Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ച് കയറിയ സംഭവം; വീണ്ടും വിശദീകരണവുമായി ശ്രീനാദേവി കുഞ്ഞമ്മ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പത്തനംതിട്ട: അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമവുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വിശദീകരണവുമായി കോൺഗ്രസ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ. പൊലീസ് സ്റ്റേഷൻ സംഭവത്തിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും തന്റെ ഭാഗത്തുനിന്ന് നിയമലംഘനം ഉണ്ടായിട്ടുണ്ടെങ്കിൽ ഏത് നിയമനടപടിയും സ്വീകരിക്കാൻ തയ്യാറാണെന്നും ശ്രീനാദേവി വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോൺഗ്രസ് വനിതാ നേതാവിന്റെ പ്രതികരണം.

കഴിഞ്ഞ കാലങ്ങളിൽ തനിക്കെതിരെ അപവാദപ്രചാരണം നടത്തിയ ഒരു യൂട്യൂബർ അറസ്റ്റിലായതിൽ സന്തോഷമുണ്ടെന്നും അത് തന്റെ സ്ത്രീത്വത്തിനേറ്റ മുറിവിന് ആശ്വാസമായെന്നും ശ്രീനാദേവി കുറിച്ചു. യൂട്യൂബറുടെ അറസ്റ്റുമായി ബന്ധപ്പെട്ട് താൻ സ്വീകരിച്ച നടപടികളിൽ നിയമപരമായ തെറ്റില്ലെന്നും അവർ അവകാശപ്പെട്ടു.

തനിക്കെതിരെ വ്യാജ വീഡിയോകൾ പ്രചരിപ്പിക്കുന്നതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ശ്രീനാദേവി വ്യക്തമാക്കി. വാഹനം ഇടിപ്പിച്ച് തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന തരത്തിലുള്ള കെട്ടിച്ചമച്ച വീഡിയോ ഇപ്പോഴും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്നാണ് ആരോപണം.

അഞ്ചുവർഷം മുമ്പുള്ള വീഡിയോ നിയമപരമായി നീക്കം ചെയ്യിച്ചതാണെന്നും എന്നാൽ വീണ്ടും പ്രചരിപ്പിക്കുകയാണെന്നും ശ്രീനാദേവി ആരോപിച്ചു. നിയമപരമായി നീക്കം ചെയ്ത തനിക്കെതിരായ വീഡിയോകൾ പ്രചരിപ്പിച്ച ഡിവൈഎഫ്ഐ അടൂർ ബ്ലോക്ക് കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിനെതിരെയും പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് അവർ പറഞ്ഞു.

ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ആയുധം അപവാദക്കഥകളും വ്യാജനിർമിതികളുമാണെന്നും ശ്രീനാദേവി വിമർശിച്ചു.

അടൂർ പൊലീസ് സ്റ്റേഷനിൽ അതിക്രമിച്ചുകയറി കസ്റ്റഡിയിലുണ്ടായിരുന്നയാളെ കയ്യേറ്റം ചെയ്തെന്ന ആരോപണമാണ് ശ്രീനാദേവി കുഞ്ഞമ്മ ഉൾപ്പെടെയുള്ളവരെ ചുറ്റിപ്പറ്റിയുള്ള വിവാദത്തിന് ആധാരം. സംഭവത്തിൽ പൊലീസുകാരനുൾപ്പെടെ പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. അതേസമയം, പരാതിക്കാരിയെന്ന നിലയിൽ പ്രതിയെ തിരിച്ചറിയാൻ മാത്രമാണ് സ്റ്റേഷനിൽ പ്രവേശിച്ചതെന്നും സെല്ലിനുള്ളിൽ കയറിയിട്ടില്ലെന്നുമാണ് ശ്രീനാദേവിയുടെ നേരത്തെയുള്ള വിശദീകരണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix