Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EDRaid

മാസപ്പടി കേസ്; നിഖിലിന് രാഷ്ട്രീയ പിന്തുണ നൽകുമെന്ന് സിപിഎം

കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി. നിഖിലിനെ പിന്തുണച്ച് പാർട്ടി നേതൃത്വം. ഇഡി നടത്തുന്നത് രാഷ്ട്രീയ പ്രേരിതമായ പരിശോധനയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം. മെഹബൂബ് ആരോപിച്ചു. ഇഡി പരിശോധന നടക്കുന്ന നിഖിലിന്റെ ഫ്ലാറ്റിലെത്തിയ ശേഷമാണ് മെഹബൂബ് പ്രതികരിച്ചത്. നിഖിലിന് രാഷ്ട്രീയമായും നിയമപരമായും പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇഡിയെ ഇപ്പോൾ ബിജെപി മാത്രമല്ല, കോൺഗ്രസും ഉപയോഗിക്കുന്നുണ്ടെന്നും മെഹബൂബ് ആരോപിച്ചു. നിഖിലുമായി സംസാരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. […]
Read more

സിഎംആർഎൽ– എക്സാലോജിക് കേസ്; കോഴിക്കോട് അടക്കം 8 ഇടങ്ങളിൽ ഇഡി പരിശോധന

കോഴിക്കോട്: സിഎംആർഎൽ– എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ കോഴിക്കോട് അടക്കം എട്ട് ഇടങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്. പി. നിഖിലിന്റെ കരുവൻതുരുത്തിയിലെ വീടും അശോകപുരത്തെ ഫ്‌ളാറ്റും ഇഡി പരിശോധിക്കുന്നുണ്ട്. വീണ ടി.യുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ പേരുകൾ കേന്ദ്രീകരിച്ചാണ് പരിശോധനയെന്നാണ് വിവരം. വീണ പങ്കാളിയായ ലേക്കർ ഇന്ത്യ കോർപ്പറേഷന്റെ ഓഫീസിലും ഇഡി പരിശോധന നടത്തുന്നുണ്ട്. നേരത്തെ സ്ഥാപനത്തിന്റെ അക്കൗണ്ടിലെ 16.5 ലക്ഷം രൂപ […]
Read more

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; അന്വേഷണ സംഘത്തെ പുനഃക്രമീകരിച്ചു

തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ അന്വേഷണസംഘത്തെ പുനഃക്രമീകരിച്ചു. കേസിന്റെ ഗൗരവവും ഗൂഢാലോചനാ സാധ്യതയും കണക്കിലെടുത്താണ് നടപടി. നേരത്തെ 30 അംഗങ്ങളുണ്ടായിരുന്ന അന്വേഷണസംഘത്തെ 14 അംഗങ്ങളായി ചുരുക്കി. ജനറൽ ട്രാൻസ്ഫറിന്റെ ഭാഗമായി നാല് ഉദ്യോഗസ്ഥരെ സംഘത്തിൽ നിന്ന് ഒഴിവാക്കി പകരം നാല് പേരെ ഉൾപ്പെടുത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് ഉന്നത സിപിഐഎം നേതാക്കളെ ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ്, മുൻമന്ത്രി വി ശിവൻകുട്ടി […]
Read more

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒന്നാം പ്രതിക്ക് ജാമ്യമില്ല, ഹർജി തള്ളി

തിരുവനന്തപുരം: ഇഡി പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നാം പ്രതി നിധിൻ രാജിന് ജാമ്യമില്ല. നിധിൻ രാജിന്റെ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. കേസിൽ അറസ്റ്റിലായ പ്രതികളിൽ ഒരാൾക്ക് മാത്രമാണ് ഇതുവരെ ജാമ്യം ലഭിച്ചത്. ഒൻപതാം പ്രതി ഹരീഷ് കുമാറിനാണ് ജാമ്യം ലഭിച്ചത്. പബ്ലിക് പ്രോസിക്യൂട്ടർ ഗീനാകുമാരി പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായി വാദിച്ചതിനെ തുടർന്നാണ് ഹരീഷ് കുമാറിന് ജാമ്യം ലഭിച്ചതെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. മറ്റ് പ്രതികൾ രണ്ട് മാസമായി ജയിലിൽ തുടരുകയാണ്. മെയ് 27-നാണ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix