Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: MedicalNegligence

ഒന്നരവയസുകാരന്റെ മരണം; മെഡിക്കൽ ബോർഡ് യോഗത്തിൽ തർക്കം

കണ്ണൂർ: ചികിത്സാപ്പിഴവ് ആരോപിച്ച് ഒന്നര വയസുകാരൻ മരിച്ച സംഭവത്തിൽ ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ തർക്കം. ജില്ലാ മെഡിക്കൽ ഓഫീസർ ഉൾപ്പെടുത്തിയ ഏഴ് അംഗങ്ങളിൽ മൂന്ന് പേരെ മാത്രമാണ് യോഗത്തിൽ പങ്കെടുക്കാൻ പബ്ലിക് പ്രോസിക്യൂട്ടർ അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് അനാവശ്യമായി കൂടുതൽ ആളുകളെ മെഡിക്കൽ ബോർഡിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത് കുമാർ പറഞ്ഞു. നിയമപരമായ നടപടികളിൽ ഇടപെടൽ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത അഞ്ച് പേരിൽ മൂന്ന് ഡോക്ടർമാരും ചികിത്സാപ്പിഴവ് ഉണ്ടായതായി അഭിപ്രായപ്പെട്ടതായാണ് […]
Read more

ഒന്നര വയസുകാരന്‍റെ മരണം; മരണ കാരണം അനസ്തീഷ്യയ്ക്ക് പിന്നാലെ തലച്ചോറിൽ ഓക്സിജൻ കിട്ടാത്തത്

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച ഒന്നര വയസുകാരൻ ദേവാൻഷ് ശൗര്യയുടെ മരണവുമായി ബന്ധപ്പെട്ട പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ജനറൽ അനസ്തീഷ്യ നൽകിയതിനെ തുടർന്ന് തലച്ചോറിന് ആവശ്യമായ അളവിൽ ഓക്സിജൻ ലഭിക്കാതിരുന്നതാണ് മരണകാരണമെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചുണ്ടിലും താടിയിലുമുണ്ടായ പരിക്കുകൾക്ക് ജനറൽ അനസ്തീഷ്യ നൽകി ശസ്ത്രക്രിയ നടത്തേണ്ട സാഹചര്യമില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ചുണ്ടിലെയും താടിയിലെയും മുറിവുകൾ ആഴത്തിലുള്ളതല്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. പരിയാരം മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. അനസ്തീഷ്യ […]
Read more

പയ്യന്നൂരിലെ ചികിത്സാ പിഴവ്: കുട്ടിയുടെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഒന്നര വയസുകാരന്റെ വീട്ടിലെത്തി ബാലാവകാശ കമ്മീഷൻ. കുട്ടിയുടെ രക്ഷിതാക്കളിൽ നിന്ന് കമ്മീഷൻ മൊഴിയെടുത്തു. സംഭവത്തിൽ ഗുരുതര അനാസ്ഥയും വീഴ്ചയും ഉണ്ടായതായി പ്രാഥമിക വിലയിരുത്തലുണ്ടെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനുമായി ഉടൻ കൂടിക്കാഴ്ച നടത്തുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഓൺലൈനായി വിളിച്ചുവരുത്തി സ്വീകരിച്ച നടപടികൾ പരിശോധിക്കുമെന്നും ബാലാവകാശ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ് കുമാർ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കളുമായി നടത്തിയ […]
Read more

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിത്സാപ്പിഴവ്; ഒമ്പതുകാരന്റെ കൈവിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടു

കോഴിക്കോട്: ചികിത്സാപ്പിഴവിനെ തുടർന്ന് ഒമ്പതുവയസുകാരന്റെ ഇടതുകൈയിലെ വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി കുടുംബത്തിന്റെ പരാതി. കൊയിലാണ്ടി കുന്നത്തറ സ്വദേശി സനൽ രാജിന്റെ മകന്റെ വിരലിന്റെ ചലനശേഷിയാണ് നഷ്ടപ്പെട്ടത്. കുപ്പിച്ചില്ല് കൊണ്ട് കൈ മുറിഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 15നാണ് കുട്ടിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. മുറിവിന് അന്നുതന്നെ തുന്നലിട്ടിരുന്നു. എന്നാൽ തുന്നൽ എടുക്കുന്നതിനായി ആശുപത്രിയിലെത്തിയപ്പോഴാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെട്ടതായി മനസ്സിലായതെന്ന് കുടുംബം ആരോപിച്ചു. ചലനവള്ളി പൊട്ടിയതാണ് വിരലിന്റെ ചലനശേഷി നഷ്ടപ്പെടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചതായി കുടുംബം പറഞ്ഞു. ചികിത്സയിൽ […]
Read more

പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണം; കേസെടുത്ത് ബാലാവകാശകമ്മീഷൻ

കണ്ണൂർ: പയ്യന്നൂരിലെ ഒന്നര വയസുകാരന്റെ മരണത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവം ഗുരുതരമായ വിഷയമാണെന്നും ഇന്ന് കുട്ടിയുടെ വീട്ടുകാരുടെ മൊഴിയെടുക്കുമെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്നും കമ്മീഷൻ വ്യക്തമാക്കി. കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അനസ്‌തേഷ്യ ഡോക്ടർ ഒഴികെയുള്ള മറ്റ് ഡോക്ടർമാരുടെ മൊഴിയാണ് നിലവിൽ എടുത്തത്. പീഡിയാട്രീഷൻ ഡോ. ആശ, പ്ലാസ്റ്റിക് സർജൻ ഡോ. ആരതി അന്തർജനം എന്നിവരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ മൊഴിയും […]
Read more
Advertisement
WhiteswanTV Footer