Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജിഎൻഎ കരാറിൽ ജുഡീഷ്യൽ അന്വേഷണം വേണം; ആവശ്യമുന്നയിച്ച് എം.വി. ഗോവിന്ദനും പിണറായി വിജയനും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: ജിഎൻഎ വൈദ്യുതി കരാർ വിവാദത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കൾ. സംസ്ഥാനത്ത് വൈദ്യുതി ക്ഷാമമുണ്ടെന്ന് പ്രചരിപ്പിച്ച് ജനങ്ങളെ പവർകട്ട് ഭീതിയിലാഴ്ത്തി നടപ്പാക്കാൻ ശ്രമിച്ച വൻ കൊള്ളയാണ് ജിഎൻഎ കരാർ റദ്ദാക്കിയതിലൂടെ പുറത്തുവന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആരോപിച്ചു. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയില്ലെന്ന പ്രതിപക്ഷത്തിന്റെ നിലപാട് ഇതോടെ ശരിയാണെന്ന് തെളിഞ്ഞു. ക്രമക്കേടുകൾ പ്രതിപക്ഷവും മാധ്യമങ്ങളും തെളിവുകൾ സഹിതം പുറത്തുകൊണ്ടുവന്നതോടെയാണ് സർക്കാർ കരാറിൽനിന്ന് പിൻമാറാൻ നിർബന്ധിതമായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒക്ടോബറിൽ വി.ഇ.എൻ. ഗ്ലോബൽ എന്ന കമ്പനിയിൽനിന്ന് യൂണിറ്റിന് 11 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങിയതും മുഖ്യമന്ത്രിയുടെ ഓഫീസ് മുഖേനയാണെന്നാണ് മനസ്സിലാക്കുന്നതെന്ന് പിണറായി വിജയൻ പറഞ്ഞു. ടെൻഡർ നടപടികളോ വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ അനുമതിയോ ഇല്ലാതെ നടത്തിയ ഈ ഇടപാടും ദുരൂഹമാണെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കൃത്രിമ വൈദ്യുതി ക്ഷാമം സൃഷ്ടിച്ച് വലിയ അഴിമതി നടത്താനുള്ള നീക്കമായിരുന്നു ജിഎൻഎ കരാറെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. മുഖ്യമന്ത്രി നേതൃത്വം നൽകുന്ന പവർ ഗ്രൂപ്പാണ് കരാറിന് പിന്നിലെന്നും മന്ത്രിമാരെ മറികടന്നാണ് ഈ സംഘം അഴിമതിക്ക് കളമൊരുക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജിഎൻഎ കരാറുമായി മുന്നോട്ടുപോയതിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.

സ്വാശ്രയ കോളേജുകൾക്ക് ഇളവ് നൽകുന്നത് ഉന്നതവിദ്യാഭ്യാസ മേഖലയെ തകിടം മറിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. സ്വാശ്രയ, സ്വയംഭരണ മേഖലകളിൽ പാവപ്പെട്ട വിദ്യാർഥികൾക്കുള്ള പ്രവേശന സാധ്യതകൾ അടയ്ക്കുന്ന നടപടിയാണിത്. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് സർക്കാർ മേൽനോട്ടത്തിലുള്ള സ്വാശ്രയ സംവിധാനമാണ് ഉണ്ടായിരുന്നത്. സർക്കാർ, എയ്ഡഡ് പൊതുവിദ്യാഭ്യാസ മേഖലയെ തകർക്കുന്ന നിലപാടാണിതെന്നും അഴിമതിക്ക് വഴിയൊരുക്കുമെന്നും അദ്ദേഹം ആരോപിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix