Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശ്ശൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളെ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (PMLA) പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന. തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിലായി നിരവധി ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.

രണ്ട് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിശോധന. അങ്കമാലി സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് എറണാകുളത്തും പരിശോധന നടക്കുന്നുണ്ട്. കേസിലെ പ്രതി ഷിജുവിന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.

തൃശ്ശൂരിൽ സഹകരണ ബാങ്ക് കേസുമായി ബന്ധപ്പെട്ട് അഞ്ച് ഇടങ്ങളിലാണ് റെയ്ഡ്. കുട്ടനെല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ പ്രധാന ശാഖകളായ അഞ്ചേരിച്ചിറ, വെസ്റ്റ് അഞ്ചേരി, പടവരാട് എന്നിവിടങ്ങളിലും പരിശോധന തുടരുകയാണ്. ഒല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ ഇഡി പരിശോധന നടത്തുന്നത്.

ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്തുള്ള നിരവധി പേർക്ക് അംഗത്വം നൽകി വായ്പ അനുവദിച്ചതായും ചെറിയ ഈടിന്റെ അടിസ്ഥാനത്തിൽ അനുവദനീയമായതിലും കൂടുതൽ തുക വായ്പ നൽകിയതായും ആരോപണമുണ്ട്. ഒരേ വസ്തു ഈടായി നൽകി ഒന്നിലധികം വായ്പകൾ അനുവദിച്ചതായും പരാതികളുണ്ട്.

സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിൽ കുട്ടനെല്ലൂർ ബാങ്കിൽ 32 കോടിയോളം രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ മാത്രം ബാങ്കിന് 10 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ 96 കോടിയുടെയും സഹകരണ വകുപ്പ് അന്വേഷണത്തിൽ 115 കോടിയുടെയും തട്ടിപ്പ് കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. വ്യാജ രേഖകൾ ഉപയോഗിച്ച് വ്യക്തികളുടെ പേരിൽ വായ്പയെടുത്താണ് തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. സംഭവത്തിൽ നേരത്തെ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. റെയ്ഡിൽ പിടിച്ചെടുക്കുന്ന രേഖകളും മറ്റ് തെളിവുകളും പരിശോധിച്ച ശേഷമായിരിക്കും ഇഡിയുടെ തുടർ ചോദ്യം ചെയ്യൽ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix