Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കൊയിലാണ്ടിയിൽ വീട് മാറി ഇഡി റെയ്ഡ് നടത്തിയതായി പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: സ്വർണക്കടത്ത്- ഹവാല കേസുമായി ബന്ധപ്പെട്ട് താമസിക്കുന്ന വീടിന് പകരം തറവാട്ടുവീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) പരിശോധന നടത്തിയെന്ന് പരാതി. കൊയിലാണ്ടി മാടാക്കര സ്വദേശി നൗഷാദ് വളപ്പിലാണ് പരാതിയുമായി രംഗത്തെത്തിയത്.

രാവിലെ ആറുമണിയോടെയാണ് സിആർപിഎഫ് സുരക്ഷയിൽ ഇ.ഡി സംഘം നൗഷാദിന്റെ തറവാട്ടുവീട്ടിലെത്തിയത്. പരിശോധന നടക്കുമ്പോൾ നൗഷാദിന്റെ മാതാപിതാക്കളും സഹോദരങ്ങളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. നൗഷാദ് നിലവിൽ താമസിക്കുന്നത് പയ്യോളിയിലാണ്. തനിക്കെതിരെ ഇതുവരെ കേസുകളൊന്നുമില്ലെന്നും മുൻകൂട്ടി അറിയിപ്പോ നോട്ടീസോ നൽകാതെയാണ് ഇ.ഡി സംഘം വീട്ടിലെത്തി പരിശോധന നടത്തിയതെന്നും നൗഷാദ് പറഞ്ഞു.

ഒമ്പത് മാസം മുമ്പാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. ഷാർജയിലെ ഒരു ട്രേഡിങ് കമ്പനിയിൽ മൂന്ന് വർഷം ജോലി ചെയ്തിട്ടുണ്ട്. പിന്നീട് നാട്ടിലെത്തി മത്സ്യബന്ധന ജോലിയിൽ ഏർപ്പെടുകയായിരുന്നു. ഇതല്ലാതെ മറ്റ് വിദേശബന്ധങ്ങളൊന്നുമില്ലെന്നും എന്തിനാണ് ഇ.ഡി പരിശോധന നടത്തിയതെന്ന് അറിയില്ലെന്നും നൗഷാദ് വ്യക്തമാക്കി. പരിശോധനയെ തുടർന്ന് പ്രായമായ മാതാപിതാക്കൾ ഭയന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലങ്ങളിലാണ് ഇ.ഡി പരിശോധന നടത്തിയത്. കുന്ദമംഗലത്തും കൊയിലാണ്ടിയിലുമാണ് പരിശോധന നടന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix