അടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം ഗൗരവമുള്ള വിഷയം: ഡിജിപി
തിരുവനന്തപുരം: അടൂർ പൊലീസ് സ്റ്റേഷനിൽ ജനപ്രതിനിധികൾ നടത്തിയ അതിക്രമം ഗൗരവമുള്ള വിഷയമാണെന്ന് ഡിജിപി റാവാഡ ചന്ദ്രശേഖർ. സംഭവത്തിൽ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഗൗരവമായി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനപ്രതിനിധികൾ പൊലീസ് സ്റ്റേഷനിൽ എത്തുന്നത് സ്വാഭാവികമാണ്. എന്നാൽ അതിനപ്പുറം എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു. കെഎസ്‌യു നേതാവ് ഫെനി നൈനാൻ, ശ്രീനാദേവി കുഞ്ഞമ്മ എന്നിവരുൾപ്പെടെയുള്ളവർ അടൂർ പൊലീസ് സ്റ്റേഷനിൽ നടത്തിയ അതിക്രമത്തിലാണ് വിശദമായ അന്വേഷണത്തിന് […]
Read more