Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

അഭിരാം വധക്കേസ്; ഉമറിന്റെ പെൺസുഹൃത്തും പോലീസ് കസ്റ്റഡിയിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതിയായ ഉമറിന്റെ 22-കാരിയായ പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിൽ യുവതിക്കും പങ്കുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 17 വയസ്സ് തികയാത്ത കൗമാരക്കാരൻ, ഇയാളുടെ സുഹൃത്തും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഉമർ, 18 വയസ്സുള്ള പെൺകുട്ടി എന്നിവരാണ് അറസ്റ്റിലായത്. കൊല്ലപ്പെട്ട 17-കാരനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത് നേരത്തെ അറസ്റ്റിലായ പെൺകുട്ടിയുടെ ഫോണിൽ നിന്നാണെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ഇവർക്ക് പുറമെയാണ് ഉമറിന്റെ 22 വയസ്സുള്ള പെൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിൽ യുവതിക്ക് നേരിട്ട് പങ്കുണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. എന്നാൽ കൊലപാതകത്തെക്കുറിച്ചും പ്രതികൾ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയതടക്കമുള്ള നീക്കങ്ങളെക്കുറിച്ചും യുവതിക്ക് മുൻകൂട്ടി അറിവുണ്ടായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കസ്റ്റഡിയിലുള്ള യുവതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കുക. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യത്തിലും അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix