Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ട്വിസ്റ്റ്; തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത് യുവതിയും ഭർത്താവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ ശ്രമത്തിൽ വഴിത്തിരിവ്. സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത് യുവതിയും ഭർത്താവുമാണെന്നും പൊലീസ് കണ്ടെത്തി. സ്വർണം കവർച്ച ചെയ്യപ്പെട്ടതായി വരുത്തിത്തീർത്ത് അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

കണ്ണൂർ സ്വദേശിനി പ്രിയങ്കയെ വിമാനത്താവളത്തിന് പുറത്തുനിന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് ഭർത്താവ് റിനീഷ് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്ക, ഭർത്താവ് റിനീഷ് എന്നിവരടക്കം നാലുപേരെ പൊലീസ് പിടികൂടി. നേരത്തെ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് കരിപ്പൂർ വിമാനത്താവളത്തിന് പുറത്തേക്ക് എത്തിച്ച സ്വർണം കവരാനാണ് ശ്രമമെന്നായിരുന്നു ആദ്യം ഉയർന്ന സംശയം. ദുബായിൽനിന്ന് എത്തിയ യുവതിയെ മറ്റൊരു വാഹനത്തിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയെന്ന വിവരത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

തുടർന്ന് മലപ്പുറം പുളിക്കലിൽവെച്ച് പൊലീസ് സംഘം ഇവരെ പിടികൂടി. വിശദമായ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമായത്.

ദുബായിൽനിന്ന് എത്തിയ റിയയാണ് സ്വർണം കടത്തിയതെന്നും മാല, വള, കൈച്ചെയിൻ തുടങ്ങിയ ആഭരണങ്ങളുടെ രൂപത്തിലായിരുന്നു സ്വർണം കൊണ്ടുവന്നതെന്നും പൊലീസ് വ്യക്തമാക്കി.

കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് വീണ്ടും സ്വർണം പൊട്ടിക്കൽ ശ്രമം നടന്നെന്ന സംശയത്തിനിടെയാണ് സംഭവത്തിലെ നാടകീയ നീക്കങ്ങൾ പുറത്തുവന്നത്. കേസിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix