Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയിൽ കസ്റ്റംസ് പിടികൂടിയത് 11 കോടിയുടെ സ്വർണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കേരളത്തിലെ വിമാനത്താവളങ്ങളിൽ കസ്റ്റംസിന്റെ വൻ സ്വർണവേട്ട. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 14 കേസുകളിലായി 11 കോടിയിലധികം രൂപ വിലമതിക്കുന്ന 8 കിലോ സ്വർണം പിടികൂടിയതായി കസ്റ്റംസ് വകുപ്പ് അറിയിച്ചു.

സംഭവങ്ങളുമായി ബന്ധപ്പെട്ട് ആറ് മലയാളികളും മൂന്ന് തമിഴ്നാട് സ്വദേശികളും ഉൾപ്പെടെ ഒൻപത് പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ചില കേസുകളിൽ റവന്യൂ ഇന്റലിജൻസും കേരള പൊലീസും കസ്റ്റംസുമായി സഹകരിച്ച് നടത്തിയ പരിശോധനകളും നിർണായകമായതായി കസ്റ്റംസ് കമ്മീഷണർ വ്യക്തമാക്കി.

അന്താരാഷ്ട്ര കള്ളക്കടത്ത് സംഘങ്ങൾ സ്വർണം കടത്താൻ കൂടുതൽ സങ്കീർണമായ മാർഗങ്ങൾ ഉപയോഗിക്കുന്നതായി കസ്റ്റംസ് അറിയിച്ചു. സ്വർണം പേസ്റ്റ് രൂപത്തിലോ സംയുക്ത രൂപത്തിലോ മാറ്റി പ്രത്യേകമായി തുന്നിച്ചേർത്ത വസ്ത്രങ്ങളിലും ശരീരത്തിലെ ഒളിപ്പിടികളിലും വിമാന സീറ്റുകളിലും മറ്റ് അസാധാരണ ഇടങ്ങളിലുമാണ് കടത്താൻ ശ്രമിക്കുന്നത്.

പുതിയ രീതിയിലുള്ള സ്വർണക്കടത്ത് തടയുന്നതിനായി വിമാനത്താവളങ്ങളിൽ പരിശോധനകൾ ശക്തമാക്കിയതായി കസ്റ്റംസ് അറിയിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer