തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒക്ടോബർ 7 ബുധനാഴ്ച രാവിലെ ഒരു ഗ്രാം സ്വർണത്തിന് 13,710 രൂപയും ഒരു പവന് 1,09,680 രൂപയുമായി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 22 കാരറ്റ് സ്വർണവില ഗ്രാമിന് 13,770 രൂപയായി ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച രാവിലെ വില കുറഞ്ഞത്.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപ കുറഞ്ഞു. ഗ്രാമിന് 11,265 രൂപയും പവന് 90,120 രൂപയുമാണ് ഇന്നത്തെ വില. 14 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 40 രൂപ കുറഞ്ഞ് 8,775 രൂപയായി. ഒരു പവന് 70,200 രൂപയാണ് വില. 9 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ കുറഞ്ഞു. ഗ്രാമിന് 5,660 രൂപയും പവന് 45,280 രൂപയുമാണ് ഇന്നത്തെ വില. അതേസമയം, വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 235 രൂപയാണ് ഇന്നത്തെ വില.



