Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Kerala

17കാരന്റെ മുൻവൈരാ​ഗ്യത്തിന്റെ കാരണം വേറെ, തന്ത്രങ്ങൾ ഒരുക്കിയത് ഉമർ, പൊളിച്ചത് കാമുകിയും! ശ്രീകാര്യം കൊലപാതകത്തിൽ നടന്നത് ഞെട്ടിക്കുന്ന പ്ലാനിങ്

കേരളത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമാണ് തിരുവനന്തപുരം ശ്രീകാര്യത്തെ 17കാരൻ അഭിറാമിന്റെ കൊലപാതകം. കൊന്നതും കൊല്ലപ്പെട്ടതുമെല്ലാം 17കാർ. കൂട്ടുപ്രതികളിൽ ഉമർ ഒഴിച്ചുള്ളവരും 20 വയസും താഴേയുമുള്ളവർ. എല്ലാവരും തങ്ങൾ ചെയ്ത തെറ്റിന്റെ വ്യാപ്തിയും നിയമത്തിലെ ലൂപ്ഹേളുകളും കൃത്യമായി അറിയാവുന്നവർ… ഇത് തന്നെയാണ് കേസിലെ ഏറ്റവും ഞെട്ടിക്കുന്ന ഭാ​ഗവും. ഇനി കഥയിലേക്ക് വരാം, ഉമറിന്റെ തന്ത്രം അതിഗംഭീരമായിരുന്നു, പക്ഷേ അതെല്ലാം പൊളിച്ചുകളഞ്ഞത് അവന്റെ തന്നെ കാമുകിയാണ്. കൂട്ടത്തിലെ ഏറ്റവും തന്ത്രശാലിയും സർട്ടിഫൈഡ് ക്രിമിനലുമായിരുന്നു ഉമർ. പാങ്ങപ്പാറ കൊലപാതകത്തിൽ പോലീസ് പ്രതീക്ഷിച്ചതുപോലെ […]
Read more

എക്‌സൈസ് ഉദ്യോഗസ്ഥര്‍ സ്ഥിരമായി കൈക്കൂലി വാങ്ങുന്നവർ; സാംബശിവ റാവുവിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്

തിരുവനന്തപുരം: എക്‌സൈസ് വകുപ്പിൽ ഉദ്യോഗസ്ഥർ നടത്തിയ ഗുരുതര ക്രമക്കേടുകൾ സംബന്ധിച്ച റിപ്പോർട്ടുമായി സീറാം സാംബശിവ റാവു. ഇന്നലെ എക്സെെസ് കമ്മീഷണർ സ്ഥാനത്ത് നിന്നും മാറ്റുന്നതിന് മുമ്പാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. എക്‌സൈസ് കമ്മീഷണറേറ്റില്‍ ജെഇസിയായി സേവനമനുഷ്ഠിക്കുന്നതിനിടെ വിനോദ് എന്ന ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ ഗംഗ എന്ന ബാറിന്റെ നടത്തിപ്പുകാരന് അവരുടെ ലൈസന്‍സ് സംബന്ധമായ എല്ലാ കാര്യങ്ങളിലും ലേസന്‍ വര്‍ക്ക് ചെയ്തുവന്നിരുന്നതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ബാർ ലൈസൻസ് അനുവദിച്ചതിൽ താൻ അഴിമതി കാട്ടിയിട്ടില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതിൽ ഉദ്യോഗസ്ഥനായ വിനോദ്, […]
Read more

വീണ്ടും ഷിഗെല്ല, മലപ്പുറത്ത് നാലുവയസുകാരി അടക്കം മൂന്ന് പേര്‍ക്ക്; രോ​ഗം മന്തി കഴിച്ചതിന് പിന്നാലെ

മലപ്പുറം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരില്‍ മൂന്ന് പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. നാലുവയസുകാരി അടക്കം ഇതിലുണ്ട്. നാലുവയസുകാരി അമരമ്പലത്തു ലഘുഭക്ഷണശാലയില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. മറ്റു രണ്ടുപേര്‍ പാലുണ്ടയില്‍ നിന്ന് മന്തി കഴിച്ചിരുന്നു. ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുറച്ച്പേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. ഏകദേശം 23പേരാണ് ഷിഗെല്ല രോഗലക്ഷണങ്ങള്‍ കാണിച്ചത്. വയറിളക്കം, ഛര്‍ദി, വയറുവേദന എന്നി ലക്ഷണങ്ങളോടെയാണ് ഇവര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. രോഗബാധയ്ക്ക് കാരണമായി എന്ന് […]
Read more

സൈനികൻ അരുൺ രാജിന് നാളെ നാടിന്റെ അന്ത്യാഞ്ജലി; സംസ്കാരം പൂർണ സൈനിക ബഹുമതികളോടെ

കോഴിക്കോട്: ജമ്മു കശ്മീരിലെ കാർഗിലിലുണ്ടായ സൈനിക വാഹനാപകടത്തിൽ വീരമൃത്യു വരിച്ച കോഴിക്കോട് ചേളന്നൂർ സ്വദേശി എസ്.ആർ. അരുൺ രാജിന്റെ ഭൗതികശരീരം ഇന്ന് അർധരാത്രിയോടെ നാട്ടിലെത്തിക്കും. ചേളന്നൂർ പെരുംപൊയിലിലെ കാർത്തിക വീട്ടിൽ നാളെ രാവിലെ എട്ടുമണിവരെ പൊതുദർശനമുണ്ടാകും. തുടർന്ന് എട്ടുമണിയോടെ വീട്ടുവളപ്പിൽ പൂർണ സൈനിക ബഹുമതികളോടെ സംസ്കാരം നടത്തും. കാർഗിലിൽ സൈനിക വാഹനം താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിലാണ് അരുൺ രാജ് വീരമൃത്യു വരിച്ചത്. ബുധനാഴ്ച ഉച്ചയോടെയുണ്ടായ അപകടത്തിൽ അരുൺ രാജിനൊപ്പം മറ്റൊരു സൈനികനും ജീവൻ നഷ്ടപ്പെട്ടിരുന്നു. മദ്രാസ് എൻജിനീയറിങ് […]
Read more

അഞ്ചര വർഷത്തിനുശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം; മെഥനോൾ പരീക്ഷണം വിജയകരം

ആലപ്പുഴ: അഞ്ചര വർഷത്തെ ഇടവേളയ്ക്കുശേഷം കായംകുളം താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം. മെഥനോൾ ഇന്ധനമാക്കിയുള്ള പരീക്ഷണാടിസ്ഥാനത്തിലുള്ള ഉത്പാദനം വ്യാഴാഴ്ച വൈകിട്ട് 4.40ന് ആരംഭിച്ച് രാത്രി 10 വരെ തുടർന്നു. ഇതിലൂടെ ഏകദേശം 100 മെഗാവാട്ട് വൈദ്യുതി സംസ്ഥാനത്തിന് സൗജന്യമായി ലഭിച്ചു. രണ്ടുവർഷം മുമ്പാണ് മെഥനോൾ ഇന്ധനമാക്കി വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള പരീക്ഷണം കായംകുളത്ത് ആരംഭിച്ചത്. പരീക്ഷണഘട്ടം വിജയകരമായി പൂർത്തിയാക്കിയതിനു പിന്നാലെയാണ് വ്യാഴാഴ്ച വ്യാവസായികാടിസ്ഥാനത്തിൽ ഉത്പാദനം നടത്തിയത്. നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന 360 മെഗാവാട്ട് ശേഷിയുള്ള നിലയമാണ് കായംകുളത്തേത്. […]
Read more

വൈദ്യുതി വാങ്ങൽ വിവാദം; പിണറായിക്ക് മറുപടിയുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: വൈദ്യുതി വാങ്ങൽ വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും പ്രതിപക്ഷ നേതാവ് പിണറായി വിജയനും തമ്മിലുള്ള വാക്പോര് മുറുകുന്നു. സർക്കാരിന്റെ വൈദ്യുതി വാങ്ങൽ ഇടപാടുകളിൽ ദുരൂഹതയുണ്ടെന്ന പിണറായി വിജയന്റെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി രംഗത്തെത്തി. പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് വ്യക്തമാക്കിയ സതീശൻ, സംസ്ഥാന താൽപര്യം മുൻനിർത്തിയാണ് ഫയലുകളിൽ തീരുമാനമെടുത്തതെന്നും വിശദീകരിച്ചു. യൂണിറ്റിന് 12.50 രൂപ നിരക്കിൽ വൈദ്യുതി നൽകാമെന്ന് ഹിമാചൽ പ്രദേശ് അധികൃതർ കെ.എസ്.ഇ.ബിക്ക് ഉറപ്പുനൽകിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിക്ക് പോലും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന […]
Read more

പെരുമ്പാവൂരിൽ മൂന്ന് വയസുകാരന്റെ മരണം കൊലപാതകം; രണ്ടാനച്ഛൻ അറസ്റ്റിൽ

എറണാകുളം: പെരുമ്പാവൂരിൽ അസം സ്വദേശികളായ ദമ്പതികളുടെ മൂന്ന് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം. രണ്ടാനച്ഛന്റെ ക്രൂരമായ മർദനമാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ രണ്ടാനച്ഛൻ മഹേശ്വറിനെ അറസ്റ്റ് ചെയ്തു. വല്ലത്ത് വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളുടെ മകൻ വിറ്റു പാനാണ് ഇന്നലെ മരിച്ചത്. തലേദിവസം കെട്ടിടത്തിന്റെ ഒന്നാം നിലയിൽനിന്ന് വീണ് കുട്ടിക്ക് പരിക്കേറ്റിരുന്നു. എന്നാൽ കുട്ടിയെ ആശുപത്രിയിലെത്തിക്കാൻ മാതാവോ രണ്ടാനച്ഛനോ തയ്യാറായില്ലെന്നാണ് ആരോപണം. അയൽവാസികൾ ആവശ്യപ്പെട്ടിട്ടും ചികിത്സ നൽകിയില്ലെന്നും വിവരമുണ്ട്. തുടർന്ന് ഇന്നലെ രാവിലെ ദേഹാസ്വാസ്ഥ്യം […]
Read more

കൊച്ചിയിലെ മർദ്ദനത്തില്‍ ട്വിസ്റ്റ്; ഡോക്ടറെ ജോലിയിൽ നിന്നും പുറത്താക്കി ആശുപത്രി

കൊച്ചി: കൊച്ചിയിൽ യുവ ഡോക്ടറെ മർദിച്ചെന്ന കേസിൽ പുതിയ വഴിത്തിരിവ്. ഡോ. ജോൺസൺ കെ. വർഗീസിനെതിരേ നടിയുടെ ബന്ധു നൽകിയ പരാതിയിൽ ഇൻഫോപാർക്ക് പോലീസ് കേസെടുത്തു. യുവ ഡോക്ടർക്കെതിരേ ബലാത്സംഗ ആരോപണവുമായാണ് യുവതി പോലീസിനെ സമീപിച്ചത്. മദ്യം നൽകിയശേഷം ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതിയിലെ ആരോപണം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്. അതേസമയം, യുവ ഡോക്ടറുടെ പരാതിയിൽ നടിയും നടൻ ബിബിൻ പെരുമ്പിള്ളിയും ഉൾപ്പെടെ മൂന്ന് പേരെ വ്യാഴാഴ്ച കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിലെ മറ്റ് പ്രതികൾക്കായി […]
Read more

ശിവഗിരി മഠത്തിൽ അധികാരത്തർക്കം; പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ

വർക്കല: ശിവഗിരി മഠം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റായി സ്വാമി ഋതംബരാനന്ദ ചുമതലയേറ്റു. സ്വാമി വിശുദ്ധാനന്ദയെ ജനറൽ സെക്രട്ടറിയായും സ്വാമി ശാരദാനന്ദയെ ട്രഷററായും തെരഞ്ഞെടുത്തു. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകുന്ന രീതിയിലായിരിക്കും ട്രസ്റ്റിന്റെ പ്രവർത്തനങ്ങളെന്ന് ചുമതലയേറ്റ ശേഷം സ്വാമി ഋതംബരാനന്ദ വ്യക്തമാക്കി. അതേസമയം, ഭാരവാഹി തെരഞ്ഞെടുപ്പിലെ അപ്രതീക്ഷിത നീക്കങ്ങൾ ശിവഗിരി മഠത്തിലെ ആഭ്യന്തര ഭിന്നത പുറത്തുകൊണ്ടുവന്നു. രാവിലെ വരെ തങ്ങളുടെ പാനലിനൊപ്പം നിന്ന സ്വാമി ഋതംബരാനന്ദ മറുപക്ഷത്തേക്ക് മാറിയതാണ് പരാജയത്തിന് കാരണമെന്ന് എതിർ പാനലിന് നേതൃത്വം നൽകിയ സ്വാമി ശുഭാംഗാനന്ദ […]
Read more

കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്ടർക്കെതിരേ പീഡനക്കേസ്

കൊച്ചി: കൊച്ചിയിൽ സിനിമാ താരങ്ങൾക്കെതിരേ പരാതി നൽകിയ ഡോക്ടർക്കെതിരേ പീഡനക്കേസ്. ഡോക്ടർ ജോൺസൺ ജെ. വർഗീസിനെതിരേയാണ് യുവതി പോലീസിൽ പരാതി നൽകിയത്. അശ്ലീല ദൃശ്യങ്ങളടങ്ങിയ ഡോക്ടറുടെ മൊബൈൽ ഫോൺ യുവതി പോലീസിന് കൈമാറിയതായും വിവരമുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങളുടെ തുടർച്ചയായാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോക്ടറെ മർദിച്ച സംഭവത്തിൽ നടിയും നടനുമടക്കം പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ പരാതിക്കാരനായ ഡോക്ടർക്കെതിരേയാണ് ഇപ്പോൾ പീഡനപരാതി ഉയർന്നിരിക്കുന്നത്. മർദനക്കേസിലെ പ്രതിയുടെ ബന്ധുവുമായി ഡോക്ടർക്ക് അടുപ്പമുണ്ടായിരുന്നുവെന്നും ഇതുമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix