Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ജുവനൈൽ ജസ്റ്റിസ് നിയമം ഭേദഗതി ചെയ്യണം; കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്തവർ പ്രതികളാകുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ജുവനൈൽ ജസ്റ്റിസ് ആക്ടിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നൽകിയ കത്തിൽ രമേശ് ചെന്നിത്തലയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

കുറ്റകൃത്യങ്ങളിൽ ഇരകളാകുന്നവരുടെ ദുരിതവും അവകാശങ്ങളും കൂടി പരിഗണിക്കണമെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. നിലവിലെ നിയമം 18 വയസ്സിന് താഴെയുള്ള കുറ്റവാളികൾക്ക് വിവിധ സംരക്ഷണങ്ങൾ നൽകുന്നുണ്ട്. എന്നാൽ ഇരകൾക്ക് മതിയായ നീതി ലഭിക്കുന്നുണ്ടോയെന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നാണ് ആവശ്യം.

ശ്രീകാര്യത്ത് 16 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ മറ്റൊരു 16 വയസ്സുകാരൻ പ്രതിയായ സംഭവവും എറണാകുളത്തെ വാഹനാപകടങ്ങളിൽ പ്രായപൂർത്തിയാകാത്തവർ പ്രതികളായ സംഭവങ്ങളും ചർച്ചയായിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പ്രതികളുടെ പ്രായപരിധി സംബന്ധിച്ച നിയമം പുനഃപരിശോധിക്കേണ്ടതല്ലേയെന്ന് ഹൈക്കോടതിയും ചോദ്യം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ ഏതാനും വർഷങ്ങളായി 18 വയസ്സിന് താഴെയുള്ള കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് കത്തിൽ പറയുന്നു. കുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം കുറ്റകൃത്യങ്ങളിൽ ഇരയാകുന്നവരുടെ വികാരങ്ങളും നീതിയും പരിഗണിക്കണം.

ഡിജിറ്റൽ മാധ്യമങ്ങളുടെ സ്വാധീനവും ലഹരിവസ്തുക്കളുടെ ഉപയോഗവും കുട്ടികൾ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങളുടെ സ്വഭാവത്തിൽ മാറ്റം വരുത്തുന്നുണ്ട്. ഇത്തരം സാഹചര്യങ്ങൾ കൂടി കണക്കിലെടുത്ത് നിയമം കാലാനുസൃതമായി പരിഷ്കരിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. കേന്ദ്ര വനിതാ-ശിശു വികസന മന്ത്രി അന്നപൂർണ ദേവിക്കും സംസ്ഥാന ആഭ്യന്തരമന്ത്രി ഇതുസംബന്ധിച്ച് കത്ത് നൽകിയിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix