Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

മതവിദ്വേഷം പരാതി; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കേസെടുത്തു

കൊച്ചി: മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിരെ കൊച്ചി സൈബർ പൊലീസ് കേസെടുത്തു. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലാണ് കേസ്. മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രവർത്തിക്കുക, ഭീഷണിപ്പെടുത്തുക തുടങ്ങിയ വകുപ്പുകളാണ് കേസിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാസർകോട് സ്വദേശി അബ്ദുൽ ഹക്കീമാണ് അപർണ കുറുപ്പിനെതിരെ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിലാണ് കൊച്ചി സൈബർ പൊലീസ് കേസെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണ്.
Read more

തൊടുപുഴയിൽ കെട്ടിടം തകർന്നുവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

ഇടുക്കി: തൊടുപുഴ മുതലക്കൊടത്ത് കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇതര സംസ്ഥാന തൊഴിലാളികളാണ്. കെട്ടിടത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് സ്ലാബ് തകർന്നുവീണത്. സ്ലാബും കെട്ടിടാവശിഷ്ടങ്ങളും തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അവശിഷ്ടങ്ങൾക്കിടയിൽപ്പെട്ട രണ്ട് തൊഴിലാളികളെയും രക്ഷിക്കാനായില്ല. പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അന്വേഷിച്ചുവരികയാണ്.
Read more

കൊടും ചൂടാണ്, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി കിട്ടും

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുകയാണ്. ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷ ഈർപ്പവും ആരോ​ഗ്യത്തെ കൂടുതൽ ബുദ്ധിമുട്ടിലാക്കാം. അമിത ചൂടിൽ വിയർത്തൊലിക്കുക മാത്രമല്ല, കഠിനമായ ക്ഷീണം, നിർജ്ജലീകരണം, ചൂടുകുരു, പേശിവേദന, ഹീറ്റ് എക്സോസ്റ്റ്ഷൻ, ഹീറ്റ് സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകാം. ഹൃദയം, വൃക്ക, ശ്വാസകോശം സംബന്ധമായ രോ​ഗങ്ങളുള്ളവരിലും പ്രായമായവരിലും കുട്ടികളിലും അപകടസാധ്യത കൂടുതലാണ്. അമിതമായ ചൂട് ശരീരത്തിലെ ജലാംശവും ഇലക്ട്രോലൈറ്റുകളും നഷ്ടപ്പെടുത്തുകയും ഹൃദയത്തിനും വൃക്കകൾക്കും അധിക സമ്മർദം ഉണ്ടാക്കുകയും ചെയ്യാം. ചിലരിൽ നിലവിലുള്ള ഹൃദ്രോഗം, പ്രമേഹം, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവ […]
Read more

ട്രാൻസ്ജെൻഡർ വ്യക്തിയുടെ ശബരിമല ദർശനം; സുപ്രീംകോടതി വിധി കാത്ത് സർക്കാർ

കൊച്ചി: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതിയുടെ ഒൻപതംഗ ബെഞ്ചിന്റെ വിധി പുറത്തുവന്നതിന് ശേഷം ട്രാൻസ്ജെൻഡർ വ്യക്തിക്ക് ശബരിമല ദർശനം അനുവദിക്കുന്നതിൽ നിലപാട് വ്യക്തമാക്കാമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. സുപ്രീംകോടതി വിധി ഒക്ടോബർ ആദ്യവാരത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അതുവരെ കാത്തിരിക്കുന്നതാണ് ഉചിതമെന്നും അഡ്വക്കേറ്റ് ജനറൽ ജെയ്ജു ബാബു കോടതിയെ അറിയിച്ചു. ചെങ്കൽപെട്ട് സ്വദേശിയായ ട്രാൻസ്ജെൻഡർ വ്യക്തി സത്യശ്രീ ഷർമിള റഹ്മത്തലി ശബരിമല ദർശനത്തിന് അനുമതി തേടി സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ജസ്റ്റിസുമാരായ വി. രാജ […]
Read more

കുന്നംകുളം വാഹനാപകടം; കാർ ഡ്രൈവർ ബെൻ അറസ്റ്റിൽ

തൃശൂർ: കുന്നംകുളത്ത് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ കാർ ഡ്രൈവർ അറസ്റ്റിൽ. കുന്നംകുളം പൊലീസ് ബെൻ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ സ്വദേശികളായ മുനീർ, ഭാര്യ ഷിഫ്ന, ഇവരുടെ മൂന്ന് വയസ്സുള്ള മകൻ എമ്മിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിൽ അമിതവേഗത്തിലെത്തിയ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റിൽ ഇടിച്ചാണ് അപകടമുണ്ടായത്. മുനീറും ഷിഫ്നയും സംഭവസ്ഥലത്തുവെച്ചും മകൻ എമ്മിൽ ഐബക്ക് ആശുപത്രിയിലെത്തിച്ച ശേഷവുമാണ് മരിച്ചത്. അപകടസമയത്ത് കാറിൽ നാല് പേരുണ്ടായിരുന്നു. ഇവരിൽ മൂന്ന് പേരെ ഇന്നലെ […]
Read more

പാലാംകോണത്ത് വാഹനങ്ങൾ അടിച്ചുതകർത്തു; കാപ്പ കേസ് പ്രതി പിടിയിൽ

തിരുവനന്തപുരം: പാലാംകോണത്ത് റോഡരികിൽ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങൾ അടിച്ചുതകർത്ത കേസിൽ കാപ്പ കേസ് പ്രതി അറസ്റ്റിൽ. പെരുംകുളം സ്വദേശി താഹ (33)യെയാണ് കടയ്ക്കാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി എട്ടോടെ പാലാംകോണം സലഫി സെന്ററിന് സമീപമായിരുന്നു സംഭവം. റോഡരികിൽ നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും കാറും ഉൾപ്പെടെ എട്ടോളം വാഹനങ്ങളാണ് പ്രതി അക്രമാസക്തനായി അടിച്ചുതകർത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ താഹയ്‌ക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നു. സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
Read more

സ്കൂളുകൾ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വേണം; പിഎംശ്രീയിൽ കേന്ദ്രവുമായി ചർച്ചയ്ക്ക് കേരളം

ന്യൂഡൽഹി: സംസ്ഥാനത്ത് പി.എം. ശ്രീ പദ്ധതി നടപ്പാക്കുന്നതിൽ വീണ്ടും കേന്ദ്ര സർക്കാരുമായി ചർച്ച നടത്താനൊരുങ്ങി കേരളം. മന്ത്രി തലത്തിലും, ഉദ്യോഗസ്ഥ തലത്തിലും ചർച്ച നടത്താൻ ആണ് കേരളം തയ്യാറെടുക്കുന്നത്. മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ ചർച്ച സംബന്ധിച്ച തീരുമാനം ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പദ്ധതി നടപ്പിലാക്കുന്നതുസംബന്ധിച്ച സംസ്ഥാന സർക്കാരിൻ്റെ ആശങ്കകൾ അറിയിക്കുന്നതിനോടൊപ്പം പ്രധാന വിഷയങ്ങളിൽ കേന്ദ്രത്തിന്റെ അഭിപ്രായം തേടാനാണ് കേരളത്തിന്റെ തീരുമാനം. പദ്ധതിയുടെ ഭാ​ഗമാകുന്ന സ്‌കൂളുകൾ തിരഞ്ഞെടുക്കാനുള്ള പൂർണാധികാരം കേരളത്തിന് നൽകണമെന്നതാണ് കേരളത്തിന്റെ പ്രധാന […]
Read more

സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി; പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജിന്റോ ജോൺ

കോഴിക്കോട്: ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത മുജാഹിദ് വിദ്യാര്‍ത്ഥി നേതാവ് ഡോ. അബ്ദുള്ള ബാസിലിനെതിരെ കേസെടുത്ത നടപടിയില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ജോണ്‍. സംഘികളെ കാണുമ്പോള്‍ വിറക്കുന്ന കാക്കി കുപ്പായക്കാര്‍ പിണറായി ഭരണം അവസാനിച്ചത് അറിഞ്ഞില്ലെങ്കില്‍ ആഭ്യന്തര മന്ത്രിയും സര്‍ക്കാരും അറിയിക്കണം എന്നായിരുന്നു ജിന്റോ ജോൺ കുറിച്ചത്. സ്ത്രീ വിരുദ്ധതയും വര്‍ഗീയ ഉള്ളടക്കവും പ്രചരിപ്പിക്കുന്നു എന്നാരോപിക്കപ്പെടുന്ന യൂടൂബര്‍ ആരിഫ് ഹുസൈനെതിരായ വിമര്‍ശനവും അദ്ദേഹം ഉന്നയിക്കുന്നുണ്ട്. അയാള്‍ മുസ്‌ലിം സ്ത്രീകളുടെ വിമോചനത്തിന് എന്ന പേരില്‍ […]
Read more

കോൺഗ്രസ് നേതാവ് ജോസ് കുറ്റിയാനി അന്തരിച്ചു

ഇടുക്കി: മുൻ എംഎൽഎയും ഇടുക്കി ഡിസിസി മുൻ പ്രസിഡന്റുമായ ജോസ് കുറ്റിയാനി (87) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. ദീർഘകാലം എഐസിസി അംഗമായും കെപിസിസി നിർവാഹക സമിതി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. ഇടുക്കി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് രണ്ട് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജോസ് കുറ്റിയാനി നിയമസഭാ പെറ്റിഷൻ കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. ഇടക്കാലത്ത് അച്ചടക്ക നടപടിയെ തുടർന്ന് കോൺഗ്രസിൽ നിന്ന് പുറത്തുപോയ അദ്ദേഹം […]
Read more

പതിവ് തെറ്റിയില്ല, ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

കൊച്ചി: 75-ാം പിറന്നാൾ ആഘോഷിക്കുന്ന മഹാനടൻ മമ്മൂട്ടിക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. ‘പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ജന്മദിനാശംസകൾ! എന്നും നല്ല ആരോഗ്യവും സന്തോഷവും തുടർച്ചയായ വിജയങ്ങളും നേരുന്നു.’ മമ്മൂട്ടിയുടെ കിടുക്കൻ ചിത്രം പങ്കുവച്ചുകൊണ്ട് മോഹാൻലാൽ ഫേസ്ബുക്കിൽ കുറിച്ചു. മലയാളത്തിന്‍റെ അഭിമാനതാരങ്ങളായ ഇരുവരും തമ്മിലുള്ള ബന്ധത്തിന്‍റെ ആഴം മലയാളികൾക്ക് അറിയാവുന്നതാണ്. സഹോദര തുല്യമായ ബന്ധമാണ ഇരുവരും തമ്മിൽ. ലാൽ സ്നേഹത്തോടെ മമ്മൂട്ടിയെ ഇച്ചാക്ക എന്നുവിളിക്കുമ്പോൾ ലാലു എന്നാണ് മമ്മൂക്ക വിളിക്കുന്നത്. കൂടെപ്പിറന്നിട്ടില്ലെന്ന് ഉള്ളൂ ഇച്ചാക്ക എന്‍റെ വല്യേട്ടനാണെന്നാണ് ലാൽ ഒരിക്കൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix