പെട്രോളിൽ എത്ര എഥനോൾ?; കേരളത്തിൽ പരിശോധന ആരംഭിച്ചു; ഫലം 10 ദിവസത്തിനകം
തിരുവനന്തപുരം: പെട്രോളിലെ എഥനോള്‍ അളവ് കൂടുതലാണെന്ന അരോപണങ്ങൾക്ക് പിന്നാലെ അളവ് സ്ഥിരീകരിക്കാനുള്ള പരിശോധന ആരംഭിച്ചു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ അഞ്ച് പ്രമുഖ പെട്രോള്‍ പമ്പുകളില്‍നിന്നാണ് സാംപിള്‍ ശേഖരിക്കുന്നത്. തിരുവനന്തപുരത്ത് വഴയില ഐഒസി പമ്പ്, കടവിയാര്‍ ബിപിസില്‍ പമ്പ് എന്നിവിടങ്ങളില്‍നിന്നാണ് സാംപിള്‍ ശേഖരിച്ചത്. കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയിലെ കണ്ണോത്തും ചാല്‍ എന്ന സ്ഥലത്ത് കണ്ണൂര്‍ കോഴിക്കോട് ദേശീയപാതയില്‍ പ്രവര്‍ത്തിക്കുന്ന പമ്പില്‍നിന്നും കോഴിക്കോട് എന്‍ജിഒ ക്വാര്‍ട്ടേഴ്സിനു സമീപത്തെ ഐഒസി പമ്പില്‍നിന്നും സാംപിള്‍ എടുത്തു. 10 ദിവസത്തിനകം പരിശോധനാഫലം […]
Read more