Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ക്ഷേമപെൻഷൻ തുക തട്ടിയെടുക്കാൻ മുത്തശ്ശിയെ കൊലപ്പെടുത്തി; 20കാരൻ അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ക്ഷേമപെൻഷൻ തുക കൈക്കലാക്കാൻ 78കാരിയായ മുത്തശ്ശിയെ കൊലപ്പെടുത്തിയ പേരക്കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. കർണാടകയിലെ ബെലഗാവി ജില്ലയിലെ അരളികട്ടി ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. ഹമ്മവ്വ ബാലപ്പ സനദി (78) ആണ് കൊല്ലപ്പെട്ടത്. കൊച്ചുമകൻ ഭീമപ്പ രാമപ്പ സനദി (20) ആണ് അറസ്റ്റിലായത്.

നവംബർ 10ന് പാച്ചാപൂർ ചന്തയിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് വീട്ടിൽനിന്ന് ഇറങ്ങിയ ഹമ്മവ്വയെ പിന്നീട് കാണാതാവുകയായിരുന്നു. നവംബർ 15ന് ജിനരാൾ ഗ്രാമത്തിന് സമീപത്തെ ഡാമിൽനിന്ന് കല്ലുകൾ കെട്ടിയ രണ്ട് ചാക്കുകളിലാക്കിയ നിലയിൽ മൃതദേഹം കണ്ടെത്തി. തുടർന്ന് മകൾ നൽകിയ പരാതിയിൽ യമകണമർദി പൊലീസ് അന്വേഷണം ആരംഭിച്ചു.

ഗൃഹലക്ഷ്മി പദ്ധതിയിലൂടെ മുത്തശ്ശിക്ക് ലഭിക്കുന്ന 2,000 രൂപയിൽ വിഹിതം ആവശ്യപ്പെട്ട് ഭീമപ്പ നേരത്തെ വഴക്കുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. നവംബർ 10ന് മുത്തശ്ശിയെ ബൈക്കിൽ കൂട്ടിക്കൊണ്ടുപോയ പ്രതി വഴിയിൽവെച്ച് പണത്തെച്ചൊല്ലി തർക്കിച്ചു. പണം നൽകാൻ വിസമ്മതിച്ചതോടെ മുത്തശ്ശിയെ തള്ളിയിട്ട ശേഷം കൈകൊണ്ടും കയർ ഉപയോഗിച്ചും കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം മൃതദേഹം ആദ്യം കുന്നിൻപ്രദേശത്ത് ഉപേക്ഷിച്ചു. പിന്നീട് പാച്ചാപൂരിലെത്തി രണ്ട് ചാക്കുകൾ വാങ്ങി. മുത്തശ്ശിയുടെ കൈവശമുണ്ടായിരുന്ന 2,300 രൂപയും കൈക്കലാക്കി. രാത്രിയിൽ മൃതദേഹം ചാക്കുകളിലാക്കി ബൈക്കിൽ കൊണ്ടുപോയി ജിനരാളിന് സമീപത്തെ ഘടപ്രഭ നദിയിലെ ഡാമിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. സംഭവം അറിഞ്ഞിട്ടും വിവരം മറച്ചുവെച്ചെന്ന കുറ്റത്തിന് കൊല്ലപ്പെട്ട സ്ത്രീയുടെ മകൻ രാമപ്പ സനദിയെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix