Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ബംഗളൂരുവിൽ മലയാളി യുവാവിനെ കൊന്നത് ദുരഭിമാനക്കൊല; പിതാവ് അറസ്റ്റിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ബംഗളൂരുവിൽ മലയാളി യുവാവ് കൊല്ലപ്പെട്ടത് ദുരഭിമാനക്കൊലയെന്ന് പോലീസ്. പാലക്കാട് തിരുവേഗപ്പുറ സ്വദേശി കിരണാണ് കൊല്ലപ്പെട്ടത്. പ്രതിയായ ആനന്ദിന്റെ മകളുമായി കിരൺ പ്രണയത്തിലായിരുന്നു. ഇരുവരുടെയും പ്രണയബന്ധത്തെക്കുറിച്ച് ഇരു കുടുംബങ്ങൾക്കും അറിവുണ്ടായിരുന്നു. കിരണിന്റെ അമ്മയോടും ബന്ധുക്കളോടും പെൺകുട്ടി വീഡിയോ കോളിലൂടെ സംസാരിക്കുകയും ചെയ്തിരുന്നു.

എന്നാൽ ബംഗളൂരുവിൽ മെഷീൻ നിർമാണ കമ്പനി നടത്തുന്ന പെൺകുട്ടിയുടെ പിതാവ് ആനന്ദ് ഈ ബന്ധത്തെ ശക്തമായി എതിർത്തു. കിരണിന്റെ കുടുംബത്തിന് സാമ്പത്തികശേഷിയില്ലെന്നതായിരുന്നു എതിർപ്പിന് കാരണമായി പറഞ്ഞിരുന്നത്. ഇതാണ് പിന്നീട് വൈരാഗ്യത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

ചൊവ്വാഴ്ച രാത്രിയാണ് ആനന്ദ് കിരണിനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയത്. ബാറ്റും പൈപ്പും ഉപയോഗിച്ചായിരുന്നു ആക്രമണം. അടിവയറ്റിലുൾപ്പെടെ ഗുരുതരമായി പരിക്കേറ്റ കിരൺ കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി അധികൃതർ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസെത്തി തുടർനടപടികൾ സ്വീകരിച്ചു. സംഭവത്തിൽ യെലഹങ്ക പോലീസ് ആനന്ദിനെ അറസ്റ്റ് ചെയ്തു. കിരണിന്റെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. കഴിഞ്ഞ രണ്ട് വർഷമായി ആനന്ദിന്റെ കമ്പനിയിൽ ജീവനക്കാരനായിരുന്നു കിരൺ.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix