ലെഡ് പെൻസിൽ ഉപയോഗിച്ച് ലോട്ടറി നമ്പർ തിരുത്തി; പ്രതി പിടിയിൽ
തൃശൂര്‍: ലോട്ടറി ടിക്കറ്റിന്റെ അവസാന നമ്പർ ലെഡ് പെൻസിൽ ഉപയോഗിച്ച് തിരുത്തി സമ്മാനത്തുക തട്ടിയെടുത്ത കേസിൽ പ്രതി ഗുരുവായൂർ ടെമ്പിൾ പൊലീസിന്റെ പിടിയിൽ. കൊല്ലം പുനലൂർ സ്വദേശി ഷാജ് (56) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി സമാന രീതിയിൽ തട്ടിപ്പ് നടത്തിയതിന് ഇയാൾക്കെതിരെ 13 കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. ഗുരുവായൂർ മാഞ്ചിറ റോഡിൽ ലോട്ടറി കച്ചവടം നടത്തുന്ന കോട്ടപ്പടി സ്വദേശി സുന്ദരന്റെ പരാതിയിലാണ് അറസ്റ്റ്. സമാന കേസിൽ കാലടി പൊലീസാണ് ഷാജിനെ ആദ്യം അറസ്റ്റ് ചെയ്തത്. […]
Read more