Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

യുപിയിൽ 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കിയെന്ന യോഗിയുടെ ആരോപണം; 17ന് ശേഷം പ്രതികരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ലഖ്നൗ: ഉത്തർപ്രദേശിൽ പ്രത്യേക വോട്ടർ പട്ടിക പുതുക്കലിലൂടെ ഒരു കോടി 27 ലക്ഷം ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണത്തിൽ ഈ മാസം 17ന് ശേഷം പ്രതികരിക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. സംസ്ഥാനത്തെ പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പൂർത്തിയായശേഷം ഇതുസംബന്ധിച്ച വിവരങ്ങൾ നൽകാമെന്നാണ് ഉത്തർപ്രദേശ് ചീഫ് ഇലക്ടറൽ ഓഫീസർ നവ്ദീപ് റിൻവ അറിയിച്ചത്. ഇതിനിടെ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല പ്രിയങ്ക ഗാന്ധിക്ക് നൽകാൻ കോൺഗ്രസ് നീക്കം നടത്തുന്നതായും റിപ്പോർട്ടുകളുണ്ട്.

പ്രത്യേക വോട്ടർ പട്ടിക പുതുക്കലിന് പിന്നാലെ രാജ്യത്ത് 13 കോടി വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയ നടപടിയെ അമിത് ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ ന്യായീകരിച്ചിരുന്നു. എന്നാൽ ഉത്തർപ്രദേശിൽ മാത്രം ഒരു കോടി 27 ലക്ഷം ഹിന്ദു വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയെന്ന ആരോപണം യോഗി ആദിത്യനാഥ് ആവർത്തിക്കുകയാണ്. ദേശീയതലത്തിൽ ബി.ജെ.പി സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് യോഗിയുടെ ആരോപണം. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിൽ ഉണ്ടായിരുന്ന ഒരു കോടി 27 ലക്ഷം ഹിന്ദുക്കളുടെ പേരുകൾ പുതുക്കിയ പട്ടികയിൽ ഇല്ലെന്നാണ് യോഗിയുടെ വാദം. ഇതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു. ഇക്കാര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നൽകിയതായും യോഗി വ്യക്തമാക്കിയിട്ടുണ്ട്.

ആരോപണത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. നവംബർ 17ന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചശേഷം വിശദാംശങ്ങൾ നൽകാമെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസറുടെ നിലപാട്. പ്രത്യേക വോട്ടർ പട്ടിക പുതുക്കൽ പൂർത്തിയായ ഉത്തർപ്രദേശിൽ നിലവിൽ പ്രത്യേക സംക്ഷിപ്ത പുതുക്കൽ നടപടികളാണ് നടക്കുന്നത്.

അതേസമയം, ഉത്തർപ്രദേശിൽ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യണമെന്ന ആവശ്യത്തെ യോഗി ആദിത്യനാഥ് പിന്തുണയ്ക്കാത്തത് എന്തുകൊണ്ടാണെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ചോദിച്ചു.

അതിനിടെ, ഉത്തർപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മേൽനോട്ടം പ്രിയങ്ക ഗാന്ധിക്ക് നൽകാനാണ് കോൺഗ്രസ് ആലോചിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ്–സമാജ്‌വാദി പാർട്ടി സഖ്യം ഉൾപ്പെടെയുള്ള നിർണായക തീരുമാനങ്ങളിലും പ്രിയങ്കയ്ക്ക് പങ്കുണ്ടാകുമെന്നാണ് സൂചന. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ യോഗം അടുത്തിടെ വിളിച്ചുചേർത്ത് പ്രിയങ്ക സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix