സിസ തോമസിന്റെ യോഗ്യത ചോദ്യം ചെയ്ത് തോമസ് ഐസക്; രൂക്ഷ വിമർശനം
തിരുവനന്തപുരം: കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ സി. സിസ തോമസിന്റെ അക്കാദമിക് യോഗ്യത ചോദ്യം ചെയ്ത് മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്. സംഘപരിവാറിനോടുള്ള വിധേയത്വം മാത്രമാണ് സിസ തോമസിന്റെ ഏക യോഗ്യതയെന്ന് തോമസ് ഐസക് വിമർശിച്ചു. അർഹതയില്ലാത്ത സ്ഥാനത്തിരുന്ന് വിദ്യാർത്ഥികളുടെ പഠനത്തെയും അച്ചടക്കത്തെയും കുറിച്ച് സംസാരിക്കാൻ നാണമില്ലേയെന്നും അദ്ദേഹം ചോദിച്ചു. ശാസ്ത്രജ്ഞയെന്ന നിലയിൽ അവകാശപ്പെടുന്ന സിസ തോമസ് ഇതുവരെ സ്വന്തമായി ഏതെങ്കിലും പേറ്റന്റ് നേടിയിട്ടുണ്ടോയെന്നും തോമസ് ഐസക് ചോദിച്ചു. രണ്ട് പേറ്റന്റുകൾക്ക് അപേക്ഷിച്ചിട്ടുണ്ടെന്നായിരിക്കും […]
Read more