീണ്ടും പരസ്യമായിരിക്കുകയാണ്. മന്ത്രിസഭയില്‍ അസ്വാരസ്യമുണ്ടെന്ന വാര്‍ത്തകളോടും മുഖ്യമന്ത്രി പ്രതികരിച്ചില്ല. മുന്നണി […]
Read more

സ്കൂട്ടറിൽ 5 പേരുമായി യാത്ര, വിദ്യാർ‌ഥികൾക്ക് 2500 രൂപ പിഴ; ലൈസൻസ് പോകും

കൊച്ചി: അഞ്ച് പേരെ വെച്ചുള്ള വിദ്യാർത്ഥികളുടെ സ്കൂട്ടർ യാത്രയിൽ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. വാഹനം ഓടിച്ചയാളുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഇതിനൊപ്പം രക്ഷിതാക്കളെയും കൂട്ടി ബോധവത്കരണ ക്ലാസിൽ ഹാജരാകാനും വിദ്യാർഥികൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. തൃക്കാക്കര പൈപ്പ് ലൈൻ റോഡിലൂടെ അഞ്ചു വിദ്യാർഥികൾ സ്കൂട്ടറിൽ സഞ്ചരിച്ചതിലാണ് നടപടി. സ്കൂട്ടറിൽ അഞ്ചു പേർ ഒരുമിച്ച് യാത്ര ചെയ്തതിന് 1,000 രൂപ പിഴ അടയ്ക്കണം. കൂടാതെ, ഹെൽമെറ്റ് ധരിക്കാത്തതിന് (മൂന്നുപേർക്ക് 500 രൂപ വീതം) 1,500 രൂപ വേറെയും […]
Read more

കാലടി വിദ്യാർത്ഥി സസ്പെൻഷൻ: ഇനിയും അരിശം തീർന്നില്ലേ? സർവകലാശാലയോട് ഹൈക്കോടതി

കൊച്ചി: കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സസ്പെൻഷനുമായി ബന്ധപ്പെട്ട് സർവകലാശാലയോട് ചോദ്യങ്ങളുമായി ഹൈക്കോടതി. വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്യാനുള്ള സാഹചര്യം എന്തായിരുന്നുവെന്ന് കോടതി ചോദിച്ചു. ഇതുമായി ബന്ധപ്പെട്ട് രണ്ട് എഫ്ഐആറുകൾ സർവകലാശാല കോടതിയിൽ ഹാജരാക്കി. ഇന്ന് കേസിൽ വിശദമായ വാദം കേൾക്കുന്നില്ലെന്നും എന്നാൽ വിഷയത്തിന്റെ വിശദാംശങ്ങൾ മനസ്സിലാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ഒരു കേസിൽ രണ്ട് എഫ്ഐആറുകൾ നിലനിൽക്കുമോയെന്നും മൂന്ന് മാസത്തേക്ക് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തിട്ടും ഇനിയും എന്താണ് വേണ്ടതെന്നും കോടതി ചോദിച്ചു. 60 ദിവസമായി കുട്ടികൾ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലേയെന്നും ഇത്രയും […]
Read more

വിഎച്ച് ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹത; KSEBക്ക് റെഗുലേറ്ററി കമ്മീഷൻ നോട്ടീസ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ വി.എച്ച്. ഗ്ലോബലിൽ നിന്ന് വൈദ്യുതി വാങ്ങിയതിലും ദുരൂഹതയെന്ന് ആരോപണം. വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ മുൻകൂർ അനുമതിയില്ലാതെയാണ് വൈദ്യുതി വാങ്ങിയതെന്നാണ് കണ്ടെത്തൽ. ടെൻഡർ നടപടികൾ പാലിക്കാതെ വില നിശ്ചയിച്ചതിലും കമ്മീഷൻ വിശദീകരണം തേടിയിട്ടുണ്ട്. ഒക്ടോബറിൽ 200 മെഗാവാട്ട് വൈദ്യുതി യൂണിറ്റിന് 11 രൂപ നിരക്കിലാണ് വാങ്ങിയത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് വൈദ്യുതി വാങ്ങുന്നതെന്ന സർക്കാർ ഉത്തരവിന്റെ പകർപ്പ് റിപ്പോർട്ടറിന് ലഭിച്ചു. ഹിമാചലിൽ നിന്ന് വൈദ്യുതി ലഭ്യമായിരിക്കെ വി.എച്ച്. ഗ്ലോബലിൽ നിന്ന് […]
Read more

കോഴിക്കോട് വളയത്ത് വിദ്യാർഥിനിയുടെ മരണം; അസ്വാഭാവിക മരണത്തിന് കേസെടുത്തു

കോഴിക്കോട്: വളയത്ത് എട്ടാം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വളയം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിനിയായ ജ്യുവൽ ലക്ഷ്മിയാണ് മരിച്ചത്. മൃതദേഹം വടകര ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ വളയം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read more

ചിറ്റാരിപ്പറമ്പിൽ ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി ഭർത്താവ്

കണ്ണൂർ: ചിറ്റാരിപ്പറമ്പിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ ഭർത്താവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. അസം സ്വദേശി റഫീജുലാണ് ഭാര്യ സജിദ ഖാത്തൂനെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകത്തിന് പിന്നാലെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, പൊലീസ് അന്വേഷണം നടത്തുന്നതിനിടെ കണ്ണവം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സംഭവത്തിൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Read more

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം: ശ്രീനാദേവി കുഞ്ഞമ്മയടക്കം എട്ട് പേരുടെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമക്കേസിൽ ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെ എട്ട് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. ശ്രീനാദേവി കുഞ്ഞമ്മ, ഫെനി നൈനാൻ എന്നിവരടക്കമുള്ള പ്രതികളാണ് പത്തനംതിട്ട ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. അതേസമയം, ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് മുൻകൂർ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. പൊലീസ് സ്റ്റേഷൻ അതിക്രമം, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിന്റെ അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഇപ്പോൾ മുൻകൂർ […]
Read more

ആലുവ ഹാലോവീൻ പാർട്ടി: അലക്സിന്റെ സുഹൃത്തായ 24കാരിയെ ചോദ്യം ചെയ്യും

എറണാകുളം: ആലുവയിൽ നടന്ന ഹാലോവീൻ പാർട്ടി സംഘടിപ്പിച്ചവരിൽ ഒരാളായ 24കാരിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. എറണാകുളം സ്വദേശിനിയായ യുവതി കേസിൽ അറസ്റ്റിലായ പ്രധാന പ്രതി അലക്സിന്റെ അടുത്ത സുഹൃത്താണ്. പാർട്ടിയുടെ പ്രധാന സംഘാടകർക്കിടയിൽ യുവതിയും ഉണ്ടായിരുന്നുവെന്നാണ് വിവരം. പോക്സോ കേസിൽ അറസ്റ്റിലായ അലക്സിനെ കസ്റ്റഡിയിൽ വാങ്ങുന്നതിനായി പൊലീസ് ഇന്ന് അപേക്ഷ നൽകും. ഹാലോവീൻ പാർട്ടിയിൽ പങ്കെടുത്ത പ്രായപൂർത്തിയാകാത്ത പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായ സംഭവത്തിൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് പൊലീസ്. പാർട്ടിയിൽ മദ്യം വിളമ്പിയിരുന്നുവെന്ന് ഇതിനോടകം വ്യക്തമായിട്ടുണ്ട്. ഇതിന് പുറമെ […]
Read more

ആവശ്യത്തിന് വൈദ്യുതിയുണ്ടായിട്ടും കൃത്രിമ ക്ഷാമം സൃഷ്ടിച്ചു; സർക്കാരിനെതിരെ പി. ജയരാജൻ

പത്തനംതിട്ട: ജിഎൻഎ കരാറുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി. ജയരാജൻ. വൈദ്യുതി മന്ത്രിയെപ്പോലും അറിയിക്കാതെയാണ് മുഖ്യമന്ത്രി തീരുമാനങ്ങൾ പ്രഖ്യാപിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആവശ്യത്തിന് വൈദ്യുതി ലഭ്യമായിട്ടും കൃത്രിമമായി വൈദ്യുതിക്ഷാമം സൃഷ്ടിച്ചാണ് ജിഎൻഎ കരാറിലേക്ക് നീങ്ങിയതെന്നും ജയരാജൻ കുറ്റപ്പെടുത്തി. മുന്നണി ഭരണത്തിൽ പാലിക്കേണ്ട മര്യാദ മുഖ്യമന്ത്രി വി.ഡി. സതീശൻ പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തിനുള്ളിൽ തന്നെ കൂട്ടുത്തരവാദിത്തമില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പി. ജയരാജൻ വിമർശിച്ചു. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix