Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

അങ്ങനെ ആരും ഉറങ്ങേണ്ട..! പുലർച്ചെ വരെ കറന്റ് കട്ട്, വലഞ്ഞ് ജനം

തിരുവനന്തപുരം: കൊടും ചൂടിനും ഉഷ്ണത്തിനുമൊപ്പം കറന്റ് കൂടിയില്ലെങ്കിലോ? ഇന്നലെ അതും സംഭവിച്ചു. ഇന്നലെ രാത്രി 8:15 മുതൽ ഇന്ന് പുലർച്ചെ 1 മണി വരെ വൈദ്യുതി നിയന്ത്രണം വേണ്ടി വന്നെന്ന് കെഎസ്ഇബി സമ്മതിക്കുന്നു. വൈകുന്നേരം 6.30 നും 12.30 നും ഇടയിൽ ഭാഗികമായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം എന്നായിരുന്നു കെഎസ്ഇബി അറിയിപ്പ്. എന്നാൽ അതെല്ലാം തെറ്റിച്ച് പുലർച്ചേയും കറന്റ് പോകുന്ന കാഴ്ച്ചയാണ് ഇന്നലെ കണ്ടത്. ചൊവ്വാഴ്ച സംസ്ഥാനത്തു വൈദ്യുതി ഉപഭോഗം ഉയർന്ന നിലയിൽ ആയിരുന്നെന്ന് കെഎസ്ഇബി […]
Read more

‘പുറത്ത് നിക്കടോ’; മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി പിണറായി വിജയൻ

ആലപ്പുഴ: കൈക്കൂലി ആരോപണവുമായി ബന്ധപ്പെട്ട ഇഡി റിപ്പോർട്ടിനെക്കുറിച്ചുള്ള ചോദ്യങ്ങളുമായി എത്തിയ മാധ്യമപ്രവർത്തകരോട് കയർത്ത പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പ്രതികരണം തേടിയ മാധ്യമപ്രവർത്തകരോട് ‘പുറത്ത് നിക്കടോ അങ്ങോട്ട്’ എന്ന് പിണറായി വിജയൻ പറഞ്ഞതായും ‘നിങ്ങളെന്താ ബാത്ത്‌റൂമിലേക്ക് വരുമോ’ എന്ന് ചോദിച്ചതായും റിപ്പോർട്ടുണ്ട്. ഇഡി റിപ്പോർട്ട് സംബന്ധിച്ച വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് മാധ്യമപ്രവർത്തകർ പ്രതികരണം തേടിയത്. ഇന്ന് കോട്ടയം, ആലപ്പുഴ ജില്ലകളിലായി മൂന്ന് പരിപാടികളിലാണ് പ്രതിപക്ഷ നേതാവ് പങ്കെടുക്കുന്നത്. തിരുവനന്തപുരത്തുനിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ചെങ്ങന്നൂർ ഗസ്റ്റ് ഹൗസിൽ വിശ്രമിക്കാനെത്തിയതായിരുന്നു […]
Read more

മൂന്നാറിനെ വിറപ്പിച്ച് കടുവ; പശുവിനെ കൊന്നു, വിനോദ സഞ്ചാരികൾക്കും മുന്നറിയിപ്പ്

ഇടുക്കി: മൂന്നാറിൽ വീണ്ടും കടുവയിറങ്ങിയതായി റിപ്പോർട്ട്. പശുവിനെ ആക്രമിച്ചു കൊന്നു. നെറ്റിത്തൊഴു സ്വദേശി ​ഗണപതിയുടെ പശുവിനെയാണ് കടുവ ആക്രമിച്ച് കൊന്നത്. തോട്ടം തൊഴിലാളികൾ താമസിക്കുന്ന സെലന്റ്‍വാലി റോഡിൽ ഗൂഡാർവിള എസ്റ്റേറ്റിന് സമീപമാണ് കടുവയിറങ്ങിയത്. ചൊവ്വാഴ്ച അതുവഴി പോയ വിനോദസഞ്ചാരികളാണ് കടുവയെ കണ്ടത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. തുടർന്ന് ദൃശ്യങ്ങൾ വനംവകുപ്പിനും കൈമാറി. പ്രദേശത്ത് കണ്ടത് കടുവ തന്നെയാണെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ജനങ്ങൾക്കും വിനോദത്തിന് എത്തുന്ന സഞ്ചാരികൾക്കും ജാ​ഗ്രതാ നിർദേശം നൽകി. പശുവിന്റെ […]
Read more

ക്ഷമ ചോദിച്ചപ്പോൾ അദ്ദേഹം വലുതായി; ചേന്തി അനിലിനോട് ക്ഷമിച്ചിരിക്കുന്നു എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തന്നോട് മോശമായി പെരുമാറിയ കോണ്‍ഗ്രസ് നേതാവ് ചേന്തി അനിലിനോട് ക്ഷമിക്കുന്നതായി മുഖ്യമന്ത്രി വിഡി സതീശന്‍. ജയിലില്‍ നിന്ന് ഇറങ്ങിശേഷം അനില്‍ ക്ഷമ ചോദിച്ചപ്പോള്‍ അദ്ദേഹം വലുതാവുകയും താന്‍ ചെറുതാവുകയും ചെയ്തു. അതിനാല്‍ ക്ഷമിച്ചിരിക്കുന്നുവെന്നും അദ്ദേഹത്തോട് വിരോധമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. രമ്യഹരിദാസ് എംഎല്‍എയും നേതാക്കളും തമ്മില്‍ കയ്യാങ്കളി ഉണ്ടായ വിഷയം പാര്‍ട്ടി പരിശോധിക്കുകയാണ്. പാര്‍ട്ടി കര്‍ശന നടപടി സ്വീകരിച്ചിട്ടുണ്ട്. അക്കാര്യത്തില്‍ വീഴ്ച ഉണ്ടാകില്ല. കെപിസിസി പ്രസിഡന്റ് നടപടികള്‍ വിശദീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള വൈദ്യുതി പ്രതിസന്ധി […]
Read more

ഇന്നും 4 ഡി​ഗ്രി സെൽഷ്യസ് വരെ ഉയരും; സംസ്ഥാനത്ത് ഇന്ന് കനത്ത ചൂടിന് സാധ്യത, മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് താപനില മൂന്ന് മുതല്‍ നാല് ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചൂടിനൊപ്പം അന്തരീക്ഷ ഈര്‍പ്പവും ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ യഥാര്‍ഥ താപനിലയെക്കാള്‍ കൂടുതല്‍ ചൂട് അനുഭവപ്പെടും. തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ദുര്‍ബലമായതാണ് ചൂടുകൂടാന്‍ കാരണം. വിദ്യാർത്ഥികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യണമെന്ന് സ്കൂളുകൾക്ക് മുന്നറിയിപ്പുണ്ട്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് […]
Read more

ഒഡീഷയിൽനിന്ന് കഞ്ചാവുമായി എത്തി; 23 വർഷമായി ഒളിവിലായിരുന്ന പ്രതി പിടിയിൽ

തിരുവനന്തപുരം: ഒഡീഷയിൽനിന്ന് കഞ്ചാവുമായി തലസ്ഥാനത്ത് എത്തിയ നാലംഗ സംഘത്തിലെ ഒരാൾ 23 വർഷമായി ഒളിവിലായിരുന്ന കേസിലെ പ്രതിയെന്ന് പൊലീസ്. ബീമാപള്ളി സ്വദേശി നൗഷാദ് (40) ആണ് പഴയ കേസിൽ ഒളിവിലായിരുന്നത്. 2003ൽ സ്ഫോടകവസ്തു കൈവശം വച്ചതിന് കോവളം പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ടായിരുന്നെന്ന് കോവളം സി.ഐ. വി.എം. ശ്രീകുമാർ പറഞ്ഞു. തിങ്കളാഴ്ച വൈകിട്ട് കോവളം പോറോട് പാലത്തിന് സമീപം 3.6 കിലോഗ്രാം കഞ്ചാവുമായാണ് നൗഷാദുൾപ്പെടെ നാലുപേരെ പൊലീസ് പിടികൂടിയത്. സിറ്റി ഡാൻസാഫ് സംഘം പിടികൂടിയ സംഘത്തെ തുടർനടപടികൾക്കായി […]
Read more

മാലിന്യക്കൂമ്പാരമായി തോടുകൾ; ഗുരുവായൂരിൽ ജലസ്രോതസുകൾക്ക് ഭീഷണി

തൃശൂര്‍: ഗുരുവായൂർ നഗരത്തിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും ഒഴുകുന്ന തോടുകൾ മാലിന്യക്കൂമ്പാരമായി മാറിയതോടെ ഗുരുതര പരിസ്ഥിതി പ്രശ്നം. നഗരത്തിലെ പ്രധാന ജലസ്രോതസുകളായ വലിയ തോടിലും ചെറിയ തോടിലും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കുമിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. ജൈവമാലിന്യങ്ങൾ അടിഞ്ഞുകൂടി ചീഞ്ഞളിഞ്ഞതോടെ പ്രദേശത്ത് രൂക്ഷമായ ദുർഗന്ധവും അനുഭവപ്പെടുന്നുണ്ട്. തോടുകളുടെ ഇരുകരകളിലുമായി താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെയും മാലിന്യപ്രശ്നം ബാധിച്ചു. കൊതുകുശല്യവും ദുർഗന്ധവും വർധിച്ചതോടെ ആരോഗ്യഭീഷണിയും ഉയർന്നിരിക്കുകയാണ്. സാധാരണയായി നഗരസഭാ ആരോഗ്യവിഭാഗം ആഴ്ചതോറും തോടുകൾ ശുചീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ അഞ്ച് മാസമായി ശുചീകരണം മുടങ്ങിയതാണ് […]
Read more

ഗുജറാത്തിൽ ദുരഭിമാനക്കൊല; യുവതിയെ പിതാവും സഹോദരനും കൊലപ്പെടുത്തി

അഹമ്മദാബാദ്: ആൺസുഹൃത്തിനൊപ്പമുള്ള വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഗുജറാത്തിൽ 22കാരിയെ പിതാവും സഹോദരനും ചേർന്ന് കൊലപ്പെടുത്തിയതായി പൊലീസ്. സർക്കേജ് സ്വദേശി സോഫിയ ഫറൂഖാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മുഹമ്മദ് ഫറൂഖ് നവാബ്ഖാൻ (56), ഹാബിൽ ഫറൂഖ് (38) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയുടേത് റോഡപകടത്തിലെ മരണമാണെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഓഗസ്റ്റ് 12ന് രാത്രി സഹോദരനായ ഹാബിലിനൊപ്പം ബൈക്കിൽ പോകുന്നതിനിടെ അജ്ഞാത വാഹനം പിന്നിൽ ഇടിച്ചതായാണ് ആദ്യം പ്രതികൾ പൊലീസിനെ അറിയിച്ചത്. തലയ്ക്കും […]
Read more

വൈദ്യുതി പ്രതിസന്ധി രൂക്ഷം; LDF സർക്കാരിനെ പഴിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ തുടരുന്ന വൈദ്യുതി പ്രതിസന്ധിയിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. പ്രതിസന്ധി നേരിടാൻ സർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ വൈദ്യുതി കരാർ റദ്ദാക്കിയതാണ് നിലവിലെ പ്രതിസന്ധിക്ക് പ്രധാന കാരണമെന്നാണ് മുഖ്യമന്ത്രിയുടെ വിമർശനം. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്തെ വൈദ്യുതി ആവശ്യകത വർധിച്ചിട്ടുണ്ട്. ഇതോടെ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ട സാഹചര്യമാണുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ മേൽ അമിതമായ വൈദ്യുതി ചാർജ് അടിച്ചേൽപ്പിക്കാതെ ലഭ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ച് […]
Read more

ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ബംഗളൂരുവിലെ അയ്യപ്പക്ഷേത്രത്തില്‍ സ്വീകരണം

ബംഗളൂരു: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ക്ഷേത്രത്തില്‍ സ്വീകരണം. ബംഗളൂരുവിലെ ശ്രീരാമപുര അയ്യപ്പക്ഷേത്രത്തിലാണ് സുഹൃത്തുക്കള്‍ സ്വീകരണം ഒരുക്കിയത്. നേരത്തെ ഇതേ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റി. അതേസമയം അയ്യപ്പക്ഷേത്രത്തിന്റെ അറിവോടെയല്ല സ്വീകരണം ഒരുക്കിയതെന്നാണ് ക്ഷേത്രം ഭാരവാഹികളുടെ വിശദീകരണം. ഇന്ന് രാവിലെയോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ക്ഷേത്രത്തില്‍ എത്തിയത്. തേങ്ങയുടച്ച് തൊഴുത് പുറത്തെത്തിയപ്പോഴാണ് സുഹൃത്ത് രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സുഹൃത്തുക്കള്‍ ശരണംവിളികളുമായാണ് പോറ്റിയെ മാലയിട്ട് സ്വീകരിച്ചത്. ക്ഷേത്രത്തിന്റെ അറിവോടയെല്ല സ്വീകരണമെന്ന് ക്ഷേത്രം മാനേജര്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix