Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KaripurAirport

കരിപ്പൂർ തട്ടിക്കൊണ്ടുപോകലിൽ വീണ്ടും ട്വിസ്റ്റ്; ഭർത്താവിന് പങ്കില്ല, ആസൂത്രണം ചെയ്തത് യുവതിയും സുഹൃത്തും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട തട്ടിക്കൊണ്ടുപോകൽ സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നെടുക്കാനുള്ള നാടകത്തിൽ ഭർത്താവിന് പങ്കില്ലെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ ഭർത്താവിനെ കേസിൽ പ്രതിചേർക്കാതെ വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും പിന്നാലെയാണ് പൊലീസിന്റെ പുതിയ കണ്ടെത്തൽ. ദുബായിൽനിന്ന് സ്വർണം കടത്തി കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂർ സ്വദേശിനി പ്രിയങ്കയെയാണ് കഴിഞ്ഞദിവസം വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവം സ്വർണക്കവർച്ചയാണെന്ന സംശയത്തെ തുടർന്ന് പൊലീസ് യുവതിയെ കൊണ്ടുപോയ കാർ പിന്തുടർന്നു. സിനിമയെ വെല്ലുന്ന രീതിയിൽ നടന്ന […]
Read more

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ട്വിസ്റ്റ്; തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത് യുവതിയും ഭർത്താവും

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിലെ സ്വർണം പൊട്ടിക്കൽ ശ്രമത്തിൽ വഴിത്തിരിവ്. സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമാണെന്നും തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തത് യുവതിയും ഭർത്താവുമാണെന്നും പൊലീസ് കണ്ടെത്തി. സ്വർണം കവർച്ച ചെയ്യപ്പെട്ടതായി വരുത്തിത്തീർത്ത് അന്വേഷണം വഴിതിരിച്ചുവിടാനായിരുന്നു ശ്രമമെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കണ്ണൂർ സ്വദേശിനി പ്രിയങ്കയെ വിമാനത്താവളത്തിന് പുറത്തുനിന്ന് ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത് ഭർത്താവ് റിനീഷ് തന്നെയാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് പ്രിയങ്ക, ഭർത്താവ് റിനീഷ് എന്നിവരടക്കം നാലുപേരെ പൊലീസ് പിടികൂടി. നേരത്തെ ആറുപേരെ പൊലീസ് […]
Read more

കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് സൗദിയിലേക്കുള്ള മൂന്ന് വിമാനങ്ങൾ റദ്ദാക്കി

മലപ്പുറം: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ഹൂതി ആക്രമണത്തെത്തുടർന്ന് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള മൂന്ന് വിമാന സർവീസുകൾ റദ്ദാക്കി. സർവീസുകൾ മുടങ്ങിയതോടെ യാത്രക്കാർ ദുരിതത്തിലായി. രാവിലെ 9.55ന് പുറപ്പെടേണ്ട സൗദി എയർലൈൻസിന്റെ എസ്‌വി 713, രാവിലെ 9.10ന് റിയാദിലേക്ക് പുറപ്പെടേണ്ട ഫ്ലൈനാസിന്റെ എക്സ്‌വൈ 328, രാത്രി 8.15ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസിന്റെ ഐഎക്സ് 321 എന്നീ വിമാനങ്ങളാണ് റദ്ദാക്കിയത്. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഹൂതി വിമതർ […]
Read more

8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറില്‍ ഒളിപ്പിച്ച് സ്വര്‍ണക്കടത്ത്; പിതാവ് പിടിയില്‍

കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം. കരിപ്പൂർ വിമാനത്താവളത്തിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയോളം വിലവരുന്ന സ്വർണം പിടികൂടി. റാസൽ ഖൈമയിൽ നിന്ന് കരിപ്പൂരിലെത്തിയ പൊന്നാനി സ്വദേശിയായ യുവാവിൽനിന്നും എട്ട് മാസം പ്രായമുള്ള കുഞ്ഞിൽനിന്നുമാണ് സ്വർണം കണ്ടെത്തിയത്. കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിതാവിന്റെ ശരീരത്തിലും മിശ്രിത രൂപത്തിൽ സ്വർണം ഒളിപ്പിച്ചിരുന്നതായി ഡിആർഐ കണ്ടെത്തി. പിതാവും മൂന്ന് മക്കളുമാണ് വിമാനത്തിൽ […]
Read more

കരിപ്പൂരിലും നെടുമ്പാശ്ശേരിയിലും വിമാന സർവീസുകൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: സാങ്കേതിക തകരാറുകളും മറ്റ് തടസ്സങ്ങളും മൂലം സംസ്ഥാനത്തെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ റദ്ദാക്കി. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അവസാന നിമിഷം റദ്ദാക്കിയത്. വൈകിട്ട് 6.40ന് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിന്റെ സർവീസ് റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. സർവീസ് റദ്ദാക്കിയതിന്റെ കൃത്യമായ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ലെന്നാണ് യാത്രക്കാരുടെ ആരോപണം. കഴിഞ്ഞ ദിവസവും ഇതേ സമയത്തുള്ള സ്പൈസ് ജെറ്റ് സർവീസ് കരിപ്പൂരിൽ നിന്ന് റദ്ദാക്കിയിരുന്നു. തുടർച്ചയായി സർവീസ് മുടങ്ങിയതിൽ […]
Read more

കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം: കരിപ്പൂർ സ്വർണം പൊട്ടിക്കൽ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. നിലമ്പൂർ സ്വദേശി ഷെബീ റുഷ്ദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസമായി ഒളിവിലായിരുന്ന പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു. കേസിലെ മുഖ്യപ്രതിക്കൊപ്പം സ്വർണം പങ്കിട്ടെടുത്തത് ഷെബീ റുഷ്ദാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കേസിൽ സ്വർണം പൂർണമായും ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. അതേസമയം, എടക്കര പൊലീസ് സ്റ്റേഷനിൽ നേരത്തെ ഉണ്ടായിരുന്ന മുൻ എസ്‌ഐയെ പ്രതി ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ എടക്കര പൊലീസും നേരത്തെ ഷെബീ റുഷ്ദിനെതിരെ കേസ് രജിസ്റ്റർ […]
Read more

മസ്‌ക്കറ്റിലേക്കുള്ള സലാം എയര്‍ വിമാനം വൈകുന്നു; കരിപ്പൂരില്‍ യാത്രക്കാരുടെ പ്രതിഷേധം

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം വൈകുന്നതിനെ തുടർന്ന് യാത്രക്കാരുടെ പ്രതിഷേധം. മസ്‌കറ്റിലേക്കുള്ള സലാം എയർ വിമാനമാണ് അനിശ്ചിതമായി വൈകുന്നത്. മണിക്കൂറുകളായി കാത്തിരിക്കുന്ന യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. അഞ്ച് മണിക്കൂറിലധികമായി കാത്തിരുന്നിട്ടും യാത്രക്കാർക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്നാണ് പരാതി. ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ വിമാനക്കമ്പനി വീഴ്ച വരുത്തിയെന്നും യാത്രക്കാർ ആരോപിച്ചു. വിമാനത്തിലെ സാങ്കേതിക തകരാറാണ് സർവീസ് വൈകാൻ കാരണമെന്നാണ് സലാം എയർ അധികൃതരുടെ വിശദീകരണം. പ്രശ്നം പരിഹരിച്ച് എത്രയും വേഗം യാത്ര പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix