Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

KSEB സഹകരണസംഘം തെരഞ്ഞെടുപ്പ്; സിപിഐയുടെ ഓഫീസേഴ്സ് ഫെഡറേഷൻ ഒറ്റയ്ക്ക് മത്സരിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തലസ്ഥാനത്ത് പ്രവർത്തിക്കുന്ന കെഎസ്ഇബി ജീവനക്കാരുടെ സഹകരണസംഘം ഭരണസമിതി തെരഞ്ഞെടുപ്പിൽ സിപിഐയുടെ ഓഫീസർമാരുടെ സംഘടന ഒറ്റയ്ക്ക് മത്സരിക്കുന്നു. സിഐടിയു അനുകൂല സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ നേതൃത്വം തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സിപിഐയുടെ ഓഫീസേഴ്സ് ഫെഡറേഷൻ വ്യക്തമാക്കി.

2021ൽ ഭരണസമിതിയിലെ അംഗങ്ങളുടെ എണ്ണം ഒൻപതിൽനിന്ന് 13 ആയി ഉയർത്തിയപ്പോൾ, അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ധാരണയുണ്ടായിരുന്നുവെന്നാണ് ഓഫീസേഴ്സ് ഫെഡറേഷന്റെ വാദം. എന്നാൽ ഈ ധാരണ നേതൃത്വം ഇപ്പോൾ ലംഘിച്ചുവെന്നും അതിനാലാണ് ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്നും സംഘടനാ നേതാക്കൾ പറഞ്ഞു.

ഓഫീസേഴ്സ് ഫെഡറേഷൻ ഒറ്റയ്ക്ക് മത്സരിക്കുമ്പോഴും എഐടിയുസി സംഘടന സിപിഎം നേതൃത്വം നൽകുന്ന പുരോഗമന സഹകരണ മുന്നണിക്കൊപ്പമാണ് മത്സരിക്കുന്നത്. അതേസമയം, ഐഎൻടിയുസി യൂണിയൻ അവരുടെ യുഡിഇഎഫ് മുന്നണിയിൽ വിമതപക്ഷത്തിനും സീറ്റ് നൽകിയിട്ടുണ്ട്. തിങ്കളാഴ്ചയാണ് തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix