Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

ആഹാ… എന്നാൽ എനിക്കും പരീക്ഷിക്കണം! സോഷ്യൽ മീഡിയ കീഴടക്കി 80’s ട്രെൻഡ്, വിന്റേജ് ലുക്കിൽ ചെന്നിത്തലയും ശിവൻകുട്ടിയും; ഇതാ കിടിലൻ 80’s ട്രെൻഡ് പ്രോംപ്റ്റുകൾ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും തുറന്നാൽ ഇപ്പോൾ എവിടെയും ഒരു ’80s വൈബ്’ മാത്രം! പഴയകാലത്തെ ഫാഷനും ഹെയർസ്റ്റൈലുമൊക്കെ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ട്രെൻഡായി മാറിക്കഴിഞ്ഞു. ഫേസ്ബുക്കോ ഇൻസ്റ്റാ​ഗ്രാമോ തുറന്നാൽ എല്ലാവരും ഒരു 40 കൊല്ലം മുമ്പത്തെ സ്റ്റൈലിലാണ്. ട്രെൻഡിങ്ങായി പഴയകാലത്തെ ഫാഷനും സ്റ്റൈലും. എഐ ടൂളുകള്‍ ഉപയോഗിച്ച് ഇപ്പോഴത്തെ ചിത്രം നല്‍കി, പഴയ സ്‌റ്റൈലില്‍ മാറ്റിയെടുക്കുന്ന ട്രെന്‍ഡ് എല്ലാവരും ഏറ്റെടുത്തതോടെയാണ് ഇത്തരം ചിത്രങ്ങള്‍ വൈറലാകാന്‍ തുടങ്ങിയത്. ചാറ്റ്ജിപിടിയില്‍ നല്‍കുന്ന ‘What would I look like in […]
Read more

പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; പ്രതിഷേധവുമായി കുടുംബം

കൊല്ലം: പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു. പുനലൂർ സ്വദേശികളായ അനൂപ്–ശ്രുതി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. കുഞ്ഞിന്റെ മരണത്തിൽ പ്രതിഷേധവുമായി കുടുംബം രംഗത്തെത്തി. ആശുപത്രിയിൽ ചികിത്സാ പിഴവ് സംഭവിച്ചതാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാൽ ചികിത്സാ പിഴവല്ല മരണകാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യം ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.
Read more

മുത്തൂറ്റ് എംക്രെഡിന് പുതിയ നേതൃത്വം; ജോർജ്ജ് പോൾ ഓംബുഡ്‌സ്മാൻ, വിഘ്‌നേശ്വരൻ സുബ്രമണ്യൻ CRO

കൊച്ചി: ഉപഭോക്തൃ പരാതി പരിഹാരം, റിസ്ക് മാനേജ്മെന്റ്, ഭരണനിർവ്വഹണം എന്നിവ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ ഗോൾഡ് ലോൺ എൻബിഎഫ്‌സികളിലൊന്നായ മുത്തൂറ്റ് എംക്രെഡ് ലിമിറ്റഡ് ഇന്റേണൽ ഓംബുഡ്‌സ്മാനായി ഡോ. ജോർജ്ജ് പോളിനെയും ചീഫ് റിസ്ക് ഓഫീസറായി വിഘ്‌നേശ്വരൻ സുബ്രമണ്യനെയും നിയമിച്ചു. ബാങ്കിംഗ്, അന്താരാഷ്ട്ര ധനകാര്യം, വിദേശ നാണയ വിനിമയം, ട്രേഡ് ഫിനാൻസ്, കംപ്ലയൻസ് എന്നീ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെ പ്രവർത്തനപരിചയമുള്ള വ്യക്തിയാണ് ഡോ. ജോർജ്ജ് പോൾ. ഇതിന് മുൻപ് ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ ട്രഷറി […]
Read more

കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം; മുഖ്യമന്ത്രിക്കെതിരെ എ.പി. സുന്നി വിഭാഗം

മലപ്പുറം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള ഭരണാധികാരികളെ വിമർശിച്ച് എ.പി. സുന്നി വിഭാഗം. അനാവശ്യ വിവാദങ്ങൾ ഭരണാധികാരികൾ അവസാനിപ്പിക്കേണ്ടിയിരുന്നുവെന്ന് എസ്‌വൈഎസ് ജനറൽ സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം പറഞ്ഞു. സിറാജ് പത്രത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് മുഖ്യമന്ത്രിയുടെ പേര് പരാമർശിക്കാതെയുള്ള വിമർശനം. ഭരണാധികാരികളുടെ വിമർശന ശൈലിയാണ് കാന്തപുരത്തിന്റെ കോലം കത്തിക്കുന്നതിലേക്കു വരെ കാര്യങ്ങൾ എത്തിച്ചതെന്നും റഹ്മത്തുള്ള സഖാഫി എളമരം ആരോപിച്ചു. അതേസമയം, വിഷയത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും […]
Read more

മാസപ്പടിയിൽ പിണറായിക്ക് അടിതെറ്റുമോ? കേസ് എടുത്താൽ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയേണ്ടി വരുമോ? CPIMന് നിയമക്കുരിക്കനൊപ്പം രാഷ്ട്രീയ പ്രതിസന്ധിയും

സിഎംആർഎൽ-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ED റിപ്പോർട്ട് കേരള രാഷ്ട്രീയത്തിൽ പുതിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ സംഘടനാപരമായ തിരുത്തൽ നടപടികളുമായി ഒരുവിധം മുന്നോട്ടുപോകുന്ന സിപിഎമ്മിനും എൽഡിഎഫിനും ഇഡി നീക്കം പുതിയ രാഷ്ട്രീയ വെല്ലുവിളി തന്നെയാണ്. അതേസമയം, ഇഡിയുടെ നീക്കത്തെ തള്ളിക്കളയുകയാണ് പാർട്ടി സെക്രട്ടറി എംവി ​ഗോവിന്ദൻ അടക്കമുള്ള സിപിഎം നേതാക്കൾ. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണ്, ഓലപ്പാമ്പ് കാണിച്ച് ഭയപ്പെടുത്താമെന്ന് […]
Read more

CMRL–എക്സാലോജിക് ഇടപാട്; ഇഡി കത്തിൽ നിയമോപദേശം തേടി സർക്കാർ

തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഡിജിപിക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിൽ തുടർനടപടികൾക്ക് ഒരുങ്ങി ആഭ്യന്തര വകുപ്പ്. ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം അഡ്വക്കറ്റ് ജനറലിൽ നിന്ന് നിയമോപദേശം തേടി. നിയമോപദേശം ലഭിച്ച ശേഷം റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറും. ഇഡി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സിഎംആർഎൽ–എക്സാലോജിക് ഇടപാടിൽ വിജിലൻസ് അന്വേഷണം നടത്താനുള്ള സാധ്യതയും സർക്കാർ പരിശോധിക്കുന്നുണ്ട്. പ്രാഥമിക അന്വേഷണം പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. അതേസമയം, കേസിൽ കൂടുതൽ സിഎംആർഎൽ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. […]
Read more

നീലക്കുറിഞ്ഞി കാണാൻ വനത്തിൽ അതിക്രമിച്ച് കയറി; യുവാക്കൾക്കെതിരെ കേസ്

പാലക്കാട്: അട്ടപ്പാടി ചെന്താമലയിൽ നീലക്കുറിഞ്ഞി കാണാനായി വനത്തിൽ പ്രവേശിച്ച് കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പ് കേസെടുത്തു. സംരക്ഷിത വനഭൂമിയിൽ അതിക്രമിച്ച് കയറിയതിനാണ് കേസ്. താവളം സ്വദേശികളായ അഭീന്ദർ, ഷാനു എന്നിവരാണ് വനത്തിൽ കുടുങ്ങിയത്. റീൽസ് ചിത്രീകരിക്കുന്നതിനായാണ് യുവാക്കൾ വനത്തിലേക്ക് കടന്നതെന്നാണ് വനംവകുപ്പിന്റെ വിവരം. വനത്തിൽ കുടുങ്ങിയ യുവാക്കളെ കണ്ടെത്താൻ വനംവകുപ്പ് സംഘം മണിക്കൂറുകളോളം തിരച്ചിൽ നടത്തി. രക്ഷാദൗത്യത്തിനിടെ പലതവണ വന്യാനകളുടെ മുന്നിൽപ്പെട്ടെങ്കിലും സാഹസികമായി രക്ഷപ്പെട്ടാണ് സംഘം യുവാക്കളെ കണ്ടെത്തിയത്. തുടർന്ന് പുലർച്ചെയോടെയാണ് യുവാക്കളെ സുരക്ഷിതമായി വനത്തിൽനിന്ന് പുറത്തെത്തിച്ചത്. സംരക്ഷിത […]
Read more

വടകര പൊലീസ് സ്റ്റേഷൻ മാർച്ച്; 120 പേർക്കെതിരെ കേസ്

കോഴിക്കോട്: വടകര പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന 13 പേർ ഉൾപ്പെടെ 120ഓളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആയുധം ഉപയോഗിച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മുറിവേൽപ്പിച്ചതിനും പൊലീസ് സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയതിനുമാണ് കേസെടുത്തത്. തിരുവോണ ദിവസം പതിയാരക്കര മഞ്ചയിൽക്കടവിൽ ആക്രമണം നടത്തിയ ലഹരി സംഘത്തിലെ മുഴുവൻ പ്രതികളെയും ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ കഴിഞ്ഞദിവസം മാർച്ച് നടത്തിയത്. മാർച്ചിനിടെ ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പൊലീസ് […]
Read more

മകളുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് പിതാവ്; ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി

മലപ്പുറം: മകളുടെ ദേഹത്ത് തിളച്ച കഞ്ഞിവെള്ളം വീണ് ഗുരുതരമായി പൊള്ളലേറ്റ സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഊർങ്ങാട്ടിരി പഞ്ചായത്തിലെ കക്കാടംപൊയിൽ കരിമ്പ് ഉന്നതിയിലെ നാടുവാഴി വീട്ടിൽ എം. മജു (47) ആണ് അറസ്റ്റിലായത്. മദ്യപിച്ച് വീട്ടിലെത്തിയ മജു ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ അടുപ്പിലുണ്ടായിരുന്ന തിളച്ച കഞ്ഞിവെള്ളം ഭാര്യയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഭാര്യ പെട്ടെന്ന് ഒഴിഞ്ഞുമാറിയതോടെ പുറകിലുണ്ടായിരുന്ന എട്ടുവയസ്സുകാരിയായ മകളുടെ ദേഹത്താണ് തിളച്ച വെള്ളം വീണത്. കുട്ടിയുടെ കാലിന് ഗുരുതരമായി പൊള്ളലേറ്റു. പരിക്കേറ്റ കുട്ടിയെ മജു തന്നെയാണ് ആദ്യം ആശുപത്രിയിലെത്തിച്ചത്. എന്നാൽ […]
Read more

ഇഡിക്ക് രാഷ്ട്രീയ ലക്ഷ്യം; പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ ശ്രമമെന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഡിജിപിക്ക് ഇഡി നല്‍കിയ കത്തിൽ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇ ഡിക്ക് രാഷ്ട്രീയ ലക്ഷ്യമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പിണറായി വിജയനിലേക്ക് അന്വേഷണം എത്തിക്കാന്‍ നേരത്തേയും ശ്രമം നടന്നു. കേസ് എങ്ങോട്ടേക്കാണ് നീങ്ങുന്നതെന്ന് നേരത്തേ തന്നെ വ്യക്തമായിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇതോടെ, പാർട്ടി പിണറായിക്കും മുഹമ്മദ് റിയാസും രാഷ്ട്രീയ കവചം ഒരുക്കുമെന്ന സൂചനയാണ് എംവി ​ഗോവിന്ദൻ നൽകുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix