Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: GoldSmuggling

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പിതാവ് പിടിയില്‍

കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയായ യുവാവിൽനിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിതാവിന്റെ ശരീരത്തിലും മിശ്രിത രൂപത്തിൽ സ്വർണം ഒളിപ്പിച്ചിരുന്നതായി ഡിആർഐ കണ്ടെത്തി. പിതാവും മൂന്ന് മക്കളുമാണ് വിമാനത്തിൽ […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിലെ മുഖ്യപ്രതിക്കൊപ്പം സ്വർണം പങ്കിട്ടെടുത്തത് ഷെബീ റുഷ്ദാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സ്വർണം പൂർണമായും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതേസമയം, എടക്കര പൊലീസ് സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എടക്കര പൊലീസും നേരത്തെ ഷെബീ റുഷ്ദിനെതിരെ കേസ് രജിസ്റ്റർ […]
Read more

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 കേസുകളിലായി 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോ സ്വർണം പിടികൂടിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു. സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ഒൻപത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇന്റലിജൻസും കേരള പൊലീസും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ പരിശോധനകളും നിർണായകമായതായി കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി. അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ കൂടുതൽ സങ്കീർണമായ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix