Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

വഞ്ചകരെ മുൻനിർത്തി സിപിഎമ്മിനെ തകർക്കാനാകില്ല: പിണറായി വിജയൻ

ആലപ്പുഴ: ജനങ്ങൾക്കിടയിലെ സിപിഎമ്മിന്റെ വിശ്വാസ്യതയ്ക്ക് യാതൊരു കോട്ടവും സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ. മറിച്ച്, ജനങ്ങൾക്കായി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎം എന്ന ബോധ്യം ജനമനസ്സുകളിൽ കൂടുതൽ ശക്തമായെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥരാക്കുന്നതിനാൽ പാർട്ടിയെ കളങ്കപ്പെടുത്താൻ വിവിധ മാർഗങ്ങളിലൂടെ ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും പാർട്ടിയുടെ വിശ്വാസ്യത തകർക്കാൻ കഴിഞ്ഞിട്ടില്ലെന്നും പിണറായി വ്യക്തമാക്കി. സിപിഎം മാന്നാർ ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാർട്ടിയോടൊപ്പം നിന്നിരുന്ന ചിലരെ വിലയ്ക്കെടുക്കാനും […]
Read more

കൊച്ചിയിൽ 16 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊച്ചി: കൊച്ചിയിൽ 16 കിലോഗ്രാം കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിലായി. കാക്കനാട്ടെ വാടകവീട്ടിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. പെയിന്റ് ബക്കറ്റുകളിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഒഡീഷയിൽ നിന്ന് കേരളത്തിലെത്തിച്ച് ചില്ലറ വിൽപ്പന നടത്തുന്നതിനായി എത്തിച്ചതാണ് കഞ്ചാവെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം. കാരിയർമാർ മുഖേന സംസ്ഥാനത്തേക്ക് കഞ്ചാവ് കടത്തുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഇവർ ആദ്യമായാണ് കഞ്ചാവുമായി കേരളത്തിലെത്തുന്നതെന്നാണ് വിവരം. സംഘത്തിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ സൂചന […]
Read more

നിതിൻ രാജിന്റെ മരണം; പ്രതി ഡോക്ടർ എം.കെ. റാമിന് ജാമ്യം

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ മെഡിക്കൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായ ഡോക്ടർ എം.കെ. റാമിന് ജാമ്യം. തലശ്ശേരി കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 48-ാം ദിവസമാണ് ഡോക്ടർ റാമിന് ജാമ്യം ലഭിക്കുന്നത്. ജൂലൈ 24നാണ് കേസിൽ ഡോക്ടർ എം.കെ. റാമിനെ റിമാൻഡ് ചെയ്തത്. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഡോക്ടർ റാം അറസ്റ്റിലായത്.
Read more

പെരിയ ഇരട്ടക്കൊലക്കേസ്: കോടതിയലക്ഷ്യ ഹർജി തള്ളി

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് തിരിച്ചടി. പരോൾ നിഷേധിച്ചതിനെതിരെ പ്രതികളുടെ അമ്മമാർ നൽകിയ കോടതിയലക്ഷ്യ ഹർജി ഹൈക്കോടതി തള്ളി. പ്രതികളായ ജിജിൻ, സുബീഷ് എന്നിവരുടെ അമ്മമാരാണ് ഹർജി നൽകിയത്. ഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച ഉത്തരവുണ്ടായിട്ടും കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ പരോൾ അനുവദിച്ചില്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ പ്രതികൾക്ക് പരോൾ അനുവദിച്ചാൽ പ്രദേശത്ത് ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ട് കോടതി പരിഗണിച്ചു. മുൻപ് പ്രതികൾ പരോളിലിറങ്ങിയപ്പോഴും പ്രദേശത്ത് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. […]
Read more

ചൂടിനൊപ്പം കറന്റ് കട്ടും, ഉറങ്ങാൻ സമ്മതിക്കാതെ KSEB; സർക്കാരിന് മറുപടിയില്ലേ? കറന്റ് പോകാത്ത 10 വർഷങ്ങൾ, മഴ പെയ്തില്ലെങ്കിൽ ഇനിയുള്ള മാസങ്ങൾ ഇരുട്ടിൽ…!

ചെകുത്താനും കടലിനും നടുവിൽ പെട്ട അവസ്ഥയെന്ന് കേട്ടിട്ടില്ലേ? ഏതാണ് സമാനമായ അവസ്ഥയിലൂടെ കടന്നുപോവുകയാണ് കേരളത്തിലെ മൂന്നര കോടിയോളം വരുന്ന ജനങ്ങളെല്ലാം. ഒരു വശത്ത് കൊടും ചൂടും മറുവശത്ത് കറന്റ് കട്ടും. കഴിഞ്ഞ രണ്ട് ദിവസമായി ഇതാണ് സംസ്ഥാനത്തെ അവസ്ഥ. പീക്ക് മണിക്കൂറുകളിൽ ഏതാനും സമയം മാത്രം വൈദ്യുതി പോകുമെന്ന് അറിയിപ്പുണ്ടായിരുന്നെങ്കിലും രാത്രി വൈദ്യുതി മുടക്കം ഒരു മണിക്കൂറിലേറെ നീണ്ടതോടെ കൊടുംചൂടിൽ വെന്തുരുകി ജനം. ഗ്രാമ, നഗര വ്യത്യാസമില്ലാതെ ഇടവിട്ട്‌ വൈദ്യുതി നിലയ്‌ക്കുകയാണ്‌. ഗ്രാമപ്രദേശങ്ങളിൽ പലയിടത്തും ഒന്നര മണിക്കൂറിലേറെ […]
Read more

തലകറങ്ങി വീണ വിദ്യാർത്ഥിനിയെ ചവിട്ടിയെന്ന് പരാതി; അധ്യാപികയ്‌ക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: കണ്ണൂർ ഇരിട്ടിയിൽ തലകറങ്ങി വീണ ആറാം ക്ലാസ് വിദ്യാർത്ഥിനിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്നാരോപിച്ച് രക്ഷിതാക്കൾ. കുന്നോത്ത് സെന്റ് ജോസഫ് യു.പി. സ്‌കൂളിലെ അധ്യാപിക സിസ്റ്റർ ലിന്റോ ജോസിനെതിരെയാണ് പരാതി. തലകറങ്ങി വീണ കുട്ടിയോട് അധ്യാപിക ‘ചത്തില്ലേ’ എന്ന് ചോദിക്കുകയും നിലത്ത് വീണുകിടന്ന കുട്ടിയെ ചവിട്ടുകയും ചെയ്തെന്നാണ് രക്ഷിതാക്കളുടെ ആരോപണം. സംഭവത്തിൽ രക്ഷിതാക്കൾ സ്‌കൂളിലെത്തി പ്രതിഷേധിച്ചു. അധ്യാപികയെ പിരിച്ചുവിടണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. രക്തത്തിലെ സോഡിയം നിലയിൽ വ്യതിയാനം ഉണ്ടാകുന്ന വിദ്യാർത്ഥിനി സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ടെന്നും ഇക്കാര്യം സ്‌കൂൾ […]
Read more

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം; നിർദേശവുമായി മേയർ

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് അമിത വില ഈടാക്കുന്നതുമായി ബന്ധപ്പെട്ട് തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിൽ തിയേറ്റർ ഉടമകളുമായി ചർച്ച നടത്തി. തിയേറ്റർ കവാടത്തിൽ സൗജന്യമായി കുടിവെള്ളം ലഭ്യമാക്കണമെന്ന നിർദേശം നൽകിയതായി ചർച്ചയ്ക്ക് ശേഷം മേയർ അറിയിച്ചു. ഭക്ഷണസാധനങ്ങളുടെ വില നേരിട്ട് നിയന്ത്രിക്കാൻ കോർപ്പറേഷന് സാധിക്കില്ലെന്ന് മേയർ വ്യക്തമാക്കി. എന്നാൽ കുട്ടികൾക്കായി കൊണ്ടുവരുന്ന ഭക്ഷണം തിയേറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കണം. ഇതിനായി അനാവശ്യ നിബന്ധനകളോ തടസ്സങ്ങളോ ഉണ്ടാകാതിരിക്കാൻ തിയേറ്റർ ഉടമകൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സ്ത്രീകളുടെ ബാഗുകൾ സ്ത്രീ […]
Read more

‘EDയെ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് തീരുമാനം’; കരുവന്നൂർ വിഷയം പരാമർശിച്ച് പിണറായി

ചെങ്ങന്നൂർ: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്നത് രാഷ്ട്രീയ നീക്കങ്ങളാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കരുവന്നൂർ ബാങ്കിലെ അഴിമതിയുമായി ബന്ധപ്പെട്ട ഇടപെടൽ ചൂണ്ടിക്കാട്ടിയായിരുന്നു പിണറായിയുടെ പ്രതികരണം. രാഷ്ട്രീയമായ നീക്കങ്ങൾ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. എക്‌സാലോജിക്-സിഎംആർഎൽ ഇടപാടിൽ പിണറായി വിജയൻ അഴിമതി നടത്തിയെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം ഇഡി സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. ചെങ്ങന്നൂരിൽ നടന്ന പരിപാടിയിൽ ഇഡി നൽകിയ കത്തിനെ കുറിച്ചോ കേസിനെ കുറിച്ചോ പിണറായി പ്രതികരിച്ചില്ല. […]
Read more

റബ്ബർത്തോട്ടത്തിൽ കുട്ടിക്കൊമ്പനെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

എറണാകുളം: കോട്ടപ്പടി പഞ്ചായത്തിലെ വടക്കുംഭാഗത്ത് റബ്ബർത്തോട്ടത്തിൽ ഒന്നര വയസോളം പ്രായമുള്ള ആനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വടക്കുംഭാഗം പുതുകുന്നത്ത് ജോൺസന്റെ റബ്ബർത്തോട്ടത്തിലാണ് ബുധനാഴ്ച രാവിലെ ആനക്കുട്ടിയുടെ ജഡം കണ്ടെത്തിയത്. ആനക്കൂട്ടം മരം മറിച്ചിട്ടതിനെ തുടർന്ന് പൊട്ടിവീണ വൈദ്യുതക്കമ്പിയിൽനിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് വനപാലക സംഘം സ്ഥലത്തെത്തി പരിശോധന നടത്തി തുടർനടപടികൾ സ്വീകരിച്ചു.
Read more

എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ

തിരുവനന്തപുരം: സിപിഐഎം നേതാവും മുൻ എംഎൽഎയുമായ എച്ച് സലാമിനെതിരെ രൂക്ഷ വിമർശനവുമായി ജി സുധാകരൻ എംഎൽഎ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനായി നടത്തിയ പണപ്പിരിവിന്റെ കണക്ക് പുറത്തുവിടണമെന്ന സലാമിന്റെ ആവശ്യത്തിനെതിരെയാണ് സുധാകരന്റെ പ്രതികരണം. തന്റെ കൈയിൽ കണക്കുണ്ടെങ്കിൽ അത് സലാം തന്നെ പുറത്തുവിടട്ടെയെന്നും അദ്ദേഹം പറഞ്ഞു. എച്ച് സലാമിനെക്കുറിച്ച് മാധ്യമങ്ങൾ അന്വേഷിക്കുകയും അദ്ദേഹത്തിന്റെ ചരിത്രം പരിശോധിക്കുകയും വേണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു. ‘വിവരമില്ലാത്തവർ പലതും വിളിച്ചുപറയും’ എന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. തെരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക് തെരഞ്ഞെടുപ്പ് കമ്മീഷനും പാർട്ടിക്കും നൽകിയിട്ടുണ്ടെന്നും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix