Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചികിത്സാ പിഴവ് പതിവ്; പരിയാരം മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും അനാസ്ഥയെന്ന് പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ വീണ്ടും ചികിത്സാപിഴവ് ആരോപണം. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയ വാൽവ് ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച രോഗി മരിച്ചു. ഇരിട്ടി വള്ളിത്തോട് സ്വദേശിനി ഫാത്തിമയാണ് മരിച്ചത്. ചികിത്സാപിഴവാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.

ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് ഫാത്തിമയെ ശസ്ത്രക്രിയയ്ക്കായി ഓപ്പറേഷൻ തിയറ്ററിലേക്ക് മാറ്റിയത്. തുടർന്ന് രോഗിയുടെ ആരോഗ്യനില സംബന്ധിച്ച് ബന്ധുക്കൾക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചില്ലെന്നാണ് ആരോപണം. രാത്രി വൈകിയാണ് രോഗി മരിച്ച വിവരം അറിയിച്ചതെന്നും ബന്ധുക്കൾ പറയുന്നു.

അതേസമയം, എറണാകുളം ജനറൽ ആശുപത്രിയിലും ചികിത്സാപിഴവ് ആരോപിച്ച് പരാതി ഉയർന്നിട്ടുണ്ട്. പ്രസവശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച എടവനക്കാട് സ്വദേശിനി ആതിരയുടെ കുഞ്ഞിന്റെ കൈയുടെ സ്വാധീനം നഷ്ടപ്പെട്ടെന്നാണ് കുടുംബത്തിന്റെ പരാതി. ആതിരയുടെ ഭർത്താവ് നവനീത് ഷാജിയാണ് ആരോപണവുമായി രംഗത്തെത്തിയത്.

ഉയർന്ന രക്തസമ്മർദ്ദത്തെ തുടർന്ന് ആതിരയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ഡോക്ടർ നിർദേശിച്ചിരുന്നു. പ്രസവവേദനയ്ക്കുള്ള മരുന്ന് നൽകിയതിന് പിന്നാലെ ഡോക്ടർ ആശുപത്രിയിൽ നിന്ന് പോയെന്നും പിന്നീട് ആതിരയുടെ ആരോഗ്യനില ഗുരുതരമായപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നിർദേശിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ആ സമയത്ത് ആശുപത്രിയിൽ ജൂനിയർ ഡോക്ടർമാർ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബം പറയുന്നു.

തുടർന്ന് ആതിരയെ എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. അവിടെവെച്ചാണ് കുഞ്ഞിനെ പുറത്തെടുത്തത്. ജനറൽ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയാണ് കുഞ്ഞിന്റെ കൈയുടെ സ്വാധീനം നഷ്ടപ്പെടാൻ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.

സംഭവത്തിൽ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സയിൽ പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. സംഭവത്തിൽ കൂടുതൽ പരിശോധനകൾക്ക് ശേഷമേ ആരോപണങ്ങളുടെ വസ്തുത വ്യക്തമാകൂ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix