Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി പ്രതിയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയെയും പ്രതി ചേർക്കും. സംഭവത്തിൽ പൊലീസിന് വീഴ്ച സംഭവിച്ചതായി ചൂണ്ടിക്കാട്ടുന്ന സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി. ഫെന്നി നൈനാൻ ഉൾപ്പെടെയുള്ളവരെയും കേസിൽ പ്രതി ചേർക്കും. നിലവിലെ എഫ്.ഐ.ആറിൽ ഉൾപ്പെടുത്തിയ വകുപ്പുകൾ അതേപടി നിലനിർത്താനാണ് തീരുമാനം.

പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് പൊലീസ് സ്റ്റേഷനുള്ളിലേക്ക് പോയതെന്നും സെല്ലിനകത്തേക്ക് പ്രവേശിച്ചിട്ടില്ലെന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ വിശദീകരണം. അതേസമയം, കേസിൽ കൂടുതൽ പ്രതികളെ ഇന്ന് അറസ്റ്റ് ചെയ്യുമെന്നാണ് വിവരം. യൂത്ത് കോൺഗ്രസ് അടൂർ നിയോജകമണ്ഡലം പ്രസിഡന്റ് ജയകൃഷ്ണൻ പള്ളിക്കലിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

അടൂർ പൊലീസ് സ്റ്റേഷനിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ അതിക്രമത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ജൂലൈയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തായത്. സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ എറണാകുളത്തുനിന്ന് അറസ്റ്റ് ചെയ്ത രാജൻ ജോസഫിനെ അടൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചതിന് പിന്നാലെയായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.

ശ്രീനാദേവി കുഞ്ഞമ്മയ്ക്കൊപ്പം വ്യാജ തിരിച്ചറിയൽ കാർഡ് നിർമാണക്കേസിലെ പ്രതിയായ ഫെന്നി നൈനാനും സംഘത്തിലുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നിട്ടും ആദ്യം രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിൽ ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇവരെ സംരക്ഷിക്കാൻ സർക്കാർ തലത്തിൽ ഇടപെടൽ ഉണ്ടായെന്ന വിമർശനവും ശക്തമായിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ റിപ്പോർട്ടോടെ കേസിൽ കൂടുതൽ നടപടികൾക്ക് വഴിയൊരുങ്ങുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix