Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണത്തിന് വില കൂടി; 60 ഇനങ്ങൾക്ക് നിരക്ക് വർധന

കൊച്ചി: റെയിൽവേ സ്റ്റേഷനുകളിലെ കേറ്ററിങ് യൂണിറ്റുകളിൽ ഭക്ഷണസാധനങ്ങളുടെ വില വർധിപ്പിച്ചു. 60 ഭക്ഷണ ഇനങ്ങൾക്കാണ് വില കൂട്ടിയത്. 38 പാൻ ഇന്ത്യൻ വിഭവങ്ങൾക്കും 22 പ്രാദേശിക വിഭവങ്ങൾക്കുമാണ് വില വർധന ബാധകമായത്. ഇതിന് പുറമെ പുതിയ വിഭവങ്ങളും മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചായയുടെയും കാപ്പിയുടെയും വിലയിൽ മാറ്റമില്ല. രണ്ട് ഇഡ്ഡലിയും ചട്ണിക്കും ഇനി 25 രൂപ നൽകണം. നേരത്തെ ഇത് 20 രൂപയായിരുന്നു. വെജിറ്റബിൾ സാൻഡ്‌വിച്ചിന്റെ വില 30ൽ നിന്ന് 35 രൂപയായി. രണ്ട് വെജിറ്റബിൾ കട്ട്ലറ്റിന് 50 […]
Read more

‘സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി വാങ്ങിനൽകിയത് ഞാൻ’; വെളിപ്പെടുത്തലുമായി ജി. സുധാകരൻ

ആലപ്പുഴ: സിപിഐഎം നേതാക്കളുടെ ഭാര്യമാർക്ക് താൻ ജോലി വാങ്ങിനൽകിയിട്ടുണ്ടെന്ന് വെളിപ്പെടുത്തി ജി. സുധാകരൻ. എച്ച്. സലാമിന്റെയും പി.പി. ചിത്തരഞ്ജന്റെയും ഭാര്യമാർക്ക് സഹകരണ വകുപ്പിന് കീഴിൽ ജോലി ലഭ്യമാക്കിയത് താനാണെന്ന് സുധാകരൻ പറഞ്ഞു. തനിക്കെതിരെ സംസാരിച്ചവരുടെ അതേ ഭാഷയിൽ പ്രതികരിക്കാൻ താനില്ലെന്നും സുധാകരൻ വ്യക്തമാക്കി. എച്ച്. സലാമിന്റെ ഭാര്യ ജോലി ഇല്ലാതെ നിന്ന സമയത്ത് കയർ ക്ഷേമനിധിയിൽ താനാണ് ജോലി വാങ്ങിനൽകിയത്. 19 ഒഴിവുകൾ വന്നപ്പോൾ ആദ്യ നിയമനം അവർക്കായിരുന്നു. ചിത്തരഞ്ജന്റെ ഭാര്യക്ക് ആശുപത്രിയിലും ജോലി നൽകിയതായി സുധാകരൻ […]
Read more

കള്ളുഷാപ്പിൽ സ്പിരിറ്റ് കച്ചവടം; ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

കോട്ടയം: കള്ളുവിൽപ്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിയെന്ന കേസിൽ ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ. കുറവിലങ്ങാട് കുടക്കച്ചിറയിലെ ടി.എസ്. നമ്പർ 78 ഷാപ്പ് നടത്തിപ്പുകാരൻ വെളിയന്നൂർ മുണ്ടത്താനത്ത് എം.കെ. മാത്യു (51), ജീവനക്കാരൻ ഇടുക്കി കൊന്നത്തടി പാറത്തോട് പുതുക്കുളത്തിൽ പ്രിൻസ് മാത്യു (40) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. പരിശോധനയിൽ 127 ലിറ്റർ സ്പിരിറ്റും 57 ലിറ്റർ കള്ളും സ്പിരിറ്റ് കടത്തിക്കൊണ്ടുവന്ന വാഹനവും പിടിച്ചെടുത്തു. ഷാപ്പ് ലൈസൻസി ജോസഫ് മാത്യുവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തു. ഇയാൾക്കായി അന്വേഷണം […]
Read more

അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണം; കീടനാശിനി ഉള്ളിൽ ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം

ഇടുക്കി: അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ മരണത്തിന് കാരണം കീടനാശിനി ഉള്ളിൽ ചെന്നതാണെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വീട്ടിൽ സൂക്ഷിച്ചിരുന്ന കീടനാശിനിയുടെ അടിഭാഗം ദ്രവിച്ച് പുറത്തുവന്ന ദ്രാവകം കുട്ടികൾ അറിയാതെ കൈയിൽ തൊട്ട് വായിൽ വച്ചതാകാം മരണകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ ദുരൂഹതയില്ലെന്നും പൊലീസ് വ്യക്തമാക്കി. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ തുടർനടപടി സ്വീകരിക്കാനാണ് പൊലീസിന്റെ നീക്കം. ഇരുമ്പുപാലം ഒഴുവത്തടത്ത് വലിയകാട്ടിൽ അഫ്സൽ-സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. വീട്ടിൽ […]
Read more

സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ച് കാന്തപുരം; തിരുത്തിപ്പറയേണ്ട ആവശ്യമില്ലെന്ന് നിലപാട്

മലപ്പുറം: സ്ത്രീവിരുദ്ധ പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായി കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ. രാഷ്ട്രീയ പാർട്ടികൾക്കോ വ്യക്തികൾക്കോ വേണ്ടി ഇസ്ലാമിക നിയമങ്ങളിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് കാന്തപുരം വ്യക്തമാക്കി. ആരുടെയും അഭിപ്രായമോ ഇഷ്ടമോ പരിഗണിച്ചല്ല പണ്ഡിതന്മാർ മതവിധികൾ പറയുന്നത്. സമസ്ത മുന്നോട്ടുവച്ചിട്ടുള്ള നിലപാടുകളെല്ലാം കൃത്യമായി ആലോചിക്കുകയും പരിശോധിക്കുകയും ചെയ്ത ശേഷമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. സമസ്ത പണ്ഡിതന്മാർക്ക് ഒരിക്കൽ പറഞ്ഞ കാര്യങ്ങൾ പിന്നീട് തിരുത്തേണ്ട സാഹചര്യം ഉണ്ടായിട്ടില്ലെന്നും കാന്തപുരം വ്യക്തമാക്കി. മലപ്പുറം ചെമ്മാട് ഖുത്തുബുസ്സമാൻ സ്കൂളിൽ നടന്ന സമസ്ത സെന്റിനറി സ്വാഗതസംഘ രൂപീകരണ […]
Read more

‘വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുന്നു’; അനിൽ വി. നാഗേന്ദ്രൻ

തിരുവനന്തപുരം: സിപിഎമ്മുമായുള്ള ബന്ധം ഉപേക്ഷിക്കുകയാണെന്ന് സംവിധായകൻ അനിൽ വി. നാഗേന്ദ്രൻ. ഏറെ വേദനയോടെ വിശ്വസിച്ച പ്രസ്ഥാനത്തിന്റെ പടികളിറങ്ങുകയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. ‘വസന്തത്തിന്റെ കനൽവഴികളിൽ’ എന്ന മലയാള ചിത്രവും ‘വീരവണക്കം’ എന്ന തമിഴ് ചിത്രവും പുറത്തിറക്കിയ അനിൽ വി. നാഗേന്ദ്രൻ, മുപ്പത് വർഷത്തിലേറെയായി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുന്ന സിനിമകളും ഓഡിയോ, വീഡിയോ പരിപാടികളും യാതൊരു ലാഭേച്ഛയുമില്ലാതെ പുറത്തിറക്കിയതായി പറഞ്ഞു. ഇതിന്റെ ഭാഗമായി കോടിക്കണക്കിന് രൂപയുടെ നഷ്ടവും കടബാധ്യതകളും ഉണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. സഹായിച്ചില്ലെങ്കിലും പിന്തുടർന്ന് ദ്രോഹിക്കുന്ന […]
Read more

അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

പത്തനംതിട്ട: കോന്നിയിൽ അച്ചൻകോവിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കോന്നി പി.എസ്.വി.പി.എം. എച്ച്.എസ്.എസ് സ്കൂളിലെ വിദ്യാർത്ഥികളായ ഡെനീഷ് ഷിബു, സെബിൻ ബിനോയ് എന്നിവരാണ് മരിച്ചത്. സ്കൂളിന് സമീപമുള്ള പുതിയകാവ് ദേവീക്ഷേത്ര കടവിലെ ബണ്ടിന് സമീപം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. കോന്നി കൊന്നപ്പാറ, പയ്യനാമൺ സ്വദേശികളാണ് മരിച്ച വിദ്യാർത്ഥികൾ. അപകടത്തിൽപ്പെട്ട മറ്റൊരു വിദ്യാർത്ഥിയെ രക്ഷപ്പെടുത്തി. മരിച്ച വിദ്യാർത്ഥികളുടെ മൃതദേഹങ്ങൾ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Read more

2700 കോടിയിൽ നിർമ്മിച്ച 123 ഏക്കറിലെ വിസ്മയം; ബ്രിക്സ് ഉച്ചകോടി നടക്കുന്ന ഇന്ത്യയുടെ അഭിമാന മണ്ഡപം

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്കായി ലോക നേതാക്കളെ ഇന്ത്യ വരവേൽക്കുന്നത് ഭാരത് മണ്ഡപത്തിലേക്കാണ്. ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യയുടെ ആഗോള നയതന്ത്രത്തിന്റെ കരുത്തായി മാറുകയാണ് ഭാരത് മണ്ഡപം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങും അടക്കമുള്ള നേതാക്കളുടെ തന്ത്രപ്രധാന ചർച്ചകളുടെ വേദിയാകുന്നത് ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ഈ അത്യാധുനിക കെട്ടിടത്തിലാണ്. 123 ഏക്കറിൽ 2700 കോടി രൂപ ചെലവിലാണ് രാജ്യത്തെ ഏറ്റവും വലിയ കൺവൻഷൻ സെന്ററായ ‘ഭാരത് മണ്ഡപം’ പ്രഗതി മൈതാൻ ഐടിപിഒ കോംപ്ലക്സിൽ നിർമിച്ചിരിക്കുന്നത്. […]
Read more

ട്രെയിനിലെ യാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; ടിടിഇ അറസ്റ്റിൽ

കൊല്ലം: തീവണ്ടിയാത്രക്കാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ടിക്കറ്റ് പരിശോധകനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. നേത്രാവതി എക്സ്പ്രസിലെ ടിക്കറ്റ് പരിശോധകനായ കൊല്ലം കടയ്ക്കൽ ഷീന മന്ദിരത്തിൽ ഷിജുവിനെയാണ് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നരയോടെ നേത്രാവതി എക്സ്പ്രസിലെ എ.സി. കോച്ചിൽ യാത്ര ചെയ്തിരുന്ന യുവതിയെ ഇയാൾ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് പരാതി. ഭർത്താവിനൊപ്പം യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനിയാണ് പരാതി നൽകിയത്. എസ്.ഐ. അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിജുവിനെ പിടികൂടിയത്. […]
Read more

കർണാടക മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി പൊക്കി ED, അവിടെ നടക്കുന്നത് രാഷ്ട്രീയ ആക്രമണവും കേരളത്തിലേത് വിശുദ്ധ റിപ്പോർട്ടും! കോൺ​ഗ്രസിന് എത്ര നിലപാടുകളുണ്ട്?

രാഷ്ട്രീയ എതിരാൾക്ക് മേലുള്ള ED വേട്ട തുടരുന്നു, കേരളത്തിൽ മാത്രമല്ല, കർണാടകയിലും സ്ഥിതി വ്യത്യസ്തമല്ല. ഇവിടെ പ്രതിപക്ഷനേതാവ് പിണറായി വിജയനും സിപിഎമ്മുമാണ് വേട്ടയാടപ്പെടുന്നതെങ്കിൽ കർണാടകയിൽ അത് ഭരണകൂടത്തെ തന്നെയാണ്. സംസ്ഥാനത്തെ കോൺഗ്രസ് മന്ത്രിമാരിൽ പ്രബലനും പിഡബ്ല്യുഡി മന്ത്രിയുമായ സതീഷ് ജാർക്കിഹോളിക്കെതിരെ ഗുരുതര കണ്ടെത്തലുകളാണ് ഇഡി പുറത്ത് വിടുന്നത്. കരാറുകാരിൽ നിന്ന് വാങ്ങിയ കോഴപ്പണം സ്വർണ ഖനികളിൽ നിക്ഷേപിക്കാൻ മന്ത്രി വിദേശത്തേക്ക് കടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇഡി ഉന്നയിക്കുന്നത്. കേരളത്തിൽ ED നോട്ടീസ് നാടകങ്ങൾ അരങ്ങു തകർത്ത അതേ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix